‘ഇത് ത്രില്ലര്‍ പടങ്ങളിലെ പുതു ചരിത്രം, ജോഷി ചതിച്ചില്ല… പാപ്പന്‍ കിടു’ ; പ്രേക്ഷക പ്രതികരണങ്ങള്‍
1 min read

‘ഇത് ത്രില്ലര്‍ പടങ്ങളിലെ പുതു ചരിത്രം, ജോഷി ചതിച്ചില്ല… പാപ്പന്‍ കിടു’ ; പ്രേക്ഷക പ്രതികരണങ്ങള്‍

രിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം പാപ്പന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് മലയാളത്തിന്റെ ആക്ഷന്‍ ഹീറോ പാപ്പനില്‍ അവതരിപ്പിക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ടായ സുരേഷ് ഗോപി- ജോഷി ടീം ആയതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ ആകാംഷയിലുമായിരുന്നു. ആ പ്രതീക്ഷകളെല്ലാം നിറവേറ്റുന്ന ഒരു ചിത്രമാണ് ‘പാപ്പന്‍’ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുന്ന പ്രതികരണങ്ങള്‍. ‘പാപ്പന്‍’ മികച്ച ഒരു ഫാമിലി ത്രില്ലര്‍ ആണെന്നാണ് പ്രതികരണങ്ങള്‍.

സിനിമ സൂപ്പര്‍ ആണെന്നും ത്രില്ലിംങ് ആണെന്നും ക്ലൈമാക്‌സ് എന്താണെന്ന് നമുക്ക് ചിന്തിക്കാന്‍പോലും പറ്റില്ലെന്നുമാണ് സിനിമ കണ്ടിറങ്ങിയവര്‍ പറയുന്നത്. ഒരു രക്ഷേമില്ല, കിടിലന്‍ സിനിമയാണെന്നും പറയുന്നു. സുരേഷ് ഗോപി മാസ്സായിട്ടുണ്ടെന്നും ചിലര്‍ പ്രതികരിക്കുന്നു. ജോഷി ഇന്നും മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് മറ്റൊരാള്‍ പ്രതിരകരിച്ചത്. ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇരുവരുടേയും കോംബിനേഷനും മികച്ചതാണെന്നാണ് പ്രേക്ഷകപ്രതികരണം. നിതാ പിള്ളയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.

‘സലാം കാശ്മീരി’നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവരുടേയും കോംബിനേഷനുകളില്‍ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു. തലമുറകളുടെ സംഗമം കൂടിയാണ് പാപ്പന്‍. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയുമുണ്ട്. നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ. ആര്‍ജെ ഷാനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. ജേക്‌സ് ബിജോയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

ശ്രീ ഗോകുലം മൂവീസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കനിഹ, ആശാ ശരത്ത്, സ്വാസിക, ജുവല്‍ മേരി, മാളവികാ മോഹന്‍, ഡയാനാ ഹമീദ്, സജിതാ മoത്തില്‍, രാഹുല്‍ മാധവ്, ശ്രീജിത്ത് രവി, ഷമ്മി തിലകന്‍, വിജയരാഘവന്‍, ടിനി ടോം, ജനാര്‍ദ്ദനന്‍, നന്ദലാല്‍, ചന്തു നാഥ്, അച്ചുതന്‍ നായര്‍, സാവിത്രി ശ്രീധര്‍, ബിനു പപ്പു, നിര്‍മ്മല്‍ പാലാഴി, സുന്ദര്‍ പാണ്ഡ്യന്‍, ശ്രീകാന്ത് മുരളി, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.