60 ദിവസം നീളുന്ന ബൈക്ക് ട്രിപ്പുമായി അജിത് കുമാർ;ഇത്തവണയും മഞ്ജു ഉണ്ടാകുമോയെന്ന് ആരാധകർ
1 min read

60 ദിവസം നീളുന്ന ബൈക്ക് ട്രിപ്പുമായി അജിത് കുമാർ;ഇത്തവണയും മഞ്ജു ഉണ്ടാകുമോയെന്ന് ആരാധകർ

ഇരുപത്തിയൊന്നാം വയസ്സിൽ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് അജിത്ത് കുമാർ. അമരാവതി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. ചിത്രത്തിൽ അജിത്തിന് ശബ്ദം നൽകിയത് ചലച്ചിത്രതാരം വിക്രം ആയിരുന്നു. 1995ൽ വിജയിക്കൊപ്പം രാജാവിൻ പാരവൈയിൽ എന്ന ചിത്രത്തിൽ സഹനടനായി അഭിനയിച്ചു. തുടർന്ന് നിരവധി റൊമാൻറിക് ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളായി മാറുവാൻ അജിത്തിന് കഴിഞ്ഞു. 1999 അഭിനയിച്ച വാലി എന്ന ചിത്രത്തിലൂടെ ഫിലിം ഫെയർ അവാർഡും നേടിയ താരം ആ ചിത്രത്തിനു ശേഷം മമ്മൂട്ടിക്കൊപ്പം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് സിറ്റിസൺ, ബീന, വില്ലൻ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു.

2007 ബില്ല എന്ന ചിത്രത്തിൽ അഭിനയിക്കുകയും ഈ ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. 2001ൽ ഹിന്ദി ചിത്രമായ അശോകയിൽ ഷാരൂഖാന്റെ സഹോദരനായി വേഷം കൈകാര്യം ചെയ്തു. രണ്ടായിരത്തിൽ ചലച്ചിത്ര നടി ശാലിനിയെ വിവാഹം ചെയ്യുകയും സന്തോഷകരമായ കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു താരം. ചലച്ചിത്ര രംഗത്തിന് പുറമേ കാറോട്ട മത്സരങ്ങളിലും താരം പങ്കെടുക്കാറുണ്ട്. മുംബൈ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ നടക്കുന്ന ഫോർമുല 3 ഗണത്തിലുള്ള കാറോട്ട മത്സരങ്ങളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി അജിത്തിനെ തിരഞ്ഞെടുത്തിരുന്നു. യാത്രകൾ എന്നും താരത്തിന് വലിയ ഒരു ക്രെയ്സ് തന്നെയാണ്. അടുത്തിടെ മലയാള താരം മഞ്ജുവാര്യർക്കൊപ്പം താരം നടത്തിയ ബൈക്ക് റൈഡ് വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു

ഒരു ബൈക്ക് റൈഡിന് കൂടി ഇപ്പോൾ അജിത്ത് തയ്യാറെടുക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ലൈക്ക പ്രൊഡക്ഷൻ നിർമ്മിക്കുന്ന തന്റെ പുതിയ ചിത്രത്തിന് ശേഷം വേൾഡ് മോട്ടോഴ്സ് സൈക്ലിങ് ടൂർ നടത്താനാണ് താരം തീരുമാനിച്ചിരിക്കുന്നത്. റൈഡ് ഫോർ മ്യൂച്ചൽ റെസ്പെക്ട് എന്ന ക്യാമ്പയിന്റെ ഭാഗമായി ആണ് മോട്ടോർസൈക്കിൾ ടൂർ നടത്തുന്നത്. അജിത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ഇക്കാര്യം ട്വീറ്റ് ചെയ്ത ആരാധകരെ അറിയിച്ചത്. ട്വീറ്റിന് പിന്നാലെ താരത്തിന്റെ മുൻ ബൈക്ക് ടൂറിനെ കുറിച്ച് പ്രേക്ഷകർ ആകാംക്ഷയോടെ ചോദിക്കുന്നു. ഇത്തവണയും മഞ്ജു ഉണ്ടാകുമോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.തുനിവ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരം ലഡാക്കിൽ ബൈക്കിൽ യാത്ര പോയത്.

അത് ആരാധകർ ഏറ്റെടുത്തിരുന്നു. ഇതിനുശേഷമാണ് മഞ്ജുവാര്യർ ഇരുചക്രവാഹനത്തിന്റെ ലൈസൻസ് എടുത്തത്. അജിത്താണ് പ്രചോദനമായത് എന്നും മഞ്ജു അന്ന് വ്യക്തമാക്കുകയും ചെയ്തു. ജർമൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ലിയു 1250 എന്ന വിഭാഗത്തിൽപ്പെട്ട ബൈക്ക് ആണ് മഞ്ജു സ്വന്തമാക്കിയത്. അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന ഈ ബൈക്കിന് 28 ലക്ഷം രൂപയായിരുന്നു വില. ബൈക്ക് വാങ്ങാനും ഓടിക്കാനും ഉള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് മഞ്ജുവാര്യർ ലൈസൻസ് എടുക്കുന്ന സന്ദർഭത്തിൽ പറഞ്ഞിരുന്നു. അജിത്തിനുള്ള അതേ സീരിയസ് വിഭാഗത്തിൽ ഉള്ള ബിഎംഡബ്ലിയു ബൈക്കാണ് മഞ്ജുവും വാങ്ങിയത്. ലൈസൻസ് ലഭിക്കുന്നതിന് മുമ്പേ തന്നെ ബൈക്ക് വാങ്ങിയിരുന്നെങ്കിലും ലൈസൻസ് കയ്യിൽ കിട്ടിയിട്ട് പുറത്തിറക്കു എന്ന് തീരുമാനത്തിൽ ആയിരുന്നു മഞ്ജു. 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത് കുമാർ ഈ വർഷം നടത്തുന്നുണ്ട്.