‘തല്ലുമാല’ക്ക് ശേഷം ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു ; പുതിയ സിനിമയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ട് ആഷിഖ് ഉസ്മാന്
ടൊവിനോ തോമസ്, കല്യാണി പ്രിയദര്ശന് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററില്‍ വന്‍ വിജയം നേടിയ സിനിമയാണ് ‘തല്ലുമാല’. ടോവിനോയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ചെയ്ത സിനിമയായിരുന്നു ഇത്. ഖാലിദ് റഹ്മാന് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം നിര്‍മിച്ചത് ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ്. ഇതിന് മുന്നേ ലവ് എന്ന ചിത്രവും ഖാലിദും നിര്‍മ്മാതാവ് ആഷിഖും ചേര്‍ന്ന് ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഇരുവരും മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ആഷിഖ് ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ലവിന്റെയും തല്ലുമാലയുടെയും സൂപ്പര്‍ വിജയത്തിന് ശേഷം ഞങ്ങളുടെ അടുത്ത സിനിമ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും’, എന്നാണ് ഖാലിദ് റഹ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആഷിഖ് കുറിച്ചത്. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ലവ് എന്ന ചിത്രമാണ് ഈ കോമ്പോയില്‍ ആദ്യം റിലീസ് ചെയ്ത ചിത്രം. ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമായിരുന്നു അത്. സുധി കോപ്പ, ജോണി ആന്റണി എന്നിവരും ചിത്രത്തിലെ പ്രധാന വേഷം ചെയ്തിരുന്നു. ഖാലിദ് റഹ്മാന്, നൗഫല്‍ അബ്ദുള്ള എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
ഓഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തിയ തല്ലുമാല ബോക്സ്ഓഫീസില്‍ മിന്നും പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. ആദ്യ നാല് ദിനങ്ങളിലെ ആഗോള ഗ്രോസ് 31 കോടി വരുമെന്നായിരുന്നു അനൗദ്യോഗിക കണക്കുകള്‍. ഇതുവരെ നേടിയ കളക്ഷന്‍ 71.36 കോടി ആണെന്ന് നിര്‍മ്മാതാക്കളായ ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു. ഷൈന്‍ ടോം ചാക്കോ, ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണവാളന് വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്.
ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്റെ പേര്. മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, ഗാനരചന മുഹ്സിന് പരാരി, സം?ഗീതം വിഷ്ണു വിജയ് സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്,