കോയമ്പത്തൂർ ഭൂമി തട്ടിപ്പ് കേസിൽ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ 
1 min read

കോയമ്പത്തൂർ ഭൂമി തട്ടിപ്പ് കേസിൽ സുരേഷ് ഗോപിയുടെ സഹോദരൻ അറസ്റ്റിൽ 

മലയാളത്തിലെ സൂപ്പർസ്റ്റാറും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിൽ (തമിഴ്നാട്) അറസ്റ്റ് ചെയ്യപ്പെട്ടു. റദ്ദാക്കിയ ആധാരം മറച്ചുവെച്ചുകൊണ്ട് അനധികൃതമായി സ്ഥല-വിൽപന നടത്തുകയും 97 ലക്ഷം രൂപയോളം തട്ടിപ്പ് നടത്തുകയും ചെയ്ത കേസിലാണ് സുനിലിനെ കോയമ്പത്തൂർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത് ഇപ്പോൾ റിമാൻഡ് ചെയ്തിരിക്കുന്നത്.

സുനിൽ ഗോപി കോയമ്പത്തൂർ  നവക്കരയിൽ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നതാണ്.  എന്നാൽ ഈ ഇടപാട് കോടതി  പിന്നീട് റദ്ദാക്കിയിരുന്നു. എന്നിട്ടും ഇക്കാര്യം മറച്ചുവച്ചുകൊണ്ട് ആ ഭൂമി കോയമ്പത്തൂര്‍ സ്വദേശി ഗിരിധരന്‍ എന്നയാൾക്ക്‌ സുനിൽ വിൽക്കാൻ നോക്കുകയും റജിസ്ട്രേഷൻ സമയം ആയപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ട കാര്യം ഗിരിധരൻ മനസിലാക്കുന്നത്. അതേതുടർന്ന് ഗിരിധരൻ നൽകിയ പോലീസ് പരാതിയെ തുടർന്നാണ് സുനിലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന്, കോടതിയിൽ ഹാജരാക്കിയ ശേഷം സുനിൽ ഗോപിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.