ഷൂട്ടിംങിനിടെ അമിതാഭ് ബച്ചന് അപകടം, വലതുഭാഗത്ത് വാരിയെല്ല് പൊട്ടി
ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍പ്പെട്ട് സൂപ്പർ താരമായ അമിതാഭ് ബച്ചന് ഗൂരുതര പരിക്ക്. താരം തന്നെയാണ് ഈ അപകടത്തെപ്പറ്റി തുറന്നു പറഞ്ഞത് . അമിതാഭ് ബച്ചന്റെ പുതിയ ചിത്രമായ ‘പ്രൊജക്ട് കെ’ യുടെ ഷൂട്ടിങ്ങിനിടെയാണ് ഈ സംഭവം. സിനിമയുടെയും സംഘട്ടന രംഗം ഹൈദരാബാദില്‍ ചിത്രീകരിക്കുന്നതിനിടെയാണ് ഇത്തരമൊരു അപകടമുണ്ടായത്. അമിതാഭ് ബച്ചന് പുറമെചിത്രത്തിൽ പ്രഭാസ്, ദിഷ പട്ടാണി, ദീപിക പദുകോണ്‍ എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അപകടത്തില്‍ അമിതാഭ് ബച്ചന് സാരമായ പരിക്കുകൾ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. വലതു ഭാഗത്ത് വാരിയെല്ലിന് പൊട്ടലും, ശരീരത്തിലെ പേശികള്‍ക്ക് സാരമായ പരിക്കുമുണ്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അമിതാബ് ബച്ചന് ഇപ്പോള്‍ മുംബൈയിലെ തന്റെ വീട്ടില്‍ വിശ്രമത്തിലാണ്. ഹൈദരബാദില്‍ നിന്നും സിടി സ്കാന്‍ എടുത്ത ശേഷം ആശുപത്രിയിൽ നിന്നും മുംബൈയിലേക്ക് മടങ്ങുകയായിരുന്നു. ഡോക്ടര്‍മാര്‍ ഇപ്പോൾ അദ്ദേഹത്തിന് പരി പൂര്‍ണ വിശ്രമം നിര്‍ദേശിച്ചെന്നും ആരാധകരോട് വീടിന്റെ മുന്നിലേക്ക് എത്തരുതെന്നും താരം ബ്ലോഗില്‍ കുറിച്ചു.
പതിവ് ഞായറാഴ്ചയിലെ മീറ്റിംഗിനും ആശംസകൾക്കുമായി ജൽസയിൽ ആരും ഒത്തു കൂടരുതെന്നാണ് അദ്ദേഹം തന്റെ ആരാധകരോട് ഇപ്പോൾ അഭ്യർത്ഥിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റെ പരിക്കിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതിന് ശേഷം ആരാധകർ ഒന്നടങ്കം ട്വിറ്ററിലൂടെ ‘വേഗം സുഖം പ്രാപിക്കുക’ എന്ന സന്ദേശം ട്വീറ്റ് ചെയ്യുകയുകയാണ് .”ഹൈദരാബാദിൽ പ്രൊജക്റ്റ് കെയുടെ ഷൂട്ടിംഗിനിടയിലെ എനിക്ക് ഒരു ആക്ഷൻ ഷോട്ടിനിടെ പരിക്കേറ്റു. ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ CT സ്കാൻ ചെയ്ത ശേഷം വീട്ടിലേക്ക് തിരിച്ചെത്തി.
സ്ട്രാപ്പിംഗ് ചെയ്തു വിശ്രമിക്കാൻ ഡോക്ടർമാർ ഇപ്പോൾ നിർദ്ദേശിച്ചു.. അതെ ഇത് വേദനാജനകമാണ്. ചലനവും ശ്വാസമെടുക്കലും സാധാരണ നിലയിലാകുന്നതിന് കുറച്ച് ആഴ്ചകൾ എടുക്കുമെന്ന് ഡോക്ടർമാർ പറയുന്നു.. ഇതിനോടൊപ്പം ചില മരുന്നുകൾ വേദനയ്ക്കുമുണ്ട്..”- അമിതാബ് ബച്ചന് തന്റെ ബ്ലോഗിൽ എഴുതി. അടുത്തിടെ പ്രൊജക്ട് കെയുടെ നിർമ്മാതാക്കൾ അമിതാഭ് ബച്ചന്റെ സിനിമയിലെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരുന്നു. പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് സജീവമായ അമിതാഭ് ബച്ചനെ പവർഹൗസ് എന്നാണ് പോസ്റ്ററിൽ വിശേഷിപ്പിച്ചിരിക്കുന്നത്.