“എന്നെ തനിച്ചു വണ്ടിയുമായി പുറത്തു പോകാൻ  അമ്മയും ചേട്ടനും സമ്മതിക്കാറില്ല” മഞ്ജു വാര്യർ
1 min read

“എന്നെ തനിച്ചു വണ്ടിയുമായി പുറത്തു പോകാൻ അമ്മയും ചേട്ടനും സമ്മതിക്കാറില്ല” മഞ്ജു വാര്യർ


മലയാള സിനിമയിലെ ലേഡീസ് സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് മഞ്ജു വാര്യർ. മികച്ച സിനിമകൾ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിക്കുന്ന വേളയിൽ വിവാഹം  ചെയ്തതിനു ശേഷം സിനിമ മേഖലയോട് പൂർണമായും വിടപറഞ്ഞ താരം വലിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ഇപ്പോഴും സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്ന മഞ്ജു വാര്യരുടെ ഓരോ ചിത്രങ്ങളും വ്യത്യസ്തത നൽകുന്നതു കൊണ്ട് മലയാളികൾക്ക് അവരെ ലേഡി സൂപ്പർ എന്നതിനുപകരം മറ്റൊരു പേര് വിളിക്കാനില്ല. യാത്ര ചെയ്യാനും അതു പൊലെ തന്നെ  വ്യത്യസ്തമായ വാഹനങ്ങള്‍ കൈകാര്യം ചെയ്യാനും ഏറെ താത്പര്യമുള്ള താരമാണ് മഞ്ജു വാര്യര്‍.

ഏതാനും നാളുകള്‍ക്കു മുന്‍പാണ് മഞ്ജു  വാര്യർ സ്വന്തമായൊരു ബൈക്കെടുത്തത്. തെന്നിന്ത്യൻ സൂപ്പർ നടനായ  അജിത്തിനൊപ്പം ഹിമാലയത്തിലേക്ക് നടത്തിയ  അപ്രതീക്ഷിതമായബൈക്ക് റൈഡാണ് തന്നെ പുതിയ വാഹനം സ്വന്തമാക്കാന്‍ പ്രേരിപ്പിച്ചതെന്ന് മഞ്ജു വാര്യർ നേരത്തെ തുറന്നു പറഞ്ഞിരുന്നു . ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്കാണ്  ഏതാനും ദിവസങ്ങൾക്കു മുമ്പ് താരം സ്വന്തമാക്കിയത്. മഞ്ജു  ബൈക്ക് ഓടിച്ചു പോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു . ബൈക്ക് കൂടാതെ മിനികൂപ്പര്‍, റേഞ്ച് റോവര്‍ തുടങ്ങിയ വാഹനങ്ങളും മഞ്ജുവിനുണ്ട്. ഫോര്‍ വീലറിന്റെ ലൈസന്‍സ് നേരത്തെ  താരത്തിന് ഉണ്ടായിരുന്നെങ്കിലും കുറച്ചു വര്‍ഷങ്ങള്‍  മുൻപാണ്  മഞ്ജു കാര്‍ ഓടിക്കാന്‍ ആരംഭിച്ചത്.

ഇപ്പോൾ ബൈക്ക് വാങ്ങുന്നതിനു മുന്നോടിയായാണ് താരം  തന്റെ ടൂ വീലല്‍ ലൈസന്‍സെടുത്തത്. സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം അഭിനേരംഗത്ത് മാത്രമല്ല നൃത്ത രംഗത്തും സജീവമാകുകയാണ് ഏതാനും ദിവസങ്ങൾക്കു മുമ്പ് താരത്തിന്റെ നൃത്തം വളരെയേറെ വൈറലായി മാറിയിരുന്നു. പെൺകുട്ടികളും സ്ത്രീകളും ഒരു മേഖലയിലും താഴെയിപ്പെടാൻ പാടില്ല എന്ന വാശിയോടെ മുന്നേറുന്ന മഞ്ജു വാര്യർ ബൈക്ക് എടുത്തത്തോട് കൂടി ആരാധകർക്ക് ആവേശം പകരുകയാണ്. താരം നേരത്തെ തന്നെ തന്റെ ചേട്ടനും അമ്മയ്ക്കും താൻ വണ്ടിയും കൊണ്ട് ഒറ്റയ്ക്ക് പുറത്തു പോകുന്നത് ഭയമാണ് എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. കാറിൽ പോയി ശീലിച്ച മഞ്ജു ഇനി ബൈക്കിൽ എല്ലായിടത്തും റൈഡിനു പോകുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.