വമ്പന്‍ അപ്‌ഡേറ്റ്….; ബറോസ് റിലീസ് വെളിപ്പെടുത്തി മോഹന്‍ലാല്‍
1 min read

വമ്പന്‍ അപ്‌ഡേറ്റ്….; ബറോസ് റിലീസ് വെളിപ്പെടുത്തി മോഹന്‍ലാല്‍

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ബറോസ്. ബറോസിന്റെ ഒഫിഷ്യൽ ലോഞ്ചും അതിനു ശേഷമുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. 2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബറോസ് ഓക്ടോബർ 3ന് ആകും തിയറ്ററിൽ എത്തുക. നേരത്തെ സെപ്റ്റംബർ 12ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്.

ബറോസിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. മോഹൻലാല്‍ നായകനാകുന്ന ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവും സംഗീതം പകരുമ്പോള്‍ നായകനായ മോഹൻലാലിന്റെ ബറോസ് കഥാപാത്രത്തിന് 300 വയസ്സാണെന്നും റിപ്പോര്‍ട്ടുണ്ട്.

മോഹൻലാല്‍ നായകനായി എത്തുന്ന ബറോസ് ചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ ഹോളിവുഡില്‍ ആയിരുന്നു നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുന്നത് എന്നത് പ്രേക്ഷകര്‍ക്ക് കൗതുകമുണര്‍ത്തുന്ന ഒന്നാണ്. മായ, സീസര്‍, ഗുരു സോമസുന്ദരം തുടങ്ങിയിവരും ബറോസില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നു. ചിത്രം ഒരുങ്ങുന്നത് ജിജോ പുന്നൂസ് എഴുതിയ ബറോസ്: ഗാര്‍ഡിയൻ ഓഫ് ദ ഗാമാസ് ട്രെഷര്‍ എന്ന നോവലിനെ ആസ്‍പദമാക്കിയാണ്. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്.