“ജയറാം ക.ഞ്ചാ.വ് പരസ്യമല്ല ചെയ്തിട്ടുള്ളത്, സ്വർണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല” വിമർശകർക്കെതിരെ സുരേഷ് ഗോപി !!
വിസ്മയയുടെ വിയോഗത്തെ തുടർന്ന് കേരളത്തിലുണ്ടായ വലിയ പ്രതിഷേധങ്ങളിലും ചർച്ചകളിലും സിനിമാതാരങ്ങളും വലിയ പങ്ക് വഹിച്ചിരുന്നു. വിസ്മയയുടെ ദുരവസ്ഥയ്ക്ക് ഒരു ഐക്യദാർഢ്യം എന്നവണ്ണം ജയറാം ഫേസ്ബുക്കിൽ ‘ഇന്ന് നി…… നാളെ എന്റെ മകൾ’ എന്ന് ഫേസ്ബുക്കിൽ കുറച്ചിരുന്നു. എന്നാൽ അഭിപ്രായ പ്രകടനം നടത്തിയ ജയറാമിനെ മലയാളികൾ വലിയ രീതിയിൽ തന്നെ വിമർശിക്കുകയാണ് ചെയ്തത്. നാളുകൾക്കു മുമ്പ് ജയറാമും മകൾ മാളവികയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. ആ കാലയളവിൽ ആ പരസ്യം വലിയ രീതിയിൽ ട്രോളുകൾ നേരിടുകയും ചെയ്തിരുന്നു. സ്ത്രീധനത്തെയും വിവാഹത്തിന്റെ ആഡംബരങ്ങളെയും പ്രകീർത്തിക്കുന്ന പരസ്യത്തിൽ അഭിനയിച്ച ജയറാം ഇപ്പോൾ വിസ്മയയുടെ വിഷയത്തിൽ പ്രതിഷേധിക്കാൻ എന്തവകാശമാണെന്നാണ് മലയാളികൾ ഏവരും കമന്റുകളുടെ രൂപത്തിൽ ചോദിച്ചത്. മലയാളികളുടെ ഈ വിമർശനത്തിനെതിരെ നടൻ സുരേഷ് ഗോപി ശബ്ദമുയർത്തിരിക്കുകയാണ്. മനോരമ ന്യൂസ് ചാനലിൽ ചർച്ചയിൽ പങ്കെടുത്ത സുരേഷ് ഗോപി പ്രതികരിക്കാനുള്ള ജയറാമിന്റെ അവകാശത്തെ ശക്തമായി പിന്തുണക്കുകയാണ് ചെയ്തത്. സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ:, “ഇപ്പോൾ ആ പെൺകുട്ടിയുടെ വീട്ടുകാരെ അവഹേളിക്കുന്ന തരത്തിലുള്ള കമന്റുകൾ ഉയർന്നുവരുന്നുണ്ട്. പെൺകുട്ടിയെ ഒന്ന് സപ്പോർട്ട് ചെയ്യാം എന്ന് വിചാരിച്ചു വരുന്ന ചില സെലിബ്രിറ്റികളെ, ജയറാമിന്റെ കാര്യം ആണ് ഞാൻ ഉദ്ദേശിച്ചത്.
ജയറാമിന് ഒരു അവകാശമില്ലേ ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ ഒരു വേദന പങ്കുവയ്ക്കുവാൻ. അദ്ദേഹം ഒരു പരസ്യം ചെയ്തത് എന്ന് സ്വർണ്ണം ഡൗറിക്ക് വേണ്ടി മാത്രം അല്ല വിപണനം നടക്കുന്നത് അത് നമ്മുടെ എക്കോണമിയുടെ ബാക്ക് ബോൺ ആണ് അതൊരു വിപണന ഉൽപന്നമാണ് അത് നിരോധിച്ചിരിക്കുന്ന ഒരു പൊരുൾ ഒന്നുമല്ല. ക.ഞ്ചാ.വ് പോലുള്ള ഒരു സാധനത്തിന് വേണ്ടിയല്ല അദ്ദേഹം പരസ്യം ചെയ്തിട്ടുള്ളത്. അദ്ദേഹം വിസ്മയയുടെ അർച്ചനയുടെ ഉത്തരയുടെ ഒക്കെ ജീവ.ഹാ.നിയിൽ വേദന കൊള്ളാനുള്ള അവകാശമില്ലേ?. അപ്പോൾ ഇതുപോലുള്ള ചർച്ചകൾ വന്നുകൊണ്ടിരിക്കും, സത്യത്തിൽ ഇതുപോലുള്ള ചർച്ചകളുടെ യഥാർതമായ പ്രതിമാർഗ്ഗം കണ്ടെത്തുന്നതിനുള്ള ഒരു ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾ ഇത്തരത്തിലുള്ള വിമർശനങ്ങൾ എന്നു പറയുന്നത് ഇതിന്റെ അന്തസത്തയെ കെടുത്തിക്കളയും ഇതിന്റെ ഒരു സാധ്യമായ, ശുദ്ധമായ ഒരു നിയമ നിർമ്മാണം ഒരു പ്രതിവിധി എന്ന് പറയുന്നത് ഇല്ലാതാക്കി കളയുന്ന ഒരുതരത്തിൽ ചർച്ചകൾ ഒരിക്കലും വഴിതിരിച്ചു വിടരുത്. നമ്മുക്ക് അതൊക്കെ പിന്നീടാവാം ചോദ്യം ചെയ്യലൊക്കെ”