തടി, താടി, തോളിലെ ആ ചെരിവ്… അങ്ങിനെ എന്ത് പറഞ്ഞു ബോഡി ഷെയ്മിങ് ചെയ്താലും മോഹൻലാൽ കഴിഞ്ഞേ മലയാളിക്ക് ആരുമൊള്ളൂ..
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. സിനിമാ താരങ്ങളില്‍ പോലും നിരവധി ആരാധകര്‍ ഉള്ള മഹാനടന്. അദ്ദേഹത്തെ എന്ത് വിശേഷിപ്പിക്കണമെന്ന് അറിയില്ല, ഇന്ത്യയൊട്ടാകെ ആരാധകര്‍ ഉള്ള, പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ നടനവിസ്മയം. 42 വര്‍ഷത്തോളമായി മലയാള സിനിമയിലും, മറ്റ് ഭാഷകളിലും നിറസാന്നിധ്യമായി നില്ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന് ഇതിനോടകം തന്നെ 360ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘തിരനോട്ടം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം ചിത്രം പുറത്തിറങ്ങിയില്ല.
പിന്നീട് മോഹന്‍ലാല്‍ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു. അങ്ങനെ നടനായി തുടങ്ങിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതം ഇന്നും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച് തുടരുകയാണ്. അഭിനയത്തിന് പുറമെ ബ്ലോഗ് എഴുതാനും സമയം കണ്ടെത്താറുണ്ട്. കൂടാതെ, അദ്ദേഹം സംവിധാന രംഗത്തും അരങ്ങേറ്റം കുറിച്ചു. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമെന്നതിനാല്‍ പ്രേക്ഷകര്‍ ആകാംഷ കൈവിടാതെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്.
ഇപ്പോഴിതാ, മോഹന്‍ലാലിനെ ബോഡി ഷെയിമിങ്ങ് നടത്തുന്നവരെ നിശിതമായി വിമര്‍ശിച്ചിരിക്കുകയാണ് സഫീര്‍ അഹമ്മദ് എന്ന ആരാധകന്. മലയാലത്തില്‍ മോഹന്‍ലാലിനോളം ബോഡി ഷെയിമിങിന് ഇരയായ ഒരു നടന് ഉണ്ടായിട്ടില്ലെന്നാണ് സഫീര്‍ അഹമ്മദ് പറയുന്നത്. അദ്ദേഹത്തിന്റെ മുഖത്തെ പറ്റിയുള്ള, ശരീരത്തെ പറ്റിയുള്ള പരിഹാസം തുടങ്ങിയിട്ട് ഏകദേശം 34 വര്‍ഷങ്ങളോളം തന്നെ പഴക്കനുണ്ട്. 1980-85 കാലഘട്ടത്തിലെ അഭിനയ ജീവിതത്തില്‍ ഒരിക്കല്‍ പോലും മോഹന്‍ലാല്‍ ബോഡി ഷെയ്മിങിന് ഇരയായിട്ടില്ല. അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള വളര്‍ച്ച തന്നെ ആ കാലഘട്ടത്തിലാണ് തുടങ്ങുന്നത്. എന്നാല്‍ 1986 ല്‍ മോഹന്‍ലാല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ നടനായി/താരമായി വളര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മുഖവും ശരീരവും വെച്ചുള്ള പരിഹാസങ്ങളും തുടങ്ങി.
മുഖത്ത് നിറയെ കുഴികള്‍ ഉള്ള മോഹന്‍ലാല്‍, ചീര്‍ത്ത കവിളുകള്‍ ഉള്ള മോഹന്‍ലാല്‍, തടിയുള്ള/കുടവയര്‍ ഉള്ള മോഹന്‍ലാല്‍, ആമവാതം പിടിച്ച പോലെ നടക്കുന്ന മോഹന്‍ലാല്‍ തുടങ്ങിയവയായിരുന്നു അദ്ദേഹത്തെ ചുറ്റിപറ്റിയുള്ള പരിഹാസങ്ങള്‍. അന്ന് സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച ഇല്ലെങ്കിലും പലതരത്തില്‍ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് നേരെയായി. ഇത്തരത്തില്‍ അദ്ദേഹത്തിന് നേരെയുള്ള കളിയാക്കലുകള്‍ കൂടും തോറും മോഹന്‍ലാലിന്റെ ജനപ്രീതിയും അങ്ങേയറ്റം വളര്‍ന്നു. അന്ന് വരെ മലയാള സിനിമയില്‍ വേറെ ഒരു നടനും നേടിയിട്ടില്ലാത്ത ജനപ്രീതി മോഹന്‍ലാല്‍ എന്ന താരരാജാവ് നേടിയെടുത്തു. പരിഹസിക്കപ്പെട്ട ആ മുഖത്ത് ചിരി വിടര്‍ന്നപ്പോള്‍ തിയേറ്ററുകളില്‍ അത് ഒരായിരം ചിരികളായി മാറി.
കളിയാക്കലുകള്‍ നേരിട്ട ആ തടിച്ച ശരീരം വെച്ച് അദ്ദേഹം അനായാസമായി ആക്ഷന്‍ രംഗങ്ങളും നൃത്ത രംഗങ്ങളും ചെയ്തപ്പോള്‍ തിയേറ്ററുകളില്‍ അന്ന് വരെ കാണാത്ത ആരവമായിരുന്നു കാണാന്‍ സാധിച്ചത്. ഇത്തരത്തിലുള്ള ബോഡി ഷെയിമിങ്ങിന് ഒന്നും മോഹന്‍ലാലിന്റെ ജനപ്രീതി കുറയ്ക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. ഇതിലൊന്നും തന്നെ തളര്‍ത്താനാവില്ല എന്ന് തെളിയിച്ച മോഹന്‍ലാലിന്റെ നേര്‍ക്ക് മറ്റൊരു ആയുധമായാണ് വിമര്‍ശകര്‍ എത്തിയത്. മോഹന്‍ലാല്‍ അത്ര വലിയ നടന് ഒന്നുമല്ല, മോഹന്‍ലാലിന് സീരിയസ് റോള്‍ ചെയ്യാന്‍ പറ്റില്ല, തമാശ കാണിച്ച് തലകുത്തി മറിയാനും പിന്നെ ആക്ഷന്‍ സിനിമ ചെയ്യാനും മാത്രമേ കഴിയു എന്നായി പിന്നീട്. ഇതിലും വീഴാത്ത അദ്ദേഹം തന്റെ സിനിമകളിലൂടെ വിമര്‍ശകര്‍ക്ക് മറുപടി കൊടുത്തു കൊണ്ടേയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലേക്കും ഇവര്‍ കടന്നു ചെല്ലാന്‍ തുടങ്ങി. അതും അങ്ങേയറ്റം നീചമായ രീതിയില്‍, അദ്ദേഹത്തെ പറ്റി, അദ്ദേഹത്തിന്റെ ഭാര്യയെ പറ്റി, കുടുംബത്തെ പറ്റി, നിരവധി വ്യാജ വാര്‍ത്തകള്‍ ഇടക്കിടെ പടച്ച് വിട്ടു കൊണ്ടേയിരുന്നു.
ഇക്കൂട്ടര്‍ ഇതിനിടയില്‍ പലവട്ടം മോഹന്‍ലാലിന്റെ മരണ വാര്‍ത്തയും ആഘോഷിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും ഇത്തരം വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയാന്‍ നിന്നില്ല. വാക്കുകള്‍ കൊണ്ട് മറുപടി കൊടുക്കാതെ, പ്രവൃത്തികള്‍ കൊണ്ടും, ആളുകള്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ ചെയ്തും, അവാര്‍ഡുകള്‍ നേടിയും അദ്ദേഹം മറുപടി പറഞ്ഞു. 1996 ല്‍ മോഹന്‍ലാലിന്റെ ശബ്ദത്തില്‍ മാറ്റം വന്നപ്പോള്‍ ഈ വിമര്‍ശകര്‍ വീണ്ടും അദ്ദേഹത്തിന് നേരെ തിരിയാന്‍ തുടങ്ങി. മോഹന്‍ലാലിന് തൊണ്ടയില്‍ കാന്‍സര്‍ ആണ്, മോഹന്‍ലാലിന്റെ സിനിമ ജീവിതം കഴിഞ്ഞു എന്നൊക്ക പറഞ്ഞാണ് പിന്നീട് അവര്‍ ആഘോഷിച്ചത്. ഇതിന് മോഹന്‍ലാല്‍ മറുപടി നല്‍കിയത് ചന്ദ്രലേഖ, ആറാം തമ്പുരാന് തുടങ്ങിയ വമ്പന്‍ ഹിറ്റ് ചിത്രത്തിലൂടെയാണ്. എല്ലാം കഴിഞ്ഞ് ഇപ്പോള്‍ പുതിയൊരു കളിയാക്കല്‍ രീതി തുടങ്ങുകയാണ് അദ്ദേഹത്തിന് നേരെ, മോഹന്‍ലാല്‍ വിഗ് വെയ്ക്കുന്നു എന്നതാണ് അത്. അത് ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
മോഹന്‍ലാല്‍ എന്ന അതുല്യ നടന് പ്രേക്ഷകരുടെ മനസില്‍ ഇത്രമാത്രം ആഴത്തില്‍ പതിഞ്ഞിരിക്കണമെങ്കില്, അത് ഒരിക്കലും അദ്ദേഹത്തിന്റെ സൗന്ദര്യം കൊണ്ട് അല്ല. പ്രതിഭ കൊണ്ട് മാത്രമാണ്. മോഹന്‍ലാല്‍ തന്റെ കുറവുകളെ ഒക്കെ അതിശയിപ്പിക്കുന്ന അഭിനയ ചാരുത കൊണ്ട് സൗന്ദര്യമുള്ളതാക്കി തീര്‍ക്കുകയായിരുന്നു. ആ അഭിനയ മികവ് കൊണ്ടാണ് അദ്ദേഹം ഇത്രയധികം ബോഡി ഷെയിമിങ്ങിന് ഇരയാക്കപ്പെട്ടിട്ടും മലയാളികള്‍ക്ക് 42 വര്‍ഷങ്ങളായിട്ടും മോഹന്‍ലാലിനെ മടുക്കാത്തതും നെഞ്ചിലേറ്റുന്നതും. അതേസമയം, അദ്ദേഹത്തിനെതിരെ എന്തൊക്കെ ബോഡി ഷെയ്മിങ് നടത്തിയാലും മലയാളികള്‍ മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നത് പോലെ ഇത് വരെ വേറെ ഒരു കലാകാരനെയും ഇഷ്ടപ്പെട്ടിട്ടില്ല, ഇഷ്ടപ്പെടുമെന്നും തോന്നുന്നില്ല. അതാണ് സത്യം.