Latest News
‘നേരിലേക്ക് വഴികാട്ടുന്ന അരിവാൾ, എ ആർ എം ലെ മനോഹരമായ മെറ്റഫർ ആണ്” ; എ എ റഹീം
ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചലച്ചിത്രം അജയന്റെ രണ്ടാം മോഷണത്തെ പ്രശംസിച്ച് എ എ റഹീം. ചിയോതി വിളക്ക് തിരഞ്ഞുള്ള അജയന്റെ യാത്രയിൽ സിനിമ അനാവരണം ചെയ്യുന്നത് ചരിത്രത്തിൽ കട്ടപിടിച്ചു കിടന്ന ജാതി ബോധത്തിന്റെ ഇരുളറകളാണെന്ന് റഹീം പറയുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളെയും പ്രശംസിച്ച റഹീം, സംവിധായകൻ ജിതിൻലാലിന്റെ ആദ്യ സിനിമയാണിതെന്ന് ആരും പറയില്ലെന്നും പറയുന്നു. എവിടെയെങ്കിലും ഒരിടത്തു പിഴച്ചിരുന്നെങ്കിൽ തകർന്നു പോയേക്കാവുന്ന ഒരു സിനിമയെ കൈ വിറയ്ക്കാതെ പരമാവധി സൂഷ്മതയോടെ കൈകാര്യം ചെയ്യാൻ […]
പുത്തന്‍ അപ്ഡേറ്റുമായി പുഷ്പ 2 ‘…! ആവേശത്തിൽ ആരാധകർ
2021ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമായാണ് ‘പുഷ്പ 2’ എത്തുന്നത്. സിനിമയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി താരം ഫഹദ് ഫാസിലും പുഷ്പയിലെ വില്ലൻ വേഷത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ അര്‍ത്ഥത്തിലും ബ്ലോക്ക്ബസ്റ്ററായി മാറിയ ചിത്രം അല്ലു അര്‍ജുന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും നേടിക്കൊടുത്തിരുന്നു. ഈ വർഷം ഇന്ത്യന്‍ ചലച്ചിത്ര മേഖല ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2: ദ റൂൾ. ത്രില്ലിംഗ് ടീസറും ഗാനങ്ങളും പുറത്തിറങ്ങിയതിന് ശേഷം […]
‘ഈ വണ്ടി ഞാൻ ലോകം മൊത്തം ഓടിക്കും’; ‘കിഷ്‍കിന്ധാ കാണ്ഡം’ നിർമ്മാതാവിന്‍റെ കുറിപ്പ് വൈറൽ
കേരളത്തിൽ മാത്രമല്ല ലോകം മുഴുവൻ തരംഗമായി മാറിയിരിക്കുകയാണ് ‘കിഷ്‍കിന്ധാ കാണ്ഡം’ എന്ന ആസിഫ് അലി ചിത്രം. ഏറെ അപൂർവ്വമായ കഥയും കഥാപാത്രങ്ങളുമായി മലയാളത്തിൽ നിന്നും ലോകോത്തര നിലവാരത്തിലുള്ള ചിത്രമെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ ചിത്രത്തെ പുകഴ്ത്തിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ നിർമ്മാതാവ് ജോബി ജോര്‍ജ്ജ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പ് ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ”ഇച്ചിരി സ്പീഡ് കുറവാണ് എന്നാലും ഈ വണ്ടി ഞാൻ ലോകം മൊത്തം ഓടിക്കും… നന്ദി നന്ദി ദ റിയൽ പാൻ ഇന്ത്യൻ സർക്കസ്” എന്നാണ് അദ്ദേഹം […]
മലയാള സിനിമയുടെ പെരുന്തച്ചൻ വിടവാങ്ങിയിട്ട് 12 വര്‍ഷം; ഇന്നും പ്രസക്തമായി തിലകന്‍റെ ഓര്‍മ്മ
മലയാളത്തിന്റെ അതുല്യ കലാകാരനാണ് നടൻ തിലകൻ. കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞുവെങ്കിലും മറ്റാരാലും പകർന്നാടാനാകാത്ത വിധം ചെയ്തുവച്ച കഥാപാത്രങ്ങളിലൂടെ അദ്ദേഹം ഇന്നും മലയാളികളുടെ മനസിൽ ജീവിക്കുകയാണ്. മലയാള സിനിമയുടെ അഭിനയത്തിലെ പെരുന്തച്ചന്‍ തിലകന്‍ വിടവാങ്ങിയിട്ട് 12 വര്‍ഷങ്ങള്‍ പിന്നിട്ടുകയാണ്. തിലകന്‍ നടത്തിയ പോരാട്ടങ്ങള്‍ക്കും വെട്ടിത്തുറന്ന് പറഞ്ഞ അഭിപ്രായങ്ങളും കാലം ശരിവയ്ക്കുന്ന സമയത്താണ് അദ്ദേഹത്തിന്‍റെ ഓര്‍മ്മകള്‍ വീണ്ടും കടന്നുപോകുന്നത്. തന്‍റേടവും നിലപാടും ആയിരുന്നു എന്നും തിലകന്‍റെ മുഖമുദ്ര. ആരുടെ മുന്നിലും തല കുനിയ്ക്കാത്ത,പറയാന്‍ ഉള്ളത് പറഞ്ഞത് കൊണ്ടുള്ള നഷ്ടങ്ങളെ വകവയ്ക്കാത്ത […]
ടൊവിനൊ ആ റെക്കോര്‍ഡില്‍ എത്താൻ ഇനി വേണ്ടത് വെറും 13 കോടി …! കളക്ഷനില്‍ കത്തിക്കയറി എആര്‍എം
അജയന്റെ രണ്ടാം മോഷണം സിനിമ തിയറ്ററുകളില് വൻ ഹിറ്റായിരിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം 100 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷ. അജയന്റെ രണ്ടാം മോഷണം 87 കോടിയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. മാന്ത്രിക സംഖ്യക്ക് വേണ്ടത് 13 കോടി മാത്രമാണ്. ടൊവിനോ സോളോ നായകൻ ആയി ആദ്യമായി ആഗോളതലത്തില്‍ ആ മാന്ത്രിക സംഖ്യയിലെത്തുന്ന ചിത്രമായിരിക്കും അജയന്റെ രണ്ടാം മോഷണം. നേരത്തെ 2018 ആഗോളതലത്തില്‍ 176 കോടി നേടിയിരുന്നു. എന്നാല്‍ ടൊവിനോ സോളോ നായകനായ ചിത്രം ആയിരുന്നില്ലെന്ന പ്രത്യേകതയുണ്ട്. അജയന്റെ രണ്ടാം […]
“എമ്പുരാന്റെ ” ഗുജറാത്തിലെ ചിത്രീകരണത്തെ കുറിച്ചുള്ള അപ്ഡേറ്റ് പുറത്ത്
മലയാളം സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘എമ്പുരാൻ’. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ചെന്നൈയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. മോഹൻലാലിന്റെ എമ്പുരാന്റെ ഗുജറാത്തിലെ ചിത്രീകരണത്തെ കുറിച്ചുള്ള അപ്‍ഡേറ്റും ശ്രദ്ധയാകര്‍ഷിക്കുകയാണ്. മഴ കുറഞ്ഞതിനാല്‍ ഗുജറാത്തിലെ ചിത്രീകരണമാണ് തുടങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിയില്‍ ആലോചിച്ചിരുന്ന ഷെഡ്യൂള്‍ നേരത്തെ മോശം കാലാവസ്ഥയുടെ സാഹചര്യത്തില്‍ പിന്നീടത്തേയ്‍ക്ക് മാറ്റിയിരുന്നു. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ […]
“എനിക്കറിയാം മമ്മൂട്ടി അങ്ങനെ ഒരു പരുക്കനോ ജാഡക്കാരനോ ഒന്നുമല്ല”; മമ്മൂസിനെ കുറിച്ച് പൊന്നമ്മ പറഞ്ഞത്
കവിയൂര്‍ പൊന്നമ്മ എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരിക വലിയ വട്ടപ്പൊട്ടും നിറഞ്ഞ പുഞ്ചിരിയുമാണ്. അഭിനയത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന കലാകാരിയാണ് കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയില്‍ സ്ഥിരം അമ്മ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന പൊന്നമ്മ ഒരു അസാധാരണ കലാകാരിയാണ്. സ്ഥിരമായി ഒരു കലാകാരി ഒരേ രീതിയിലുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത് കാഴ്ച്ചക്കാരെ മടുപ്പിക്കാറാണ് പതിവ്, എന്നാല്‍ പൊന്നമ്മ ചെയ്ത എല്ലാ അമ്മ കഥാപാത്രങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ പൊന്നമ്മയുടെ വിയോഗമുണ്ടാക്കിയ വേദനയിലാണ് സഹപ്രവര്‍ത്തകരായ താരങ്ങള്‍. താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ […]
50 കോടിയിലേക്ക് അടുത്ത് ‘കിഷ്കിണ്ഡാ കാന്ധം ‘..!!! റിപ്പോർട്ടുകൾ ഇങ്ങനെ
മികച്ച പ്രകടനം കാഴ്ചവച്ച് കിഷ്‍കിന്ധാ കാണ്ഡം മുന്നോട്ട്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതൽ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒപ്പം മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് ലഭിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഒൻപത് ദിവസം കൊണ്ട് 30 കോടി ക്ലബ്ബിൾ ചിത്രം ഇടം പിടിക്കും. ഈ റിപ്പോർട്ടുകൾ അനുസരിച്ചാണെങ്കിൽ വൈകാതെ ചിത്രം 50 കോടി ക്ലബ്ബ് എന്ന നേട്ടം കൊയ്യുമെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. അങ്ങനെയെങ്കിൽ ആസിഫ് അലിയുടെ ആദ്യ 50 കോടി ചിത്രവും കിഷ്‍കിന്ധാ […]
“പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നുതന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി”
നീണ്ട ആറ് പതിറ്റാണ്ടുകള്‍ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാട് വേദനയോടെയാണ് ചലച്ചിത്രലോകവും പ്രേക്ഷകരും കേട്ടത്. മാതൃവേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് കടന്ന അഭിനേത്രിയുടെ വിയോഗം ഇന്ന് വൈകിട്ട് ആയിരുന്നു. ഇപ്പോഴിതാ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളില്‍ കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രത്തിന്‍റെ മകനായി സ്ക്രീനില്‍ എത്തിയ മോഹന്‍ലാല്‍ ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. ക്യാമറയ്ക്ക് പുറത്തും തനിക്ക് അമ്മയെപ്പോലെയായിരുന്നു കവിയൂര്‍ പൊന്നമ്മയെന്ന് മോഹന്‍ലാല്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാലിന്‍റെ കുറിപ്പ്. കുറിപ്പിൻ്റെ പൂർണരൂപം അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് […]
മലയാള സിനിമയിൽ അമ്മ വേഷങ്ങളിൽ തിളങ്ങിയ നടി കവിയൂർ പൊന്നമ്മ അന്തരിച്ചു
പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ഇന്ന് ആശുപത്രിയിൽ സൂക്ഷിക്കും. നാളെ കളമശേരി മുൻസിപ്പൽ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലുവ കരുമാലൂരിൽ സംസ്കരിക്കും. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം […]