“ഞങ്ങളെ അവർ പറ്റിച്ചു, ആക്രിക്കടയില്‍ കൊടുത്ത് ആ പ്ലേ ബട്ടൻ പോലും പണമാക്കിയോ എന്നറിയില്ല”: മീനാക്ഷി അനൂപ്
ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോയായ ടോപ് സിങ്ങർ എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ട അവതാരികയായി മാറിയ താരമാണ് മീനാക്ഷി. ‘അമര്‍ അക്ബര്‍ അന്തോണി’, ‘ഒപ്പം’ തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായിട്ടായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഈ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുക്കാൻ മീനാക്ഷി അനൂപിന് സാധിച്ചു . ഇപ്പോഴിതാ താരത്തിന്റെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവരില്‍ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മീനാക്ഷി.
മീനാക്ഷി അനൂപ് എന്ന പേരിലുണ്ടായിരുന്ന മീനാക്ഷിയുടെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നത് താരം താരത്തിന്റെ കുടുംബാംഗങ്ങളും ആയിരുന്നില്ല. നല്ല നിലവാരമുള്ള വീഡിയോകളാണ് താരം പങ്കുവെച്ചിരുന്നത് അതുകൊണ്ടുതന്നെ വരുമാനവും അത്യാവശ്യം വന്നിരുന്നു എന്നാൽ ലഭിച്ച വരുമാനത്തിൽ നിന്ന് നല്ലൊരു പങ്ക് കൈപ്പറ്റിയതിനു ശേഷം മാത്രമാണ് അവർ മീനാക്ഷിക്ക് ബാക്കി തുക നൽകിയത്. അത് മാത്രമല്ല തന്റെ പേരില്‍ ലഭിച്ച പ്ലേ ബട്ടണ്‍ പോലും തനിക്ക് തന്നില്ലെന്നും മീനാക്ഷി ആരോപിക്കുന്നു- “യൂട്യൂബ് ചാനല്‍ തുടങ്ങാമെന്ന് പറഞ്ഞു ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു വെന്നും ആ ടീമിലെ അംഗങ്ങൾ തന്നെയാണ് ഇ.മെയില്‍ ഐഡിയും കൂടെ പാസ് വേര്‍ഡുമെല്ലാം ക്രിയേറ്റ് ചെയ്തത്.
ചാനൽ തുടങ്ങിയ അധികനാൾ കഴിയുന്നതിനു മുൻപേ തന്നെ രണ്ടു ലക്ഷത്തോളം ഫോളോവേഴ്സും മികച്ച വീഡിയോകളും പുറത്തിറങ്ങി. അവര്‍ തന്നെയാണ് തന്റെ വ്യത്യസ്ത വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതുമെല്ലാം . തനിക്ക് കിട്ടിയ പ്ലേ ബട്ടന് പോലും അവർ തന്നില്ല. ആക്രിക്കടയില്‍ കൊടുത്ത് ആ പ്ലേ ബട്ടൻ പോലും പണമാക്കിയോ എന്നറിയില്ല”. ആദ്യം മുതലേ വീഡിയോയില്‍ നിന്ന് കിട്ടിയ വരുമാനത്തില്‍ നിന്ന് നല്ലൊരു ഭാഗവും അവര്‍ തന്നെയാണ് എടുക്കാറുള്ളത് . ആദ്യമൊക്കെ അത് സാരമില്ല എന്നു കരുതി വെറുതെ നിന്നു.
ഇപ്പോള്‍ അവസ്ഥ മോശമായപ്പോൾ കോട്ടയം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് മീനാക്ഷിയുടെ പിതാവായ അനൂപ് പറഞ്ഞു. തങ്ങൾക്ക് വ്യക്തിപരമായി അറിയാവുന്നവരുമായി മാത്രമേ പാര്‍ട്ണര്‍ഷിപ്പില്‍ യൂട്യൂബ് ചാനലും വീഡിയോയും തുടങ്ങാവൂ. പുതുതായി തുടങ്ങിയ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് മീനാക്ഷിയും കുടുംബവും തങ്ങളുടെ പഴയ കാല യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവര്‍ക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.