”കണ്ടപ്പോൾ തന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു, ആദിത്യൻ അത്തരത്തിൽ സംസാരിച്ചത് അവന്റെ ക്ഷമ നശിച്ച സമയത്തായിരുന്നു”; ജീജ
നടിമാരായ അമ്പിളി ദേവിയെക്കുറിച്ചും ജീജ സുരേന്ദ്രനെക്കുറിച്ചും പല തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുള്ളത്. ഇരുവരും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടെന്നും പരസ്പ്പരം മിണ്ടിയിട്ടു നാളുകൾ ആയെന്നും ഒക്കെയാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ ജീജ സുരേന്ദ്രൻ അമ്പിളി ദേവിയെ കുറിച്ചും ആദിത്യനെ കുറിച്ചും പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ഞാനും അമ്പിളി ദേവിയും തമ്മിൽ ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ തമ്മിൽ വഴക്ക് ആണെന്നും ഞങ്ങൾ തമ്മിൽ വലിയ ശത്രുത ആണെന്നുമൊക്കെ മീഡിയകൾ പറഞ്ഞു ഉണ്ടാക്കിയ കാര്യമാണ്. കോവിഡിനും ശേഷം ഞാനും അമ്പിളി ദേവിയും ഒരു ഷോർട്ട് ഫിലിമിൽ ഒന്നിച്ചു അഭിനയിച്ചിരുന്നു. ഫിലിമിൽ അമ്പിളി ദേവിയാണ് നായിക എന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ വലിയ ത്രില്ലിൽ ആയിരുന്നു.
ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആയിരുന്നു. ഞങ്ങൾ കണ്ടപ്പോൾ തന്നെ ഓടി വന്നു കെട്ടിപ്പിടിച്ചു. ഞങ്ങൾ രണ്ടു പേരും കരയുകയും ചെയ്തു. അത് പോലെ തന്നെ ഞാനും ആദിത്യനുമായും പ്രശ്നങ്ങൾ ഉണ്ടെന്നും വാർത്തകൾ വന്നിരുന്നു. ഞങ്ങൾ തമ്മിൽ ഒരു വഴക്കും ഇല്ല.
അടുത്തിടെ ഒരു അവാർഡ് ഷോയിൽ ആദിത്യന് അവാർഡ് നൽകിയത് ഞാൻ ആയിരുന്നു. ഞങ്ങളെ ഒരുമിച്ച് കണ്ട പലരും ഞെട്ടി. കാരണം ഞങ്ങൾ തമ്മിൽ വഴക്ക് ആണെന്നും കടുത്ത ശത്രുത ആണെന്നുമൊക്കെയുള്ള വാർത്തകൾ ആണ് പ്രചരിച്ചിരുന്നത്. നിങ്ങൾ തമ്മിൽ ഇപ്പോഴും സ്നേഹത്തിൽ ആണോ എന്ന് ആണ് പലരും എന്നോട് തിരിക്കിയത്.
ഞങ്ങൾ തമ്മിൽ വഴക്ക് ആണെന്ന് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്, ഞങ്ങൾ പറഞ്ഞില്ലല്ലോ എന്ന് ഞാൻ തിരിച്ച് മറുപടിയും പറഞ്ഞു. ശരിക്കും ആദിത്യൻ ഞങ്ങൾ തമ്മിൽ വഴക്ക് ആണെന്ന തരത്തിൽ സംസാരിച്ചത് അവന്റെ ക്ഷമ നശിച്ച സമയത്ത് ആയിരുന്നു. അങ്ങനെ മാത്രമേ ഞാൻ അതിനെ കാണുന്നുള്ളൂ. അല്ലാതെ ഞങ്ങൾ തമ്മിൽ ഒരു വ്യക്തി വൈരാഗ്യവും ഇല്ല- ജീജ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.