ജൂനിയർ എൻടിആർ വീണ്ടും രാഷ്ട്രീയത്തിലേക്കോ? മിഷന്‍ സൗത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തി അമിത്ഷാ
1 min read

ജൂനിയർ എൻടിആർ വീണ്ടും രാഷ്ട്രീയത്തിലേക്കോ? മിഷന്‍ സൗത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തി അമിത്ഷാ


തെലുങ്ക് നടൻ ജൂനിയർ എൻടിആറുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തിയ വാർത്തയാണ് ഇന്ന് ഏവരും ഉറ്റുനോക്കി കൊണ്ടിരിക്കുന്നത് . തെലുങ്കാന സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ കെ. രാജഗോപാല്‍ റെഡ്ഡി രാജി വെച്ചതിന്റെ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്ന ഘട്ടത്തിലാണ് ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് നല്‍ഗൊണ്ട ജില്ലയിലെ മുനുഗോഡിൽ എത്തിയതായിരുന്നു അമിത് ഷാ . അതേ സമയം ജൂനിയർ എൻടിആറുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത് ബി.ജെ.പിയുടെ മിഷന്‍ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് എന്നാണ് ബി.ജെ.പി നേതാക്കള്‍ വിശദീകരിക്കുന്നത്. തെലുങ്കാനയിലെ തന്നെ ഷംഷാബാദ് നൊവാടെല്‍ ഹോട്ടലിലാണ് വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

സിനിമാ മേഖലയിൽ സജീവമായ ജൂനിയർ എൻടിആർ. സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവ പ്രവർത്തകനാണ്. ആന്ധ്രാപ്രദേശിന്റെ മുന്‍കാല മുഖ്യമന്ത്രിയും സൂപ്പര്‍ സ്റ്റാറുമായിരുന്ന എന്‍.ടി.ആറിന്റെ പേരമകനാണ് ജൂനിയര്‍ എന്‍.ടി.ആര്‍. മുത്തശ്ശനെ പോലെ തന്നെ ജൂനിയർ എൻടിആർ രാഷ്ട്രീയത്തിൽ സാധാരണക്കാർക്കൊപ്പം ആണ്. എന്‍.ടി.ആര്‍ സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി 2009-ലെ പൊതു തെരഞ്ഞെടുപ്പില്‍ ജൂനിയര്‍ എന്‍.ടി.ആര്‍ തെലുങ്കാനയിൽ പ്രചാരണം നടത്തിയിരുന്നു. എന്നാൽ 2019 ലെ ഒരു തിരഞ്ഞെടുപ്പിനു ശേഷം ജൂനിയർ എൻടിആർ രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ചാണ് നിന്നിരുന്നത്. ഈയൊരു കൂടിക്കാഴ്ച പലതിന്റെയും തുടക്കത്തിലേക്ക് ആണോ എന്നാണ് ഇപ്പോൾ ആരാധകർ ചോദിക്കുന്നത്.

ജൂനിയർ എൻടിആറിന്റെ പിതാവ് നന്ദമുറി ഹരികൃഷ്ണ ടി.ഡി.പിയുടെ രാജ്യസഭാ അംഗമായിരുന്നു. അതു പോലെ തന്നെ പിതൃ സഹോദരനും തെലുങ്ക് സൂപ്പര്‍ സ്റ്റാറുമായ നന്ദാമുറി ബാലകൃഷ്ണ ഇപ്പോൾ ഹിന്ദ്പുര്‍ മണ്ഡലത്തില്‍ നിന്നുള്ള ടി.ഡി.പി എം.എല്‍.എയാണ്. അമിത്ഷാ യുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഇനി വീണ്ടും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള തീരുമാനം ജൂനിയർ എൻടിആർ എടുക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഈ ഘട്ടത്തിൽ തന്നെ ഹൈദരാബാദില്‍ അമിത് ഷായുടെ റോഡ് ഷോ വലിയ രീതിയിൽ തന്നെ നടന്നിരുന്നു കൂടാതെ തെലുങ്കാനയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു . കൂടാതെ തെലുങ്കാനയിൽ നിന്നും ടി.ആര്‍.എസിനെ തുടച്ചു മാറ്റുമെന്നും അമിത്ഷാ ഘോരമായി പ്രസംഗിച്ചിരുന്നു.