ഗുജറാത്തിൽ നടന്ന വംശഹ.ത്യക്കെതിരെ മമ്മൂട്ടി പറഞ്ഞ പ്രസ്താവന സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നുവെന്ന് മുകേഷ്
രാഷ്ട്രീയപരമായ കാര്യങ്ങളിൽ വ്യക്തമായ നിലപാടുകൾ പലപ്പോഴും തുറന്നു പറയുന്നതിൽ മറ്റു ഭാഷകളിലെ നടൻമാരെ അപേക്ഷിച്ച് മലയാള സിനിമയിലെ താരങ്ങൾ വലിയ വൈമുഖ്യം കാണിക്കാറാണ് പതിവ്.എന്നാൽ രാഷ്ട്രീയ രംഗത്ത് സജീവമായ താരങ്ങൾ സമീപകാലത്ത് വലിയ കൗതുകം നൽകുന്ന രാഷ്ട്രീയ വസ്തുതയുമാണ്. ഇപ്പോഴിതാ നടനും എംഎൽഎയുമായ മുകേഷ് മമ്മൂട്ടിയുടെ ശക്തമായ ഒരു രാഷ്ട്രീയ പ്രസ്താവനയെ വീണ്ടും എടുത്തു പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ഡിവൈഎഫ്ഐ എന്ന സംഘടനയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്നും മുമ്പ് ഒരുപാട് ചർച്ചചെയ്യപ്പെട്ട മമ്മൂട്ടിയുടെ പഴയ പ്രസ്താവന ഇപ്പോൾ വളരെ സത്യമാണെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട് എന്നും മുകേഷ് പറഞ്ഞിരിക്കുകയാണ്. നാളുകൾക്കുമുമ്പ് ഗുജറാത്തിലെ വംശഹ.ത്യയെ അപലപിച്ചുകൊണ്ട് മമ്മൂട്ടി നടത്തിയ പ്രസ്താവനയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മുകേഷ് സംസാരിച്ചത്. ഗുജറാത്തിൽ ഡിവൈഎഫ്ഐ ഉണ്ടായിരുന്നുവെങ്കിൽ അത്തരത്തിലൊരു സംഭവം അവിടെ ഉണ്ടാകുമായിരുന്നില്ല എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. എന്നാൽ അന്ന് മമ്മൂട്ടിയെ എല്ലാവരും വിമർശിച്ചു അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്, മുകേഷ് പറയുന്നു.
നമ്മുടെ സഹോദരി, അല്ലെങ്കിൽ മകൾ, തനിക്ക് മകൾ എന്ന് പറയാം വിസ്മയയെ ഇങ്ങനെയൊരു സ്ഥലത്തേക്കാണോ നമ്മൾ കെട്ടിച്ച് അയക്കേണ്ടത് പറഞ്ഞു വിടേണ്ടത് മുകേഷ് ചോദിക്കുന്നു.ആ വീട്ടിൽ എല്ലാം സഹിച്ച് ഇങ്ങനെ ഒരു ജീവിതം ആണോ ഇവൾ നയിക്കേണ്ടത് എന്നും അക്കാര്യത്തെക്കുറിച്ച് നമ്മൾ വളരെ ഗൗരവത്തോടെ ചിന്തിച്ച് അതിനെതിരെ ആഞ്ഞടിക്കും എന്നും മുകേഷ് ആഹ്വാനം ചെയ്യുകയും ചെയ്തു. മുകേഷിന്റെ ഈ ഈ പ്രസ്താവന വളരെ ഗൗരവത്തോടെയാണ് മുഖ്യധാരയിൽ ഇപ്പോൾ ചർച്ച ചെയ്യുപ്പെടുന്നത്. ഗുജറാത്തിലെ സംഭവത്തെ ആസ്പദമാക്കിയുള്ള മമ്മൂട്ടിയുടെ പ്രസ്താവനയും ചേർത്തുവായിക്കുമ്പോൾ പ്രസ്താവനയുടെ ഗൗരവം വർധിക്കുക തന്നെയാണ് ചെയ്യുന്നത്.