ബി ഉണ്ണികൃഷ്ണന് – ഉദയകൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ തിയേറ്ററില്‍ മിന്നിച്ചോ? പ്രേക്ഷകപ്രതികരണങ്ങള്‍
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ക്രിസ്റ്റഫര്‍. ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010-ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. എന്നാല്‍ ഉദയകൃഷ്ണയുടേയും ബി ഉണ്ണികൃഷ്ണന്റേയും ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഫ്ളോപ്പായത്കൊണ്ട് തന്നെ ആര്‍ക്കും തന്നെ വലിയ പ്രതീക്ഷകള്‍ ക്രിസ്റ്റഫര്‍ ചിത്രത്തില്‍ ഇല്ല. ചിത്രത്തിന്റെ പ്രീ ബുക്കിംങ് വളരെ കുറവായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിയേറ്ററില്‍ നിന്നും സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ പ്രേക്ഷകരുടെ പ്രതികരണം പ്രതീക്ഷയ്ക്ക് ഒത്തതാണോ എന്ന് അറിയാം. ചിത്രത്തില്‍ മമ്മൂട്ടിയുടെ അഭിനയവും ബി ഉണ്ണികൃഷ്ണന്റെ സംവിധാനവും ഉദയകൃഷ്ണയുടെ തിരക്കഥയും പ്രേക്ഷകരെ പിടിച്ചിരുത്തിയോ എന്നുള്ളത്. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോള്‍ ഫെയ്സ്ബുക്കില്‍ വന്ന റിവ്യൂസ് എല്ലാം വളരെ മോശമാണെന്നാണ് വന്നിരിക്കുന്നത്. ‘ഈ ബി ഉണ്ണിക്കൊന്നും നല്ലൊരു സീന്‍ തന്ന് കയ്യടിപ്പിക്കാന്‍ കഴിവില്ല’,’അങ്ങനെ ഇക്ക ഈ വര്‍ഷത്തെ രണ്ടാമത്തെ ബോംബും ഇന്നിട്ടു’ എന്നെല്ലാമാണ് കമന്റുകള്‍. ബി ഉണ്ണികൃഷ്ണന്റേയും ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങളിലെ കഥ ഒരേ പാറ്റേണിലുള്ളതാണെന്ന് സിനിമാ മേഖലയില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ഉള്ളത്. ആര് ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഓപ്പറേഷന് ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ജസ്റ്റിന് വര്‍ഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷന്‍ കണ്ട്രോളര് അരോമ മോഹന്‍, കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, സൗണ്ട് മിക്സിങ് രാജകൃഷ്ണന് എം ആര്, സൗണ്ട് ഡിസൈന്‍ നിധിന് ലൂക്കോസ്, കളറിസ്റ്റ് ഷണ്മുഖ പാഡ്യന്‍, ഡി ഐ മോക്ഷ പോസ്റ്റ്, പിആര്‍ഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റര്ടൈന്മെന്റ്സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.