“ഞാൻ എന്നും ഒരു മോഹൻലാൽ ഫാൻ ആണ്… സിനിമയിൽ വരാൻ പോലും കാരണം ലാലേട്ടൻ” : ഷൈൻ ടോം ചാക്കോ പറയുന്നു
1 min read

“ഞാൻ എന്നും ഒരു മോഹൻലാൽ ഫാൻ ആണ്… സിനിമയിൽ വരാൻ പോലും കാരണം ലാലേട്ടൻ” : ഷൈൻ ടോം ചാക്കോ പറയുന്നു

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ആരാധകരുടെ മനസ്സിൽ ഇഷ്ടം നേടിയെടുത്ത താരമാണ് ഷൈൻ ടോം ചാക്കോ. ഏതു തരത്തിലുള്ള വേഷങ്ങളും തനിക്ക് അനുയോജ്യമായ രീതിയിൽ ചെയ്യാൻ കഴിയും എന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. ഷൈൻ ടോം ചാക്കോ എന്ന പേര് കേട്ടാൽ തന്നെ ഇപ്പോൾ ആരാധകർക്ക് വലിയ പ്രതീക്ഷ തന്നെയാണ്. കാരണം മലയാളത്തിൽ മികച്ച സിനിമകൾ ഇതിനോടകം തന്നെ ഷൈൻ ടോം ചാക്കോ സമ്മാനിച്ചു കഴിഞ്ഞു. തന്റെ ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്ന ഷൈൻ ടോം ചാക്കോയുടെ പ്രകടനം ആരാധകർക്ക് എപ്പോഴും അഭിമാനം തന്നെയാണ് നൽകുന്നത്.

ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് ഷൈൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഒന്നാകെ വൈറൽ ആയി മാറുന്നത്. താൻ ഒരു മോഹൻലാൽ ഫാൻ ആണെന്നും സിനിമയിലേക്ക് എത്താൻ പോലും ലാലേട്ടനാണ് കാരണമെന്നുമാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. ലാലേട്ടനെ കണ്ട് കൊണ്ടാണ് താൻ പല സിനിമകളിലേക്കും അട്രാക്റ്റഡ് ആകുന്നത് എന്ന് പറയുകയാണ്. താൻ ജനിച്ച സമയം മുതലേ തന്നെ സിനിമകളിൽ കണ്ടു തുടങ്ങിയ വ്യക്തിയാണ് മോഹൻലാൽ. അന്നു മുതലേ സിനിമയിലേക്ക് തന്നെ ആകർഷിച്ചത് മോഹൻലാൽ എന്ന വ്യക്തിയുടെ അഭിനയ ശൈലിയാണ്. കളിയും ചിരിയും തമാശയും വില്ലത്തരവും ഗാനങ്ങളും തുടങ്ങി എല്ലാ മേന്മയുള്ള അഭിനയമാണ് മോഹൻലാലിന്റെത്.  അതു കൊണ്ടു തന്നെ അദ്ദേഹത്തിലേക്ക് താൻ അറിയാതെ ആകർഷിക്കപ്പെടുകയായിരുന്നു.

എന്നാൽ താൻ ഇതുവരെ മോഹൻലാലിനെ കണ്ടിട്ടുണ്ടെങ്കിലും സംസാരിക്കാനോ പരിചയപ്പെടാനോ അവസരം ലഭിച്ചിട്ടില്ല. പല പരിപാടികളിലും ദൂരെ നിന്ന് കണ്ടിട്ടുണ്ടെങ്കിലും അടുത്ത് പോയി സംസാരിക്കാൻ ഉള്ള ഒരു അവസരം ഇതുവരെ ലഭിച്ചിട്ടില്ല. താരങ്ങളെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ചെറിയ പ്രായത്തിൽ മോഹൻലാലിനു വേണ്ടി ഫാൻ ഫൈറ്റ് വരെ നടത്തിയ ആളാണ് താനെന്നും തനിക്ക് പണ്ടു മുതലേ തന്നെ മോഹൻലാൽ എന്ന നടനോടുള്ള ആരാധന എത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിക്കാൻ സാധിക്കില്ല എന്നുമാണ് ഷൈൻ ടോം ചാക്കോ പറയുന്നത്. മോഹൻലാലിന്റെ കൂടെ അഭിനയിക്കുക എന്നത് വലിയ ആഗ്രഹം ആണോ എന്ന് ചോദിച്ചപ്പോൾ അവർ വർക്ക് ചെയ്യുന്ന ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യാൻ സാധിക്കുന്നത് തന്നെ വലിയ കാര്യമാണ് എന്നാണ് പറയുന്നത്.