”സുഷിൻ ശ്യാം ജീനിയസ്”; ആവേശത്തിന്റെ പോസ്റ്റർ പങ്കുവെച്ച് സാമന്ത
ഫഹദ് ഫാസിൽ- ജിത്തു മാധവൻ കൂട്ടുകെട്ടിലിറങ്ങിയ ‘ആവേശം’ എന്ന സിനിമാണ് ഇപ്പോൾ ചലച്ചിത്ര ലോകത്തെ ചർച്ചാവിഷയം. ഇതിനിടെ സിനിമ കണ്ട് പ്രശംസകളുമായി തെന്നിന്ത്യൻ നടി സാമന്ത രംഗത്തെത്തിയിരിക്കുകയാണ്. സിനിമ കണ്ട ശേഷം സാമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റർ ശ്രദ്ധ നേടുകയാണ്. ഇല്ലുമിനാറ്റി എന്ന ഗാനം ചേർത്ത് സംവിധായകൻ സുഷിൻ ശ്യാമിനെ മെൻഷൻ ചെയ്തു കൊണ്ടാണ് സാമന്തയുടെ പോസ്റ്റ്. സുഷിൻ ശ്യാമിനെ ജീനിയസ് എന്നാണ് സാമന്ത വിശേഷിപ്പിച്ചിരിക്കുന്നത്.
ഒപ്പം സിനിമ ഇപ്പോൾ തന്നെ കാണൂ എന്നും താരം പറയുന്നുണ്ട്. ഏപ്രിൽ 11ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 90 കോടിക്ക് അടുത്ത് നേടിക്കഴിഞ്ഞു. നൂറ് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ആവേശം ഇപ്പോൾ.
ചിത്രം അഞ്ച് ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ എത്തിയിരുന്നു. ആദ്യ ദിവസം കേരളത്തിൽ നിന്നും 3.5 കോടിയാണ് ചിത്രം നേടിയത്. ആഗോള കളക്ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു. പിന്നീട് വന്ന ദിവസങ്ങളിലെല്ലാം ആഗോള കളക്ഷൻ പത്ത് കോടിയായി സിനിമ നില നിർത്തി. നിലവിൽ 65 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷൻ.
‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.