പൂരത്തിന് എതിരെ ഉയർന്ന ശബ്ദങ്ങൾക്ക് നന്ദി; ഇതിന് കാരണം നിങ്ങൾ:പാർവതി തിരുവോത്ത്
1 min read

പൂരത്തിന് എതിരെ ഉയർന്ന ശബ്ദങ്ങൾക്ക് നന്ദി; ഇതിന് കാരണം നിങ്ങൾ:പാർവതി തിരുവോത്ത്

അതിതീവ്ര കോവിഡ് വൈറസ് വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പൊതു പരിപാടികൾക്കും ആഘോഷ കൂട്ടങ്ങൾക്കുമെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ആ കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി പാർവതി തിരുവോത്തിന്റെ പ്രതികരണമായിരുന്നു. രാജ്യത്ത് നടന്ന കുംഭമേള എന്ന ആചാരത്തിന് എതിരെയും. നടക്കാൻ പോകുന്ന തൃശൂർ പൂരം എന്ന വലിയ ആഘോഷത്തിന് എതിരെയും പ്രമുഖ വ്യക്തികൾ അടക്കമുള്ള നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ നടി പാർവതി തിരുവോത്തിന്റെ പരാമർശം വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. പൂരം അല്ല വേണ്ടത് എന്നും അല്പം മനുഷ്യത്വം കാണിക്കണമെന്നും പാർവതി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. വലിയ വാർത്താപ്രാധാന്യം നേടിയ പാർവ്വതിയുടെ ഈ അഭിപ്രായ പ്രകടനത്തിന് ശേഷം തൃശ്ശൂർ പൂരം വലിയ കോവിഡ് മാനദണ്ഡങ്ങളോടെയെ നടത്താൻ പാടുള്ളൂ എന്ന പ്രഖ്യാപനവും പുറത്തുവന്നു. പാർവതിയുടെ ഒറ്റ പ്രതികരണം കൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള വലിയ മാറ്റമുണ്ടായത് എന്ന് ആരും അവകാശപ്പെടുന്നില്ല. എങ്കിലും ഇത്രയും വൈകാരികമായ ഒരു വിഷയത്തിൽ മേൽ ധൈര്യത്തോടെ പ്രതികരിച്ച പാർവതി പ്രശംസിക്കപ്പെടുകയും ചെയ്യ്തു.

പൊതുജനങ്ങളെ ഒഴിവാക്കിക്കൊണ്ട് പൂരം നടത്താനുള്ള പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് നടി പാർവതി തിരുവോത്ത് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കുവെക്കുകയും ചെയ്തു. ജനക്കൂട്ടം ഇല്ലാതെ പൂരം നടത്താൻ തീരുമാനിച്ചതിനു പിന്നിൽ ജനങ്ങൾ പൂരത്തിന് എതിരെ ഉയർത്തിയ ശബ്ദം ആണെന്നാണ് പാർവതി കുറച്ചത്. പൂരം വേണ്ട എന്നുള്ള തീരുമാനം അറിയിച്ചു കൊണ്ട് ഈ മെയിൽ സന്ദേശം അയച്ചവർക്കും സമൂഹ മാധ്യമത്തിലൂടെ പൂരം വേണ്ടെന്ന് ശക്തമായി ശബ്ദമുയർത്തിയവർക്കും പാർവതി ഇൻസ്റ്റഗ്രാമിലൂടെ നന്ദി അറിയിച്ചു.

Leave a Reply