പലപ്പോഴും ഈ നടനിൽ ശബ്ദത്തിന്റെ പോരായ്മ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നാൽ അതിനെ മറികടക്കുന്ന അഭിനയം ലാലിന് കൈമുതലായുണ്ട്
‘പരിയേറും പെരുമാൾ’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് എത്തിയ മാരി സെൽവരാജ് ആണ് ‘കർണൻ’ എന്ന ചിത്രവും സംവിധാനം ചെയ്തത്. കർണനിലെ പ്രധാനവേഷം അവതരിപ്പിച്ച ധനുഷിനെ കൂടാതെ ചിത്രത്തിൽ മലയാള തരങ്ങളായ ലാൽ, രജിഷ വിജയൻ എന്നിവർക്കൊപ്പം യോഗി ബാബു, നടരാജ, ചന്ദ്രമൗലി,ലക്ഷ്മി പ്രിയ തുടങ്ങിയ നിരവധി തരങ്ങളും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായണ് എത്തിയിരിക്കുന്നത്. മാസ്റ്ററിനു ശേഷം തമിഴകം കാത്തിരുന്ന ബിഗ് റിലീസ് ആയിരുന്നു കർണൻ തമിഴ്ചിത്രങ്ങളിൽ ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട ചിത്രം കൂടിയായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ ലാൽ ചെയ്ത വളരെ ശ്രദ്ധനേടിയ ഒരു കഥാപാത്രമായിരുന്നു, എന്നാൽ ലാൽ ചെയ്ത കഥാപാത്രത്തിന് ശബ്ദം നൽകിയത് ലാൽ അല്ല. എന്തുകൊണ്ടാണ് താരം തന്റെ കഥാപാത്രത്തിന് സ്വന്തം ശബ്ദം നൽകിയില്ലെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇതിനു മറുപടിയായി എത്തിയിരിക്കുകയാണ് ലാൽ. സിനിമ തിരുനൽവേലി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിട്ടുള്ളത്. കർണൻ ഭാഷയ്ക്കും സംസ്കാരത്തിനും അത്രയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു സിനിമയാണ്. തന്റെ തമിഴ് സിനിമയ്ക്ക് ദോഷം ചെയ്താലോ എന്ന് വിചാരിച്ചിട്ടാണ് മറ്റൊരാളെക്കൊണ്ട് ശബ്ദം നൽകിയതെന്ന് ലാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ലാലിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:”കർണനിലെ യെമ രാജയ്ക്കായി ഞാൻ എന്റെ സ്വന്തം ശബ്ദം നൽകിയിട്ടില്ലേയെന്ന് നിങ്ങളിൽ പലരും എന്നോട് ചോദിക്കുന്നുണ്ട് . തിരുനെൽവേലിയുടെ പശ്ചാത്തലത്തിലാണ് കർണൻ സജ്ജീകരിച്ചിരിക്കുന്നത്; തിരുനെൽവേലിയിൽ സംസാരിക്കുന്ന തമിഴ് ഭാഷ ചെന്നൈയിൽ സംസാരിക്കുന്ന തമിഴിൽ നിന്ന് വളരെ വ്യത്യസ്തമാണ്. മലയാളത്തിൽ പോലും, തൃശ്ശൂർ ഭാഷയിൽ സംസാരിക്കാൻ ഒരാളോട് ആവശ്യപ്പെടുകയാണെങ്കിൽ, അത് പലപ്പോഴും കേവലം അനുകരണമായി മാറും.തൃശൂർ സ്വദേശി സംസാരിക്കുന്നതു പോലെ ആവില്ല. ഭാഷയ്ക്കും സംസ്കാരത്തിനും വലിയ പ്രാധാന്യമുള്ള ഒരു സിനിമയാണ് കർണൻ, അതിനാൽ കഥാപാത്രത്തെ മുഴുവനായും എത്തിക്കുന്നതിന് തമിഴ് ഭാഷയുടെ സവിശേഷമായ ഒരു ഭാഷ സംസാരിക്കേണ്ടതുണ്ട്. അഭിനേതാക്കളിൽ ഭൂരിഭാഗവും നാട്ടുകാരായിരുന്നു;
എന്റെ ഡബ്ബിംഗ് മറ്റുള്ളവരിൽ നിന്ന് വേറിട്ടുനിൽക്കാൻ ഒരു നല്ല അവസരമുണ്ടായിരുന്നു. എന്നാലും ഈ സിനിമയ്ക്കായി എന്റെ നൂറു ശതമാനത്തിൽ ൽ താഴെ ഒന്നും നൽകാൻ ഞാൻ ആഗ്രഹിക്കാത്തതിനാൽ, എനിക്ക് സംശയമുണ്ടായിരുന്നു. സംവിധായകൻ മാരി സെൽവരാജ്ന്റെയും നിർമ്മാതാവിന്റെയും ജോലിക്കാരുടെയും സ്ഥിരോത്സാഹം കാരണം ഞാൻ ഡബ്ബിംഗ് സെഷനുകൾക്കായി ചെന്നൈയിലേക്ക് പോയി. എന്നിരുന്നാലും, സിനിമയുടെ നന്മയ്ക്കായി, എന്റെ അഭ്യർത്ഥനപ്രകാരം, തിരുനെൽവേലി സ്വദേശിയുടെ ശബ്ദം ഉപയോഗിച്ചു.” എന്നായിരുന്നു പോസ്റ്റിൽ ലാൽ മറുപടിയായി നൽകിയത്.