ബി. ഉണ്ണികൃഷ്ണൻ ഇനി മമ്മൂട്ടിയ്ക്കൊപ്പം !! അടുത്ത മാസാവസാനം ഈ ത്രില്ലർ സിനിമയുടെ ഷൂട്ടിംങ്ങ്  ആരംഭിക്കും
1 min read

ബി. ഉണ്ണികൃഷ്ണൻ ഇനി മമ്മൂട്ടിയ്ക്കൊപ്പം !! അടുത്ത മാസാവസാനം ഈ ത്രില്ലർ സിനിമയുടെ ഷൂട്ടിംങ്ങ് ആരംഭിക്കും

മലയാളത്തിലെ എക്കാലത്തെയും മുൻനിര സംവിധായകൻമാരിൽ ഒരാളാണ് ബി. ഉണ്ണികൃഷ്ണൻ. സംവിധായകൻ എന്നതിന് പുറമേ അദ്ദേഹം തിരക്കഥാകൃത്ത് എന്ന നിലയിലും തൻ്റെ പ്രവർത്തനം മലയാളികൾക്ക് പരിചയപ്പെടുത്തി തന്ന വ്യക്തി കൂടിയാണ്. ത്രില്ലർ സിനിമകൾ എന്നതിന് അപ്പുറത്തേയ്ക്ക് കൃത്യവും, വ്യക്തവുമായ രാഷ്ട്രീയം സംസാരിക്കാൻ കെൽപ്പുള്ള സിനിമകളും അദ്ദേഹത്തിൻ്റെ തിരക്കഥയിലും, സംവിധാനത്തിലും പ്രേക്ഷകർക്ക് ലഭിച്ചിട്ടുണ്ട്. മോഹൻലാലിനെ നായകനാക്കി ബി . ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടാണ് അദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലായി ഇറങ്ങിയ പുതിയ ചിത്രം.

അതേസമയം മമ്മൂട്ടി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ഉടനെയുണ്ടാകുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. മോഹൻലാലിനെ നായകനാക്കി ആറാട്ട് പുറത്തിറക്കുമ്പോൾ തന്നെ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം പുറത്തിറക്കാൻ ഉദ്ദേശിക്കുന്നതായി ഉണ്ണികൃഷ്ണൻ മുന്നേ വെളിപ്പെടുത്തിയിരുന്നു. സൂപ്പർഹിറ്റ്‌ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തന്നെയാവും ചിത്രത്തിനായി തിരക്കഥ ഒരുക്കുക. തമാശകൾ ഇല്ലാത്ത ഗൗരവമേറിയ ചിത്രമാവാനാണ് സാധ്യത. ഒരു യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാവും ചിത്രം ഒരുങ്ങുക. ഒരു ത്രില്ലർ മാസ് സ്വഭാവത്തിൽ ആണ്‌ ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുക.

അധികം വൈകാതെ തന്നെ മെയ് – ജൂൺ മാസം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് സാധ്യത. മമ്മൂട്ടിയ്‌ക്കൊപ്പം മഞ്ജു വാരിയർ,ബിജു മേനോൻ , സിദ്ധീഖ് എന്നിവരും അണിനിരക്കുന്നു. മമ്മൂട്ടിയെ നായകനാക്കി 2010 – ൽ പുറത്തിറങ്ങിയ ‘പ്രമാണി’യാണ് മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിച്ച ചിത്രം. താഴെകീഴ്പ്പാടം എന്ന പഞ്ചായത്തിലെ പ്രസിഡന്റ് വിശ്വനാഥ പണിക്കർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്. ഫഹദ് ഫാസിൽ, സ്നേഹ, പ്രഭു, നസ്രിയ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ജനാർദ്ദനൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.