ഒറ്റയാള്‍ പ്രകടനം കൊണ്ട് ‘എലോണ്‍’ല്‍ വിസ്മയം തീര്‍ത്ത് മോഹന്‍ലാല്‍
മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് എലോണ്‍. 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇരുവരുമൊന്നിച്ചിരിക്കുന്ന സിനിമയാണ് എലോണ്‍. കോവിഡ് കാലത്ത് നടക്കുന്നൊരു സംഭവം പ്രമേയമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 2023ല്‍ മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമയാണ് എലോണ്‍. വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് ചിത്രം കാണാന്‍ പ്രേകഷകര്‍ തിയേറ്ററുകരളിലേക്ക് പോയത് എങ്കിലും മികച്ച ചിത്രമാണ് കിട്ടിയത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.
ലൈഫ് ഈസ് എ മിസ്റ്ററി…എന്നാണ് സിനിമയുടെ തുടക്കത്തില്‍ വരുന്ന ഗാനത്തിലെ വരികള്‍ തുടങ്ങുന്നത് ചിത്രത്തിലെ പ്രധാന കഥാപാത്രമായ കാളിദാസനും ഒരു മിസ്റ്ററി മാനാണ്. അയാളുടെ ജീവിതവും ഏറെ ദുരൂഹമാണ്. മോഹന്‍ലാല്‍ കാളിദാസനായെത്തിയിരിക്കുന്ന ‘എലോണ്‍’ ഒരു ഹൊറര്‍ – സൈക്കോ – ത്രില്ലറായി പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയിരിക്കുകയാണ്.
അതുപോലെ സ്ക്രീനില്‍ ഒരാളെ മാത്രം കാണിച്ച് പ്രേക്ഷകരുമായി ഇടപഴകുക എന്നത് ബു്ദ്ധിമുട്ടുള്ള കാര്യമാണ്, എന്നാല്‍ ഷാജി കൈലാസ് അത് നന്നായി കൈകാര്യം ചെയ്തു, മോഹന്‍ലാലിന്റെ വണ്മാന് ഷോയും ഉജ്ജ്വലമായ അഭിനയവുമാണ് ചിത്രത്തിന്റെ നേട്ടം എന്നാണ് ഒരു പ്രേക്ഷകന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
ഒരാള്‍ മാത്രം അഭിനയിച്ച സിനിമയായിട്ടു കൂടി പ്രേക്ഷകരെ ആദ്യാവസാനം മുള്‍മുനയില്‍ പിടിച്ചിരുത്തിക്കൊണ്ട് മോഹന്‍ലാല്‍ ഒറ്റയ്ക്കാണെന്ന് തോന്നിപ്പിക്കാത്ത വിധം ശബ്ദങ്ങളിലൂടേയും മറ്റും ചിത്രത്തിന്റെ മൂഡ് ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാന്‍ തിരക്കഥാകൃത്ത് രാജേഷ് ജയരാമനും സംവിധായകന് ഷാജി കൈലാസിനും കഴിഞ്ഞിട്ടുണ്ട്.
നാല് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ ചെയ്തതില്‍ വെച്ച് തികച്ചും വ്യത്യസ്തമായ കഥാപാത്രമായി വിശേഷിപ്പിക്കാം കാളിദാസനെ. ഏതൊരു കഥാപാത്രവും തന്റെ കയ്യില്‍ ഭദ്രമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് എലോണിലൂടെ ലാല്‍. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, നന്ദു, സിദ്ദിഖ്, സുരേഷ് കൃഷ്ണ, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, ആനി തുടങ്ങിയവരുടെ ശബ്ദ സാന്നിദ്ധ്യവും എലോണിലുണ്ട്.
ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തില്‍ ഛായാഗ്രാഹകരായ അഭിനന്ദന് രാമാനുജവും പ്രമോദ് കെ പിള്ളയും ഒരുക്കിയ ദൃശ്യങ്ങളും മനോഹരമാണ്. ഫോര്‍ മ്യൂസിക്സിന്റെ ഉദ്വേഗം ജനിപ്പിക്കുന്ന സംഗീവും ഡോണ്‍ മാക്സിന്റെ ചടുലമായ എഡിറ്റിംഗും സിനിമയെ വേറിട്ടൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമയുടെ നിര്‍മ്മാണ നിര്‍വ്വഹണം.