100 കോടി ക്ലബിലേക്ക് മാളികപ്പുറം; സ്ഥിരീകരണം നടത്തി ഉണ്ണിമുകുന്ദന്‍
1 min read

100 കോടി ക്ലബിലേക്ക് മാളികപ്പുറം; സ്ഥിരീകരണം നടത്തി ഉണ്ണിമുകുന്ദന്‍

കഴിഞ്ഞ ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ എത്തിയ മാളികപ്പുറം ഇന്നും ഹൗസ്ഫുള്‍ ഷോയുമായി മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, റിലീസ് ചെയ്ത മറ്റ് അന്യസംസ്ഥാനങ്ങളിലും മാളികപ്പുറം വന്‍ ഹിറ്റോടെ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരുന്നു. തമിഴ്‌നാട്ടില്‍ മാത്രം 104 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

May be an image of 3 people, people standing and text

അയ്യപ്പ ഭക്തയായ കൊച്ചുപെണ്‍കുട്ടി തന്റെ സൂപ്പര്‍ഹീറോ ആയ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിന് പുറമെ, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ വളരെയേറെ അയ്യപ്പ ഭക്തന്മാരുണ്ട്. കേരളത്തിലേക്ക് വന്നാല്‍, സിനിമ റിലീസ് ചെയ്ത് ഒരു മാസം എത്തിനില്‍ക്കുമ്പോഴും എങ്ങും ഹൗസ് ഫുള്‍ ഷോകള്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നത്.

ബിഗ് ബജറ്റ്, ഹിറ്റ് ചിത്രങ്ങള്‍ പോലും ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് ‘മാളികപ്പുറം’ ഇപ്പോഴും പ്രേക്ഷകര്‍ നിറഞ്ഞ ഷോകളുമായി മുന്നേറുന്നത്. ചിത്രം അധികം വൈകാതെ 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കും എന്നാണ് പ്രതീക്ഷ. ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ വിജയമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന്‍ എന്ന താരത്തെ ഇന്ത്യ മുഴുവന്‍ അടയാളെപ്പെടുത്തുന്ന ചിത്രമായി മാളികപ്പുറം മുന്നേറുകയാണ് . മലയാളികള്‍ക്ക് അയ്യപ്പന്റെ മുഖം എന്ന രീതിയില്‍ പോലും ഉണ്ണിമുകുന്ദന്‍ മാറിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

May be an image of 1 person and text

റിലീസ് ചെയ്ത ദിവസം145 തിയേറ്ററുകളിൽ ആയിരുന്നു ചിത്രം പ്രദർശിപ്പിച്ചത് എന്നാൽ പിന്നീട്  കേരളത്തിലെ 230 ലധികം തിയേറ്ററുകളിലേയ്‌ക്ക് സിനിമ വ്യാപിച്ചിരിക്കുകയാണ്. തിയേറ്ററുകളിൽ ഒന്നടങ്കം  ഹൗസ്ഫുൾ ഷോകളാണ്. മലയാള സിനിമകളിൽ ഇത്തരത്തിലുള്ള ഒരു വിജയം അപൂർവമാണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും ഉടൻ റീലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി തന്നെ മാളികപ്പുറം മാറാൻ ഒരുങ്ങുകയാണ്. ഉണ്ണി മുകുന്ദന്റെ ആദ്യ നൂറ് കോടി ചിത്രമായി മാളികപ്പുറം മാറും എന്നും സിനിമ പ്രേക്ഷകർ വിശ്വസിക്കുന്നുണ്ട്. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബഡ് പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത്  അല്ലു അർജ്ജുന്റെ നിർമ്മാണ കമ്പനിയായ ഗീതാ ആർട്സ് ആണ്. കൂടാതെ രാക്ഷസൻ, വിക്രംവേദ തുടങ്ങിയ ചിത്രങ്ങൾ ജനങ്ങളിലേയ്‌ക്ക് എത്തിച്ച ട്രൈഡന്റ് ആർട്ട്സ് ആണ് തമിഴ് പതിപ്പ് പ്രദർശിപ്പിക്കുന്നത്.

May be an image of 9 people, beard and text that says "PVR- AMPA தேவி ஐநாக்ஸ் மைலாப்பூர் உடலண்ட்ஸ் ஆல்பட் PALAZZO S2 பெரம்பூர் கோபிகிருஷ்ணா தயம் T Nagar- AGS டாக்கீஸ் லக்ஸ் வேளச்சேரி PVRI PVR-VRI PVR -PVR வில்லிவாக்கம் AGS மதுரவாயல் ஐநாக்ஸ் Marina ECR- மாயாஜால் OMR CINEPOLIS அம்பத்தூர் ராக்கி முருகன் மாமன்டுர் கோயம்பேடு ரோகினி போரூர் GK கங்கா கார்த்திகேயன் ராதா லட்சுமிபாலா உள்ளகரம் தாம்பரம் வித்யா பூந்தமல்லி விக்னேஷ்வரா செங்கல்பட்டு SRK மதுராந்தகம் அலங்கார் ரெட்ஹில்ஸ் ராதா மூவிபார்க் மீஞ்சூர் மணி விருகம்பாக்கம் ஸ்ரீ தேவிகருமாரி கூடுவாஞ்சேரி ஸ்ரீ aan aan media kavya TRIDENT ARTS Release வெற்றிநடை போடுகிறது! இயக்கம் மாளிகப்புரம் விஷ்ணு சசி சங்கர் தயாரிப்பு பிரியா வேணு. நீட்டா பின்டோ திரைக்கதை, எழுத்து அபிலாஸ் பிள்ளை"

മികച്ച അഭിനയവും മികച്ച സംവിധാന മികവും തിരക്കഥയും ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കല്യാണി എന്ന എട്ടു വയസ്സുകാരിയും  അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് പറയുന്നത്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ് . മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

May be an image of 2 people, child, people standing, footwear and outdoors