
ബിലാലിന്റെ തിരക്കഥ അവസാന ഘട്ടത്തിൽ, അമൽ നീരദ് ഉടൻ മമ്മൂട്ടിയെ കാണും
മലയാളികൾ ഒന്നടങ്കം ഹൃദയം കൊണ്ട് ഏറ്റെടുത്ത കൂട്ടു കെട്ടാണ് മമ്മൂട്ടി അമൽ നീരദ്. ഇവരുടെ കൂട്ടു കെട്ടിലൊരുങ്ങിയ ബിഗ് ബി എന്ന ചിത്രം സിനിമ സ്നേഹികളുടെ എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രങ്ങളിലൊന്നാണ്. ബിഗ്ബിയുടെ രണ്ടാം ഭാഗം ബിലാൽ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എപ്പോഴാണ് ബിഗ്ബിയുടെ രണ്ടാം ഭാഗം എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. എപ്പോഴും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആണ് അമൽ നീരദിന്റെയും മമ്മൂട്ടിയുടെയും ആരാധകർ ചോദിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കി സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ബിലാൽ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഇപ്പോൾ കിട്ടിയ സൂചന.

ബിലാലിനെ കുറിച്ചുള്ള വാർത്തകൾക്ക് വേണ്ടി മമ്മൂക്കയോട് തന്നെ എന്ത് അപ്ഡേഷൻ ആണ് നൽകാൻ കഴിയുന്നത് എന്ന് ചോദിച്ചപ്പോൾ അമൽ നീരദിന്റെ തിരക്കഥ അവസാനഘട്ടത്തിലാണെന്ന് മമ്മൂട്ടി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എത്രയും പെട്ടെന്ന് പൂർത്തിയാക്കിയ തിരക്കഥയുമായി അമൽ നീരധ് ഉടൻ മമ്മൂട്ടിയെ കാണും . കഴിഞ്ഞ ദിവസം ആയിരുന്നു കൂടിക്കാഴ്ച തീരുമാനിച്ചത് എന്നാൽ മറ്റ് ചില കാരണങ്ങളാൽ അടുത്ത ദിവസങ്ങളിൽ തന്നെ കൂടിക്കാഴ്ച ഉണ്ടാകും എന്നാണ് പറഞ്ഞത്. ചിത്രത്തിൽ ഫഹദ് ഫാസിൽ , ദുൽഖർ എന്നീ താരങ്ങളുടെ പേരുകൾ ആദ്യം മുതൽ ഉയർന്ന് കേൾക്കുന്നുണ്ട്. അതെ സമയം മമ്മൂട്ടിക്കൊപ്പം ബിലാലിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നാണ് ദുൽഖർ പറഞ്ഞത്. എന്നാൽ ചിത്രത്തിലുണ്ടാകുമെന്ന് ഈ ഘട്ടത്തിൽ പറയുന്നില്ലെന്നായിരുന്നു ഫഹദ് ഫാസിലിന്റെ പ്രതികരണം.

മമ്മൂട്ടിയും അമൽ നീരധും ഒന്നിച്ചു കണ്ടതിനു ശേഷം ചിത്രീകരണം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന . വിദേശ ലൊക്കേഷനുകളിലായിരിക്കും ചിത്രത്തിന്റെ കൂടുതൽ ചിത്രീകരണം ഉണ്ടാവുക. ഭീഷ്മ പർവത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ബിലാലിന് ഉണ്ട്. മലയാളത്തിൽ ബിലാൽ പോലെ വളരെ ചുരുക്കം ചിത്രങ്ങൾക്ക് മാത്രമാണ് ആരാധകർ ഇത്രയേറെ കാത്തിരിക്കാറുള്ളത്. മമ്മൂട്ടിയുടെ ഓരോ സിനിമകളേ റിലീസിന് എത്തുമ്പോഴും അമൽ നീരദിനോടും എപ്പോഴും ആരാധകർ ചോദിക്കുന്നത് എന്നാണ് ബിലാൽ എന്ന് മാത്രമാണ്. ചിത്രത്തിൽ അപ്രതീക്ഷിതമായി വരാൻ പോകുന്ന കഥാപാത്രങ്ങളെയും കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.