“മോഹൻലാൽ സാറിനൊപ്പം നിൽക്കുന്നത് പോലും പോസിറ്റീവ് ഫീൽ ആണ്” : അലക്സാണ്ടർ പ്രശാന്ത്
1 min read

“മോഹൻലാൽ സാറിനൊപ്പം നിൽക്കുന്നത് പോലും പോസിറ്റീവ് ഫീൽ ആണ്” : അലക്സാണ്ടർ പ്രശാന്ത്

മോഹൻലാൽ എന്ന നടനെ കുറിച്ച് സിനിമ ലോകത്തിൽ എപ്പോഴും പറയാനുള്ളത് കൂടെ അഭിനയിക്കുന്നവരെ എന്നും കൂടെ നിർത്താൻ സഹായിക്കുന്ന ഒരു നടനാണ് എന്നാണ്. ഓരോ ദിവസം കഴിയും തോറും ലാലേട്ടൻ എന്ന വ്യക്തിയുടെ സ്വഭാവം ആരാധകർക്ക് വിലമതിക്കാൻ കഴിയാത്ത ഒരു സംഗതിയായി മാറുകയാണ്. ഓരോ സിനിമാ താരങ്ങൾക്കും ലാലേട്ടനെ കുറിച്ച് പറയാനുള്ളത് നല്ലതു മാത്രം ആണ്. സിനിമ താരങ്ങൾ എല്ലാം ലാലേട്ടനെ കുറിച്ച് പറയുന്നത് നല്ല കാര്യങ്ങൾ മാത്രമാണ്. ഇപ്പോഴിതാ സിനിമാതാരമായ അലക്സാണ്ടർ ലാലേട്ടനോടൊപ്പം ഉള്ള ആറാട്ട് എന്ന സിനിമയിലെ അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ്. 

കൂടെ അഭിനയിക്കുന്നവരെ എപ്പോഴും കംഫർട്ടബിൾ ആക്കി വയ്ക്കുന്ന നടനാണ് മോഹൻലാൽ. തന്റെ സിനിമയിൽ അഭിനയിക്കുന്നവരെ എപ്പോഴും തന്റെ ഏറ്റവും അടുത്ത ആളുകളെന്ന് കരുതുന്ന പ്രകൃതക്കാരനാണ് മോഹൻലാൽ. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ വല്ലാത്ത ഒരു അനുഭവം തന്നെയാണ്. മോഹൻലാൽ എന്ന അതുല്യ നടന്റെ കൂടെ അഭിനയിക്കുമ്പോൾ ഒരിക്കലും ഇത് മോഹൻലാൽ അല്ലേ എന്ന തോന്നൽ ഉണ്ടാക്കാൻ അദ്ദേഹം ശ്രമിക്കാറില്ല. അഭിനയിക്കുന്ന ഓരോ നിമിഷവും ഏറ്റവും അടുത്ത ഒരു സുഹൃത്ത് എന്ന തോന്നൽ ഉണ്ടാക്കാനാണ് ലാലേട്ടൻ ശ്രമിക്കുന്നത്. സിനിമ സെറ്റിലേക്ക് എത്തുമ്പോൾ തന്നെ ലാലേട്ടൻ എല്ലാവരോടും ഗുഡ്മോണിങ് ഒക്കെ പറഞ്ഞു കൊണ്ട് വളരെ സൗമ്യമായ രീതിയിൽ പെരുമാറിയാൽ തന്നെ താരങ്ങൾ കംഫർട്ടബിൾ ആകാറാണ്  പതിവ് .

ആറാട്ട് എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ആയിരുന്നു എനിക്ക് മോഹൻലാലുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞത്. ആ സിനിമയിൽ അദ്ദേഹം മുമ്പ് ചെയ്ത പല കഥാപാത്രങ്ങളുടെയും ഡയലോഗുകൾ നേരിട്ട് കേൾക്കാൻ കഴിഞ്ഞപ്പോൾ അത് വളരെ സന്തോഷം തോന്നി. ആറാട്ട് എന്ന സിനിമ സെറ്റിലുള്ളപ്പോൾ ആയിരുന്നു ലാലേട്ടന്റെ എല്ലാ കഴിവുകളും ഒറ്റയടിക്ക് കാണാൻ കഴിഞ്ഞു എന്ന് പോലെയാണ് തോന്നിയത്. കാരണം മോഹൻലാൽ കോമഡി പറയുന്നതും പാട്ടുപാടുന്നത് നൃത്തം ചെയ്യുന്നതും ഫൈറ്റ് ചെയ്യുന്നതും എല്ലാം ഒറ്റയടിക്ക് കാണാൻ സാധിച്ചു ലാലേട്ടൻ സെറ്റിൽ ഉണ്ടാകുമ്പോൾ തന്നെ അതൊരു വല്ലാത്ത പോസിറ്റീവ് എനർജി ആണ് ഓരോ താരങ്ങൾക്കും നൽകുന്നത്. താരങ്ങൾക്ക് മാത്രമല്ല അണിയറപ്രവർത്തകരെയും കംഫർട്ടബിൾ അദ്ദേഹം ശ്രമിക്കാറുണ്ട്.