‘മമ്മൂട്ടിക്ക് പ്രായമായി, ഭീഷ്മ ഒച്ച് ഇഴയുന്നപോലെ’: ഡീഗ്രേഡ് ചെയ്ത് അശ്വന്ത് കോക്ക് രംഗത്ത്; ചുട്ട മറുപടി നൽകി ആരാധകർ
1 min read

‘മമ്മൂട്ടിക്ക് പ്രായമായി, ഭീഷ്മ ഒച്ച് ഇഴയുന്നപോലെ’: ഡീഗ്രേഡ് ചെയ്ത് അശ്വന്ത് കോക്ക് രംഗത്ത്; ചുട്ട മറുപടി നൽകി ആരാധകർ

അമൽ നീരദ് സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ ചിത്രമാണ് ഭീഷ്മപർവ്വം. ബോക്സ് ഓഫീസിൽ ഏറെ കാലങ്ങൾക്കു ശേഷം തരംഗം സൃഷ്ടിച്ച സിനിമ കൂടിയാണ് ഭീഷ്മപർവ്വം. മമ്മൂട്ടിക്ക് പുറമേ സൗബിൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, നദിയാമൊയ്തു ലെന, മാലാ പാർവതി തുടങ്ങി വൻ താരനിര തന്നെ സിനിമയിൽ എത്തുന്നുണ്ട്. ആരാധകർക്കിടയിലും സിനിമാ പ്രേമികൾക്കിടയിലും ഒരുപോലെ നല്ല അഭിപ്രായങ്ങളാണ് സിനിമയെ കുറിച്ച് വരുന്നത്.

അതേസമയം സിനിമക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വലിയതോതിലുള്ള ഡിഗ്രേഡിങും നടക്കുന്നുണ്ട്. അത്തരത്തിൽ ഭീഷ്മപർവ്വം എന്ന സിനിമയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞുകൊണ്ട് വൈറലായിരിക്കുകയാണ് അശ്വന്ത് കോക്ക്. ഭീഷ്മപർവ്വം കണ്ട് നിർവികാരനായി എന്നാണ് അശ്വന്ത് പറയുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ അശ്വന്ത് ട്യൂബിലൂടെയും ഫേസ് ബുക്കിലൂടെയും സിനിമാ റിവ്യൂകൾ ചെയ്യാറുണ്ട്. പലപ്പോഴും സിനിമകളെ മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്തു കൊണ്ട് വൈറലാകാനാണ് ഈ യുവാവ് ശ്രമിക്കുന്നത്.

ഭീഷ്മപർവ്വം എന്ന സിനിമ താൻ ഒരുപാട് പ്രതീക്ഷയോടെ കണ്ടതാണെന്നും എന്നാൽ സിനിമയിൽ പ്രത്യേകിച്ചൊന്നുമില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. സിനിമയിൽ മുഴുവൻ ഗോഡ്ഫാദർ എന്ന സിനിമയുടെയും മഹാഭാരതത്തിലെയും റഫറൻസുകളാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സിനിമ മുഴുവൻ ഒരു വീടിനുള്ളിൽ മാത്രം ഒതുങ്ങി കൂടുന്നതാണ്. ഔട്ട്ഡോർ രംഗങ്ങൾ വളരെ കുറവാണെന്നും പറയുന്നു. ഒച്ച് ഇഴയുന്നതു പോലെ വളരെ പതിയെയാണ് സിനിമ മുന്നോട്ടു പോകുന്നത്.

അതേസമയം സുഷിൻ ശ്യാമിന്റെ സംഗീതവും ഷൈൻ ടോം ചാക്കോയുടെ അഭിനയവും നന്നായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. മാത്രമല്ല, സിനിമ വളരെ പതുക്കെയാണ് പോകുന്നതെന്നും അമൽ നീരദിന്റെ ഒരു ഫ്ലാറ്റ് സിനിമയാണ് ഭീഷ്മപർവ്വം എന്നും ഇദ്ദേഹം പറയുന്നു. ഒരുപാട് പ്രതീക്ഷിച്ചു പോകുന്നവർക്ക് ഒന്നും ലഭിക്കാത്ത സിനിമ കൂടിയാണ്. മാത്രമല്ല മമ്മൂട്ടിക്ക് വളരെയധികം പ്രായമായെന്നും ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്നുമാണ് അശ്വന്ത് കോക്ക് പറയുന്നത്. അമൽ നീരദ് ചിത്രം അല്ലായിരുന്നെങ്കിൽ തീർച്ചയായും പരാജയപ്പെട്ടേനെ എന്നാണ് ഇദ്ദേഹത്തിൻ്റെ വാദം.

അശ്വന്ത് കോക്കിൻ്റെ റിവ്യൂവിനെതിരെ നിരവധി സിനിമ ആരാധകരാണ് രംഗത്തെത്തിയിട്ടുള്ളത്. വീഡിയോയുടെ കമൻ്റ് ബോക്സിൽ സിനിമ ആരാധകർ നല്ല മറുപടിയും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ സിനിമയെ മനപ്പൂർവം വിമർശിക്കുന്നവർ കാരണം റിവ്യൂ നോക്കി സിനിമ കാണാൻ പോലും കഴിയാത്ത അവസ്ഥയാണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള ഡീഗ്രേഡിങ് ഒന്നും ഏൾക്കാതെ ഭീഷ്മപർവ്വം വിജയത്തിലേക്ക് കുതിക്കുകയാണ്. ബോക്സ് ഓഫീസിലെ പല റെക്കോർഡുകളും ഭീഷ്മപർവ്വം ഇതിനോടകം മാറ്റിമറിച്ചു കഴിഞ്ഞു.