“എന്നും അവൾക്കൊപ്പം”; എല്ലായിടത്തും സ്ത്രീകള്‍ പിന്തുണയ്ക്കപ്പെടേണ്ടവര്: ഭാവനയെ പിന്തുണച്ച് പ്രഭാസ്
കൊച്ചിയില്‍ വെച്ച് നടി ഭാവന ആക്രമിക്കപ്പെട്ട സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരുന്നു. എന്നാല്‍ മനസ്സു പതറാതെ തന്നെ ആക്രമിച്ചവര്‍ക്കെതിരെ നില്‍ക്കാനായിരുന്നു നടിയുടെ തീരുമാനം. ഇക്കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ താന്‍ ഇരയല്ല അതിജീവിതയാണ് എന്ന് കൂടി എല്ലാവര്‍ക്ക് മുന്നിലും താരം തുറന്നു പറഞ്ഞു. മാനസികമായ എല്ലാ ബുദ്ധിമുട്ടുകളേയും നേരിട്ട് സധൈര്യം മുന്നോട്ട് വന്നിരിക്കുന്ന നടിയെ പിന്തുണച്ച് മലയാളത്തിന് പുറമെയുള്ള സിനിമാ രംഗത്ത് നിന്നും പ്രമുഖര്‍ മുമ്പോട്ടു വന്നിരിക്കുകയാണ്.
തന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ നടന് പ്രഭാസ് ഭാവനയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘എല്ലായിടത്തും സ്ത്രീകള്‍ പിന്തുണയ്ക്കപ്പെടേണ്ടവരാണ്. സിനിമാ മേഖലയില്‍ മാത്രം അതുണ്ടായാല്‍ പോര. ഭാവിയില്‍ ഏറ്റവും ശക്തരായി സ്ത്രീസമൂഹം മാറുമെന്നതില്‍ സംശയമില്ല. നാളെ ഈ ലോകം ഭരിക്കുന്നതും അവര്‍ തന്നെയാകും.
അതുവരെ നമ്മളെല്ലാവരും പരസ്പരം പിന്തുണയേകേണ്ടത് അത്യാവശ്യമാണ്’ എന്നാണ് പ്രഭാസ് ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രമായ രാധേശ്യാമിന്റെ പ്രചരണാര്‍ത്ഥം കൊച്ചിയില്‍ എത്തിയ പ്രഭാസ്, ഒരു പ്രമുഖ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്. പ്രഭാസ് നായകനായ ചിത്രം ‘രാധേ ശ്യാം’ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. പാന്‍ ഇന്ത്യന്‍ താരമായതിനാല്‍ തന്നെ ഇന്ത്യയൊട്ടാകെ പ്രഭാസിന്റെ ‘രാധേ ശ്യാമി’നെ ശ്രദ്ധിച്ചിരുന്നു. അത്തരം റിലീസ് തന്നെയാണ് ചിത്രത്തിന് ലഭിച്ചതും. ‘രാധേ ശ്യാം’ ചിത്രം ബോക്സ് ഓഫീസ് കണക്കുകളിലും പ്രതീക്ഷകള്‍ തെറ്റിച്ചില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ആദ്യ ദിനിം ചിത്രം സ്വന്തമാക്കായത് 79 കോടി രൂപയാണ്. മഹാമാരി കാലത്തിന് ശേഷം ഇത്രയും കളക്ഷന്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് ‘രാധേ ശ്യാം’. രാധാ കൃഷ്ണ കുമാറിന്റെ സംവിധാനത്തിലാണ് പ്രഭാസും പൂജ ഹെഗ്ഡെയും പ്രധാന കഥാപാത്രങ്ങളായ ‘രാധേ ശ്യാം’. രാധ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.
അതേസമയം, തമിഴ് സൂപ്പര്‍സറ്റാര്‍ സൂര്യയും ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയുമായി വന്നിരുന്നു. തനിക്ക് ഈ സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല. പക്ഷെ, ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല.. ഈ സംഭവങ്ങളെല്ലാം ഞെട്ടിക്കുന്നതാണ് എന്നുമാണ് സൂര്യ പറഞ്ഞത്.