‘ആ മഹാനടൻ ചെയ്ത ഗംഭീര വേഷത്തിലേക്ക് അല്ലു അർജുൻ ആദ്യം നിര്‍ദ്ദേശിച്ചിരുന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ!’ ; സംവിധായകന് തുറന്നുപറയുന്നു
പ്രശസ്ത തെലുങ്ക് നടനാണ് അല്ലു അര്ജുന്. തെലുങ്ക് നടനാണെങ്കില്‍ കൂടിയും മലയളത്തിലും നിരവധി ആരാധകര്‍ ഉള്ള താരമാണ് അല്ലു അര്ജുന്. വിവി വിനായകിന്റെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ ഒരു ബ്രഹ്മാണ്ഡ ചിത്രമാണ് ബദ്രിനാഥ്. ചിത്രത്തില്‍ അല്ലു അര്‍ജുനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗീത ആര്‍ട്സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത് അല്ലു അരവിന്ദാണ്. ചിത്രം തിയേറ്ററില്‍ എത്തിയ ആദ്യ ദിനം തന്നെ ചിത്രം 6.5 കോടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ, ഒരു പ്രമുഖ തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് കൗതുകപരമായ ഒരു കാര്യം സംവിധായകന് വിനായകന് പറയുകയുണ്ടായി. ബദ്രിനാഥില്‍ പ്രകാശ് രാജിന്റെ വേഷത്തില്‍ അല്ലു നിര്‍ദ്ദേശിച്ചിരുന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആയിരുന്നു എന്നാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.
ക്ഷേത്രപരിപാലകരുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു ബദ്രിനാഥ്. അല്ലു അര്‍ജുവിന്റെ ഗുരുവായി ആദ്യം പരിഗണിച്ചത് മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ആയിരുന്നു. കാരണം, കേരളത്തില്‍ വന്‍ ആരാധകര്‍ ഉള്ള അല്ലു അര്ജുന് കേരളത്തിലെ മാര്‍ക്കറ്റ് കൂടി ഉന്നം വച്ചായിരുന്നു ചിത്രത്തില്‍ മമ്മൂട്ടുയുടെ പേര് നിര്‍ദ്ദേശിച്ചത്. അതുപോലെ, തെലുങ്കിലെ പ്രൊഡ്യൂസര്‍ ആയ അല്ലു അരവിന്ദ് മമ്മൂട്ടിയെ വിളിച്ച് സിനിമയെക്കുറിച്ച് പറയുകയും ചെയ്തു. കൂടാതെ, മമ്മൂട്ടിക്ക് വന്‍ പ്രതിഫലവും ആദ്യം തന്നെ ഓഫര്‍ ചെയ്തിരുന്നു.
എന്നാല്‍ സിനിമയുടെ വണ്‍ ലൈന്‍ കേട്ട ശേഷം മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു…ഈ കഥാപാത്രത്തെ താങ്കള്‍ ചിരഞ്ജീവിയെ വെച്ച് ചെയ്യുവാന്‍ സാധ്യതയുണ്ടോ എന്നായിരുന്നു. മമ്മൂട്ടി എന്ന താരത്തിന്റെ മൂല്യം അറിയാതെ അദ്ദേഹത്തിനോട് ഇത്തരം ഒരു കഥാപാത്രം ചെയ്യുവാന്‍ ആവശ്യപ്പെട്ടത്തില്‍ ഞങ്ങള്‍ക്ക് പിന്നീട് വിഷമം തോന്നിയെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പിന്നീട് പറഞ്ഞത്. പിന്നീട് ചിത്രത്തിന് വേണ്ടി നാനാ പട്ടേക്കറെ പരിഗണിച്ചുവെങ്കിലും ഡേറ്റുകളുടെ പ്രശ്നം കാരണം പ്രകാശ് രാജിനെ വെച്ച് ആ കഥാപാത്രം ചെയ്യുകയായിരുന്നു. അതേസമയം, വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി തെലുങ്കിലെ യുവതാരം അഖില്‍ അക്കിനിയുമായി ‘ഏജന്റ്’ എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകര്‍ക്ക് മുന്നില്‍ വീണ്ടും എത്തുകയാണ്.