“അദ്ദേഹത്തിന്റെ മരണം തന്നെ തളർത്തുകയായിരുന്നു ചെയ്തത്” – ആദ്യഭർത്താവിനെ കുറിച്ച് ബിന്ദു പണിക്കർ
1 min read

“അദ്ദേഹത്തിന്റെ മരണം തന്നെ തളർത്തുകയായിരുന്നു ചെയ്തത്” – ആദ്യഭർത്താവിനെ കുറിച്ച് ബിന്ദു പണിക്കർ

മലയാള സിനിമയിൽ ഹാസ്യ വേഷങ്ങളിലും കഥാപാത്ര വേഷങ്ങളിലുമൊക്കെ തിളങ്ങിയിട്ടുള്ള ഒരു താരം തന്നെയാണ് ബിന്ദു പണിക്കർ. നിരവധി ആരാധകരെ ആയിരുന്നു ബിന്ദു പണിക്കർ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കിയിരുന്നത്. ഭർത്താവിന്റെ മരണശേഷം നടനായ സായി കുമാറിനെ വിവാഹം കഴിച്ച് ജീവിക്കുകയാണ് ബിന്ദു പണിക്കർ. ഏറെ വിവാദങ്ങൾക്കൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായിരുന്നതും. ഇവർ സന്തോഷ ദാമ്പത്യ ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്. 2009 തുടങ്ങിയ വിവാഹമോചന കേസ് അവസാനിക്കുന്നത് 2017ലായിരുന്നു. കോഴിക്കോട് സ്വദേശിയായ ബിന്ദു പണിക്കരുടെ ആദ്യ വിവാഹ 1997 ലാണ് നടന്നത്.

 

സംവിധായകനായ ബിജു വി നായർ ആയിരുന്നു താരത്തിന്റെ ഭർത്താവ്. ആറു വർഷം മാത്രമായിരുന്നു ആ വിവാഹബന്ധം നീണ്ടു നിന്നിരുന്നത്. പെട്ടെന്നുണ്ടായ ഒരു ഹൃദയാഘാതം ആയിരുന്നു ബിജുവിന്റെ മരണത്തിന്റെ കാരണം. ബിന്ദു പണിക്കരുടെ മകൾ കല്യാണിയും ബിന്ദു പണിക്കർക്കും സായി കുമാറിനും ഒപ്പം തന്നെയാണ് ജീവിക്കുന്നത്. കല്യാണിയും സായി കുമാറും തമ്മിലുള്ള അടുപ്പവും വളരെയധികം ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ ബിന്ദു പണിക്കർ തന്റെ ആദ്യ ഭർത്താവിനെ കുറിച്ച് സംസാരിക്കുന്ന വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു ആദ്യ വിവാഹം. എന്നാൽ ആ വിവാഹ ബന്ധത്തിന് ആയുസ് വളരെ കുറവായിരുന്നു. മൂന്നുവർഷം മാത്രമേ ഒരുമിച്ച് ജീവിക്കുവാൻ സാധിച്ചിരുന്നുള്ളു.

നാദിയ കൊല്ലപ്പെട്ട രാത്രി എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് അദ്ദേഹത്തിന് ഫിക്സ് വരുന്നത്. 34 ദിവസത്തോളം അദ്ദേഹം വെന്റിലേറ്ററിൽ കഴിയുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണം തന്നെ തളർത്തുകയായിരുന്നു ചെയ്തത്. എന്നാൽ എല്ലാത്തിനെയും തരണം ചെയ്യുവാനുള്ള ധൈര്യം തനിക്ക് എവിടെ നിന്നോ കിട്ടുകയായിരുന്നു ചെയ്തത്. തന്റെ ജീവിതത്തിൽ മാത്രം മരണം നടക്കരുത് എന്ന് വിചാരിക്കാൻ പറ്റില്ലല്ലോ എന്നും ബിന്ദു പണിക്കർ പറയുന്നുണ്ടായിരുന്നു. ഏറ്റവും അടുത്ത് മമ്മൂട്ടി നായകനായ എത്തിയ റോഷാക്ക് എന്ന ചിത്രത്തിലെ ബിന്ദു പണിക്കരുടെ കഥാപാത്രമാണ് ഏറ്റവും കൂടുതൽ ചർച്ച നേടിയിരുന്നത്. ഇത്രയും കാലത്തിനിടയ്ക്ക് ഇത്രയും അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രം ലഭിക്കുന്നത് ആദ്യമാണെന്ന് ഈ ചിത്രം കണ്ട് പ്രേക്ഷകരെല്ലാം ഒരേപോലെ പറഞ്ഞിരുന്നു. അത്രത്തോളം മികച്ച കഥാപാത്രമാണ് ബിന്ദു പണിക്കരുടെ കഥാപാത്രം. ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ മമ്മൂട്ടി ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നു.