‘സഖാവേ,നടി പാർവതിയെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തും കാണാൻ ആഗ്രഹിക്കുന്നു സാസംകാരിക വകുപ്പ് നല്ല കൈകളിൽ തന്നെ കൊടുക്കണം..’ഹരീഷ് പേരടി പറയുന്നു
1 min read

‘സഖാവേ,നടി പാർവതിയെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തും കാണാൻ ആഗ്രഹിക്കുന്നു സാസംകാരിക വകുപ്പ് നല്ല കൈകളിൽ തന്നെ കൊടുക്കണം..’ഹരീഷ് പേരടി പറയുന്നു

ചരിത്രവിജയം കുറിച്ചുകൊണ്ട് തുടർച്ചയായി രണ്ടാം തവണയും പിണറായി സർക്കാർ അധികാരത്തിൽ ഏറ്റെടുക്കുമ്പോൾ മന്ത്രി പദത്തിൽ ആരൊക്കെ ഉണ്ടാകും എന്നാണ് കേരള സമൂഹം ഉറ്റുനോക്കുന്നത്. പലതരത്തിലുള്ള സൂചനകളും ഊഹാപോഹങ്ങളും മാത്രമേ സത്യപ്രതിജ്ഞക്ക് ഒരുങ്ങുന്ന മന്ത്രിമാരുടെ പേരുകളായി പറയപ്പെടുന്നുള്ളൂ. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി മുഖ്യമന്ത്രി പിണറായി വിജയനോട് ആയി ഫേസ്ബുക്കിലൂടെ ഒരു ആവശ്യം അറിയിച്ചിരിക്കുകയാണ്. സാംസ്കാരിക വകുപ്പ് ഉചിതമായ വ്യക്തികളുടെ കയ്യിൽ കൊടുക്കണം എന്നും സംഗീത നാടക അക്കാദമികകളിൽ യുവതലമുറയെ കാര്യമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. കൂടാതെ നടി പാർവ്വതി തിരുവോത്തിനെ ചലച്ചിത്ര അക്കാദമിയിൽ നല്ലൊരു സ്ഥാനവും നൽകണമെന്ന് ഹരീഷ് പേരടി അഭ്യർത്ഥിക്കുന്നു. ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിനെ പൂർണരൂപം ഇങ്ങനെ; “സഖാവേ എനിക്ക് ഇപ്പോഴും നിങ്ങളിൽ നല്ല പ്രതീക്ഷയുണ്ട്…സാസംകാരിക വകുപ്പ് നല്ല കൈകളിൽ തന്നെ കൊടുക്കണം.. പ്രത്യേകിച്ചും സംഗീത നാടക അക്കാദമിയിലെക്കൊക്കെ യുവത്വത്തെ കാര്യമായി പരിഗണിക്കണം. നാടകം നട്ടെല്ലാണന്ന് തെളിയിച്ച പെൺകുട്ടികളും ആൺകുട്ടികളും പുതുതലമുറയിൽ ധാരളമുണ്ട്.നാടകം നാടിൻ്റെ അകമാണ്.

നാടകം സജീവമാക്കിയ ജീവിതമാക്കിയവർ അവിടെയിരിക്കുമ്പോൾ നാടിൻ്റെ പ്രതിഛായക്ക് തന്നെ തിളക്കം കൂടും. അതുപോലെ ഏത് സർക്കാർ വന്നാലും ഞാനുണ്ടാകും എന്ന് ഉറപ്പിക്കുന്ന ചലച്ചിത്ര അക്കാദമിയിലെ സ്ഥിരം പുഴുക്കളെ വലിച്ച് ദൂരെ കളയണം. പറ്റുമെങ്കിൽ K.റെയിൽ ഉണ്ടാക്കുന്നതു പോലെ ഒരു പ്രത്യേക നാടക അക്കാദമി തന്നെ നാടകക്കാർക്ക് അനുവദിച്ച് കൊടുക്കണം…നാടക് എന്ന സംഘടനയെ ഉണ്ടാക്കാൻ ജീവിതം പണയം വെച്ച് പ്രവർത്തിച്ച ഷൈലജയെ പോലുള്ളവർ നാടക അക്കാദമിയുടെ തലപ്പത്തും സിനിമയിലെ പുഴു കുത്തുകൾക്ക് നേരെ ഉറക്കെ ശബ്ദിച്ച പാർവതിയെ പോലുള്ളവർ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തും കാണാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമല്ല,പുരോഗമന കേരളം മുഴുവനുമാണ്.”

Leave a Reply