‘മോഹന്‍ലാല്‍ ആണോ മമ്മൂട്ടി ആണോ മികച്ചത്’ ; നടനും സംവിധായകനുമായ മധുപാല്‍ പറയുന്നതിങ്ങനെ
സംവിധായകന്, തിരക്കഥാകൃത്ത്, എഴുത്തുകാരന് എന്നുവേണ്ട കേരള കലാ സംസ്കാരിക മണ്ഡലത്തിലെ വിവിധ മേഖലകളില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച നടനാണ് മധുപാല്‍. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പകര്‍ന്നാടി നിരവധി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അദ്ദേഹം. ആദ്യമായി മധുപാല്‍ സംവിധാനം ചെയ്ത 2008-ല്‍ പുറത്തിറങ്ങിയ തലപ്പാവ് ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിക്കുകയുണ്ടായി. ഇന്‍ എന്ന സിനിമയാണ് മധുപാലിന്റേതായി ഏറ്റവും ഒടിവില് പുറത്തിറങ്ങിയ ചിത്രം. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഈ ചിത്രത്തില്‍ അദ്ദേഹമെത്തുന്നത്.
ഇപ്പോഴിതാ താരം മോഹന്‍ലാലിനേയും മമ്മൂട്ടിയോയും കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡികളില്‍ ശ്രദ്ധ നേടുന്നത്. മമ്മുക്കയും ലാലേട്ടനും ആരാണ് മികച്ചത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മധുപാല്‍. നമ്മള് ഒരാളുടെ ശരീരത്തില്‍ തൊടുമ്പോള്‍ വൈബ്രേറ്റ് ചെയ്യാന്‍ പറ്റുമെങ്കില്‍ ആ ശരീരം അത്രമാത്രം എനര്‍ജറ്റിക്കാണ്. അതുപോലെ ലാല്‍ സര് നമ്മളെ തൊടുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ഒരു ഷിവറിംങ് ഉണ്ടാവണമെന്നുണ്ടെങ്കില്‍ അത് എത്രമാത്രം പവര്‍ഫുള്‍ ആണെന്നതും മനസിലാക്കണം. എനിക്ക് അങ്ങനെ ഫീല്‍ ചെയ്തിട്ടുള്ള ഒരു ആക്ടറാണ് മോഹന്‍ലാല്‍. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച ഗുരു സിനിമയില്‍ ഞാന്‍ ഒരു കോസ്റ്റിയൂം അദ്ദേഹത്തിന് ഇട്ടുകൊടുക്കുന്ന സീനുണ്ട്.
ഞാന്‍ നിനക്ക് എന്നെ തരുന്നുവെന്ന് പറഞ്ഞ് എന്റെ ദേഹത്ത് തൊടുന്ന ഒരു സീനുണ്ട്. ആ സീന്‍ ചെയ്തപ്പോള്‍ ശരിക്കും അദ്ദേഹം തൊടുമ്പോള്‍ ആ വൈബ്രേഷന്‍ കിട്ടിയിരുന്നു. ഞാന്‍ ഒരു കട്ടി കൂടിയ ജൂട്ട് കൊണ്ടുണ്ടാക്കിയ ഡ്രസായിരുന്നു ഇട്ടിരുന്നത്. ആ തുണിയുടെ മുകളില്‍ തൊടുമ്പോഴും അതില്‍ നിന്നും ഒരു എനര്‍ജി പാസ്സ് ചെയ്യണമെങ്കില്‍ അതൊരു മാഗ്നറ്റ് തന്നെയാണ്. ആ രീതിയിലാണ് മോഹന്‍ലാല്‍ എന്ന വ്യക്തി ഉള്ളത്. ഒരുപാട് ആക്ടേഴ്സിനെ കാണുകയും അടുത്ത് നില്ക്കുകയുമെല്ലാം ചെയ്തിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ തന്ന ഒരു എനര്‍ജി അത് വേറെ തന്നെയാണെന്നും സാധാരണ മനുഷ്യനല്ല എന്ന് പറയുന്നതിന് തുല്യമാണ്. ഗോഡ് ഗിഫ്റ്റഡ് എന്ന് പറയുന്ന ചിലരുണ്ടെന്നും അതില്പെടുന്ന ആളാണ് മോഹന്‍ലാല്‍ എന്നും മധുപാല്‍ പറയുന്നു.
മമ്മൂക്ക വേറെ ഒരു രീതിയാണ്. മമ്മൂക്കയില്‍ ഏറ്റവും കൂടുതല്‍ എടുത്ത് പറയേണ്ടത് സ്നേഹമാണെന്നാണ്. അദ്ദേഹം ശരിക്കും വീട്ടിലെ ഒരാളെപോലെയാണ്. നമ്മളെ സ്നേഹിക്കുന്ന നമ്മളെ കണ്‍സിഡര്‍ ചെയ്യുന്ന, ചിലപ്പോള്‍ തെറ്റ് ചെയ്ത് ചീത്ത വിളിച്ചാല്‍ പോലും മമ്മൂക്ക ഒരു പില്ലറാണ്. എന്നെ ഒരുപാട് വഴക്കൊക്കെ പറഞ്ഞിട്ടുണ്ട്. മമ്മൂക്കയായി സംസാരിക്കുമ്പോള്‍ അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞു തരുമ്പോഴും നമ്മള് അതിനകത്തേക്ക് പിന്നീട് ഇറങ്ങിചെല്ലാന്‍ പാകത്തിന് ഒരു കീ കൂടി തരും. എന്തെങ്കിലും പഠിക്കണമെന്ന് ആഗ്രഹമുള്ള ഒരാള്‍ക്ക് അതിനകത്തേക്ക് ഇറങ്ങി കൂടുതല്‍ പഠിക്കാനുള്ള വഴികള്‍ തുറന്ന് തരുന്ന ആളാണ് മമ്മൂക്കയെന്നും മധുപാല്‍ വ്യക്തമാക്കുന്നു.