‘അവർ കുരച്ചു കൊണ്ടേയിരിക്കും, എന്നാൽ ഒരിക്കലും കടിക്കില്ല’, ‘പഠാന്‍’ വിഷയത്തിൽ തുറന്നു പറച്ചിലുമായി പ്രകാശ് രാജ്
1 min read

‘അവർ കുരച്ചു കൊണ്ടേയിരിക്കും, എന്നാൽ ഒരിക്കലും കടിക്കില്ല’, ‘പഠാന്‍’ വിഷയത്തിൽ തുറന്നു പറച്ചിലുമായി പ്രകാശ് രാജ്

നാല് വർഷത്തിന് ശേഷമാണ് ഒരു ഷാരൂഖ് ഖാൻ ചിത്രം തിയേറ്റർ കാണുന്നത് . അതു കൊണ്ട് തന്നെയാണ് പഠാൻ പ്രേക്ഷക ശ്രദ്ധനേടാനും കാരണമായത്. പിന്നാലെ എത്തിയ എല്ലാ പ്രമോഷൻ മെറ്റീരിയലുകൾക്കും വൻ സ്വീകാര്യത തന്നെ പ്രേക്ഷകർ നൽകി. ആദ്യ ഗാനം റിലീസ് ചെയ്തതിന് ശേഷം ഉണ്ടായ കോലാഹലങ്ങൾക്കും വിവാദങ്ങൾക്കും പിടി വീഴാതെ പഠാൻ ബോക്സ് ഓഫീസിൽ വമ്പിച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ്. ഈ അവസരത്തിൽ പഠാനെതിരെ വന്ന ബഹിഷ്കരണാഹ്വാനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ പ്രകാശ് രാജിന്റെ വാക്കുകൾ ആണ് ശ്രദ്ധനേടുന്നത്. 

പഠാൻ എന്ന സിനിമയെ വിമർശിക്കുന്നവർ കുരയ്ക്കുകയെ ഉള്ളൂ അവർ ഒരിക്കലും കടിക്കില്ലെന്നും പ്രകാശ് ‌രാജ് വീട്ടിത്തുറന്ന് പറഞ്ഞു . ‘ക’ ഫെസ്റ്റിൽ പങ്കെടുത്തപ്പോഴായിരുന്നു നടന്റെ ഇത്തരത്തിൽ ഉള്ള പ്രതികരണം. “അവർക്ക് പഠാൻ എന്ന ചിത്രം ബിഹിഷ്കരിക്കണമായിരുന്നു. ഇപ്പോൾ 700 കോടി കളക്ഷൻ നേടിയ ചിത്രമാണ് പഠാൻ. പഠാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ആളുകൾക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം പ്രദർശിപ്പിക്കാനായില്ല. അവർ കുരയ്ക്കുകയേയുള്ളു  കടിക്കില്ല”, എന്നാണ് പ്രകാശ് രാജ് തുറന്നു പറഞ്ഞത്. താൻ കണ്ടതിൽ വച്ച് ഏറ്റവും മോശമായ കശ്മീർ കശ്‌മീർ ഫയൽസ് ആണെന്നും പ്രകാശ് രാജ് പറഞ്ഞു. 

പഠാൻ റിലീസ് ആയതിന് ശേഷവും പ്രകാശ് രാജ് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു . ബഹിഷ്കരണ ഭ്രാന്തന്മാരേ ശ്…എന്നാണ് പ്രകാശ് രാജ് അന്ന് ട്വീറ്റ് ചെയ്തത്. കൂടാതെ ചിത്രത്തിന്റെ വിജയത്തിന് ആശംസകളെന്നും ട്വീറ്റ് ചെയ്തിരുന്നു. 2022 ഡിസംബറിൽ ആയിരുന്നു പഠാനിലെ ബേഷാറം രം​ഗ് എന്ന ​ഗാനം റിലീസ് ചെയ്തത്. ഗാനരം​ഗത്ത് നടി ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും പഠാൻ എന്ന ചിത്രം ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇവയൊന്നും തന്നെ ചിത്രത്തിന്റെ റിലീസിനെ ബാധിച്ചില്ല. ഇതിനോടകം തന്നെ 800 കോടിയിലേറെ കളക്ഷൻ ആണ് ചിത്രം നേടി കഴിഞ്ഞത് .