തിയേറ്ററിൽ കാണാൻ മടിച്ചവർക്ക് ആനിമൽ ഒടിടിയിൽ കാണാം; രൂക്ഷവിമർശനങ്ങൾക്കിടയിലും കുതിച്ചുയരുന്ന കളക്ഷൻ
1 min read

തിയേറ്ററിൽ കാണാൻ മടിച്ചവർക്ക് ആനിമൽ ഒടിടിയിൽ കാണാം; രൂക്ഷവിമർശനങ്ങൾക്കിടയിലും കുതിച്ചുയരുന്ന കളക്ഷൻ

ന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ആനിമൽ എന്ന സിനിമ റിലീസ് ചെയ്തയുടൻ തന്നെ വിമർശനങ്ങളും ആരംഭിച്ചിരുന്നു. കടുത്ത സ്ത്രീവിരുദ്ധ തന്നെയാണ് കാരണം. എന്നാൽ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും തിയേറ്ററിൽ ഗംഭീര കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഈ രൺബീർ കപൂർ ചിത്രം. 900 കോടിക്ക് അടുത്ത് കളക്ഷനാണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ചുള്ള ചർച്ചകൾ നേരത്തെ ഉയർന്നിരുന്നു. ഒ.ടി.ടി സ്ടീമിംഗിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അനിമലിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്‌ളിക്‌സ് ആണ്. ജനുവരി 26ന് മുമ്പായി ചിത്രം നെറ്റ്ഫ്‌ളിക്‌സിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി നെറ്റ്ഫ്‌ളിക്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, സ്ത്രീ വിരുദ്ധതയെയും അക്രമത്തെയും മഹത്വവൽക്കരിക്കുന്നു എന്ന പേരിൽ ചിത്രം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ചിത്രത്തിലെ രശ്മിക മന്ദാനയുടെ നായികാ കഥാപാത്രത്തിന് എതിരെയും വിമർശനങ്ങളെത്തിയിരുന്നു. ഡിസംബർ ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിൽ ബോബി ഡിയോൾ ആണ് പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

സമീപകാലത്ത് എത്തിയ ഏറ്റവും മോശം സ്ത്രീ കഥാപാത്രമാണ് ഗീതാഞ്ജലി എന്ന രശ്മികയുടെ കഥാപാത്രം എന്ന തരത്തിലാണ് വിമർശനങ്ങൾ. എന്നാൽ ചിത്രത്തിലെ മറ്റൊരു നായികയായ തൃപ്തി ദിമ്രിയെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് ഫോളോവേഴ്‌സ് വർദ്ധിച്ച തൃപ്തിക്ക് നാഷണൽ ക്രഷ് എന്ന പദവിയും സോഷ്യൽ മീഡിയ നൽകിയിരുന്നു.