കമൽ, സത്യൻ അന്തിക്കാട് എന്നിവരുടെ മക്കൾക്ക് പിന്നാലെ പ്രമുഖ സംവിധായകന്റെ മകൻ ‘ദുൽഖർ’ ചിത്രമൊരുക്കാൻ ഒരുങ്ങുന്നു…
സിനിമയ്ക്കുള്ളിലെ അപൂർവ്വമായ താരസംഗമം എല്ലായ്പ്പോഴും വലിയ ചർച്ചാ വിഷയം തന്നെയാണ്. ദുൽഖർ സൽമാന്റെ പുതിയ ചിത്രം ഇത്തരത്തിലുള്ള അപൂർവ്വമായ ഒരു താര സംഗമത്തിന് വഴിയൊരുക്കുകയാണ്. നിലവിൽ കുറുപ്പ്, സല്യൂട്ട് എന്നീ ദുൽഖർ ചിത്രങ്ങളാണ് റിലീസ് ഒരുങ്ങുന്നത്. ആരാധകരും പ്രേക്ഷകരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളും വലിയ ആഘോഷമാക്കുന്ന വാർത്തകളാണ്. പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ 100 ഡേയ്സ് ഓഫ് ലവ് എന്ന ചിത്രം ഒരുക്കിക്കൊണ്ട് ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെച്ചപ്പോൾ നായകനായി തെരഞ്ഞെടുത്തത് ദുൽഖർ സൽമാനെ ആയിരുന്നു. പ്രമുഖ ജനപ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്ത ‘ വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലും ദുൽഖർ സൽമാൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും ചിത്രം നിർമ്മിക്കുകയും ചെയ്തു. ഇപ്പോഴിതാ പതിവ് ആവർത്തിക്കുകയാണ് മലയാളത്തിലെ തന്നെ ഏറ്റവും ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പ്രമുഖ സംവിധായകന്റെ മകൻ ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായെത്തുന്നത് ദുൽഖർ സൽമാൻ ആണ്. വിഖ്യാത മലയാള സംവിധായകൻ ജോഷിയുടെ മകനാണ് ദുൽഖർ സൽമാനെ നായകനാക്കി കൊണ്ട് പുതിയ ചിത്രം ഒരുക്കാൻ ഒരുങ്ങുകയാണ്.
ദുൽഖറിന്റെ പിതാവായ മമ്മൂട്ടിയുടെ കരിയറിനെ തന്നെ മാറ്റി മറിച്ച നിരവധി ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ജോഷി.ആ ജോഷിയുടെ മകൻ അഭിലാഷ് ജോഷി മമ്മൂട്ടിയുടെ മകനെ നായകനാക്കി കൊണ്ട് ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുമ്പോൾ അപൂർവ്വമായതാര പുത്രൻ സംഗമം എന്ന അതിനെ തീർച്ചയായും വിശേഷിപ്പിക്കാം. ജോഷി അവസാനമായി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥാകൃത്ത് അഭിലാഷ് എൻ. ചന്ദ്രൻ ആണ് ദുൽഖർ സൽമാൻ നായകനാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ആക്ഷനും പ്രതികാരത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന ജോഷി ചിത്രങ്ങളുടെ അതേ പാതയാണോ മകൻ അഭിലാഷ് ജോഷിയും പിന്തുടരുക എന്നാണ് ആരാധകർ ആരായുന്നത്. ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.