‘ഞാന്‍ കണ്ട ഏറ്റവും വലിയ സ്റ്റാര്‍ മാനിഫെസ്റ്റേഷന്‍ മമ്മൂക്കയാണ്’; അനൂപ് മേനോന്‍ – ഒരു പ്രത്യേക അഭിമുഖം
മലയാള സിനിമയില്‍ നടന്‍, തിരക്കഥകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അനൂപ് മേനോന്‍. ടെലിവിഷനില്‍ നിന്നും സിനിമയിലേക്കെത്തി വിജയം കൈവരിച്ചയാളുമാണ് നടന്‍. തിരക്കഥ എന്ന സിനിമയിലൂടെ 2008 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ഫിലിം ഫെയര്‍പുരസ്‌കാരവും അനൂപ് മേനോന്‍ നേടി. പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമയിലൂടെ ആണ് തിരക്കഥ രചനിയിലേക്ക് കടക്കുന്നത്. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്ഡ് ലോഡ്ജ്, ആന്‍ഗ്രി ബേബീസ് ഇന്‍ ല്വ, ഡോള്‍ഫിന്‍സ്, എന്റെ മെഴുകുതിരി അത്തായങ്ങള്‍, മദ്രാസ് ലോഡ്ജ്, കിംഗ് ഫിംഷ്, പത്മ തുടങ്ങി നിരവധി സിനിമകളുടെ തിരക്കഥ അനൂപ് മേനോന്റെതാണ്. വരാല്‍ ആണ് അനൂപ് മേനോന്റെ ഏറ്റവും പുതിയ സിനിമ. കണ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്.
ഈ അടുത്തിടെ അനൂപ് മേനോനുമായി ഓണ്‍ലൈന്‍ പീപ്‌സിലെ അവതാരകന്‍ അക്ഷയ് ദീപ് നടത്തിയ അഭിമുഖത്തില്‍ ഇതുവരെ പറയാത്തതും മറ്റുമായി ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം പങ്കുവെക്കുകയുണ്ടായി. അതില്‍ മമ്മൂട്ടിയെക്കുറിച്ച് അവതാരകന്‍ ചോദിച്ചതിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഞാന്‍ കണ്ട ഏറ്റവും വലിയ ഒരു സ്റ്റാര്‍ മാനിഫെസ്റ്റേഷന്‍ ആണ് മമ്മൂക്കയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. എനിക്ക് വേറൊരാളെയും കണ്ടിട്ട് അങ്ങനൊരു ‘ഓ എന്തൊരു തേജസാണ് ‘ എന്ന് തോന്നിയിട്ടില്ല. ഞാന്‍ തമിഴിലും ഹിന്ദിയിലുമെല്ലാമായി നിരവധി താരങ്ങളെ കണ്ടിട്ടുണ്ട്. അവരെ കണ്ടിട്ടൊന്നും തോന്നിയിട്ടില്ല. ഒരുപക്ഷേ ഞാന്‍ മമ്മൂക്കയെ കണ്ടിട്ടുള്ള സാഹചര്യം കൂടിയാണ്. കൈരളി ചാനലിന് മുന്നില്‍ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്’ അനൂപ് മേനോന്‍ പറയുന്നു.
യെല്ലോ ഷര്‍ട്ടും സ്യൂട്ട് കെയ്‌സും ഇട്ടിട്ട് അദ്ദേഹം വരുന്ന വരവ്. ഞാന്‍ അന്ന് കൈരളിയിലെ അവതാരകനാണ്. ഞങ്ങള്‍ കുറച്ച്‌പേര്‍ അവിടെ ചുരുണ്ട് കൂടി ഇരിക്കുമ്പോള്‍ ഈ ഒരു വെളിച്ചം വീഴുമ്പോഴാണ് ഞങ്ങളെല്ലാരും എഴുന്നേറ്റ് നോക്കുന്നത്. അതാണ് ഞാന്‍ കണ്ടതില്‍വെച്ച് ഒരു വലിയ് സ്റ്റാര്‍ മാനിഫെസ്റ്റേഷന്‍ എന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ‘വരാല്‍’. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തില്‍ അന്‍പതോളം വരുന്ന തെന്നിന്ത്യയിലെ മുഖ്യധാര കലാകാരന്മാരെ ഉള്‍പ്പെടുത്തി പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്. ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം ടൈം ആഡ്‌സ് നിര്‍മ്മിക്കുന്ന ചിത്രമാണ് വരാല്‍.