“ബിജെപിയില്‍ മോദിയെ മാത്രമേ ഇഷ്ടമുള്ളു, വേറെ ഒരുത്തനേയും ഇഷ്ടമല്ല” ; തുറന്നു പറഞ്ഞ് ഭീമന് രഘു
മലയാളത്തിലെ പ്രമുഖ നടനാണ് ഭീമന് രഘു. ഭീമന് എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായക വേഷം ചെയ്തത്. പിന്നീട് അദ്ദേഹത്തിന് ഭീമന് രഘു എന്ന പേര് ലഭിക്കുകയും ചെയ്തു. നിരവധി ചിത്രങ്ങളില്‍ നായകനായി എത്തിയെങ്കിലും അത് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് അദ്ദേഹം ചെയ്ത വില്ലന്‍ വേഷങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പീന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച രഘു ഹാസ്യ രംഗങ്ങളിലും അഭിനയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എസ് ഐ ആയി ജോലി ചെയ്ത അദ്ദേഹം ‘പിന്നെയും പൂക്കുന്ന കാലം’ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്യുകയും പിന്നീട് സിനിമയില്‍ സജീവമാവുകയുമായിരുന്നു.
ഇപ്പോഴിതാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ കുറിച്ചും സ്ഥാനാര്‍ത്ഥി ആകാനുണ്ടായ സാഹചര്യത്തെ കുറിച്ചും തുറന്നു പറയുകയാണ് അദ്ദേഹം. തന്റെ ഇഷ്ടപ്രകാരമല്ല പത്തനാപുരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ജയിക്കില്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മത്സരിച്ചതെന്നും, എന്‍.ഡി.എയില്‍ വരണമെന്നുള്ള ആഗ്രഹമൊന്നും തനിക്ക് ഉണ്ടായിരുന്നില്ലെന്നുമാണ് ഭീമന് രഘു തുറന്നു പറയുന്നത്. കേന്ദ്രത്തില്‍ നിന്നും ഒരാള്‍ തന്നോട് ചോദിച്ചു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടോ എന്ന്. രണ്ട് ആര്‍ട്ടിസ്റ്റുകള്‍ ഒരു സ്ഥലത്ത് സ്ഥാനാര്‍ത്ഥികളായി നില്‍ക്കുന്നുണ്ട്, താങ്കള്‍ക്ക് അവിടെ നിന്നൂടെ എന്നാണ് എന്നോട് അയാള്‍
ചോദിച്ചത്. താന്‍ പോലീസിലല്ലേ, സിനിമയിലുമുണ്ടല്ലോ, രാഷ്ട്രീയവും കൂടി പഠിക്ക് എന്നായിരുന്നു എന്നോട് പറഞ്ഞത്. എന്നാല്‍ തനിക്ക് മത്സരിക്കാന്‍ താല്പര്യമൊന്നുമില്ലായിരുന്നു.
നിര്ബന്ധമാണേല് നില്‍ക്കാമെന്നാണ് താന്‍ അദ്ദേഹത്തോട് പറഞ്ഞത്. നിന്നാലും കാര്യമൊന്നുമില്ല എന്നാലും ഞാന്‍ നില്‍ക്കാമെന്ന് പറഞ്ഞു. അങ്ങനെ പോയി നിന്നതാണെന്നാണ് ഭീമന് രഘു പറയുന്നത്. അതേസമയം, ബിജെപിയില്‍ നരേന്ദ്ര മോദിയെ മാത്രമാണ് തനിക്ക് ഇഷ്ടമെന്നും വേറെ ആരെയും ബിജെപിയില്‍ ഇഷ്ടമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പയ്യെ തിന്നാല്‍ പനയും തിന്നാം. ഇപ്പോഴും ഇന്ത്യാ രാജ്യത്തെ നന്നാക്കാന്‍ ശ്രമിക്കുകയാണ് മോദി സാര്‍ എന്നാണ് ഭീമന് രഘു പറയുന്നത്. മോദിയെ പറ്റി ആളുകള്‍ പലതും പറഞ്ഞു നടക്കുന്നുണ്ട് എന്നാല്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ അദ്ദേഹം ഇന്ത്യയെ നന്നാക്കാന്‍ മന്നോട്ട് പോവുകയാണെന്നും, ആ മനുഷ്യനെ മാത്രമേ ബിജെപിയില്‍ തനിക്ക് ഇഷ്ടമുള്ളുവെന്നും ഭീമന് രഘു കൂട്ടിച്ചേര്‍ത്തു.