‘മമ്മൂട്ടിയുടെ അച്ഛനായി രണ്ട് സിനിമകളില്‍ അഭിനയിച്ചു’; അനുഭവം തുറന്നു പറഞ്ഞ് അലന്‍സിയര്‍
മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി നടനാണ് അലന്‍സിയര്‍. നാടകങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്ത് എത്തിയത്. ഇതിനോടകം തന്നെ മറക്കാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചിരുന്നു. അധികവും അച്ഛന് വേഷങ്ങളും അമ്മാവന് വേഷങ്ങളിലുമാണ് അലന്‍സിയറെ കാണാറുള്ളത്. ഇപ്പോഴിതാ, അദ്ദേഹം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറല്‍.
താന്‍ മമ്മൂട്ടിയെക്കാള്‍ ഒത്തിരി പ്രായം കുറഞ്ഞ വ്യക്തിയാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ടെന്നും അലന്‍സിയര്‍ പറയുന്നു. മമ്മൂട്ടിക്ക് നല്ല രീതിയില്‍ തന്റെ ശരീരം കാത്ത് സൂക്ഷിക്കാന്‍ അറിയാം. തനിക്കും അറിയാമെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ ഒന്നും ശ്രദ്ധിക്കാറില്ലെന്നും അലന്‍സിയര്‍ പറയുന്നു.
അലന്‍സിയറുടെ വാക്കുകള്‍ ഒരു ആക്ടറുടെ മീഡിയം എന്ന് പറയുന്നത് അയാളുടെ ശരീരമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂക്ക. മമ്മൂക്കയെക്കാള്‍ എത്രയോ ചെറുപ്പമാണ് ഞാന്‍. അദ്ദേഹത്തിന്റെ അച്ഛനായിട്ട് രണ്ട് സിനിമയില്‍ ഞാന്‍ അഭിനയിച്ചു. എന്തുകൊണ്ടാ.. എന്റെ ബോഡി ഞാന്‍ മെയ്ന്റൈന്‍ ചെയ്യാത്തത് കൊണ്ടാണ്. പക്ഷേ അത്രയും പ്രായമുള്ള മനുഷ്യന്റെ അപ്പനായി അഭിനയിക്കണം എന്നുണ്ടെങ്കില്‍ എനിക്ക് ഈ ബോഡി വേണം. സ്വന്തം ശരീരത്തെ ഒരു നടനെന്ന രീതിയില്‍ സൂക്ഷിക്കുകയും മറ്റൊന്ന് അവനവന്റെ ജീവിതം പോലെ ആയിക്കോട്ടെയെന്ന് വേര്‍തിരിക്കുകയും ചെയ്യുകയാണ്. പണ്ട് ശരീരം സൂക്ഷിച്ചിട്ടുണ്ട്. നാടകങ്ങള്‍ കളിക്കുമ്പോള്‍. പക്ഷേ ഇപ്പോഴങ്ങനെ അല്ല. എന്റെ അലസത കൊണ്ടാകാം അത്.
അതേസമയം, ചതുരം എന്ന ചിത്രമാണ് അലന്‍സിയറുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ രചന സിദ്ധാര്‍ഥും വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിദ്ര, ചന്ദ്രേട്ടന് എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്ത ചിത്രമാണിത്.