ആ ചരിത്ര നേട്ടം ഇനി ‘ആടുജീവിത’ത്തിനും…!! പൃഥ്വിക്ക് മുന്നിൽ വീണ് മമ്മൂട്ടി, മോഹൻലാല്‍ പടങ്ങള്‍
2024 തുടക്കം മുതൽ മലയാള സിനിമയുടെ തലവര മാറുന്ന കാഴ്ചയാണ് ഓരോരുത്തരും കണ്ടുകൊണ്ടിരിക്കുന്നത്. ഓസ്ലർ ആയിരുന്നു ഈ വർഷത്തെ ആദ്യ ഹിറ്റ്. പിന്നീട് വന്ന ചില സിനിമകൾക്ക് വേണ്ടത്ര പ്രകടം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിലും പ്രേക്ഷക ശ്രദ്ധനേടാനായിരുന്നു. ശേഷം പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകൾ സമ്മാനിച്ചത് സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്ററുകളാണ്. അവയിലെ ഏറ്റവും ഒടുവിലെ ഉദാഹരണം ആയിരിക്കുകയാണ് ഇപ്പോൾ ആടുജീവിതവും.
മാർച്ച് 28ന് തിയറ്ററുകളിൽ എത്തിയ ചിത്രം പ്രതീക്ഷിച്ചത് പോലെ തന്നെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു. ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവച്ച് കുതിപ്പ് ആരംഭിച്ചു.റിലീസ് ചെയ്ത് വെറും ഒൻപത് ദിവസത്തിൽ 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമെന്ന ഖ്യാതിയും ആടുജീവിതത്തിന് സ്വന്തമാണ്. നടൻ സംവിധാനം ചെയ്ത ലൂസിഫർ 100കോടി ക്ലബ്ബിൽ എത്തിയിരുന്നുവെങ്കിലും അതില്‍ മോഹൻലാൽ ആയിരുന്നു നായകന്.
അനലിസ്റ്റുകളുടെ റിപ്പോർട്ട് അനുസരിച്ചാണെങ്കിൽ പത്ത് ദിവസം പൂർത്തി ആക്കുന്നതിന് മുൻപ് 100കോടി ക്ലബ്ബിലും ആടുജീവിതം എത്തി. ഏറ്റവും വേഗത്തിൽ നൂറ് കോടി തൊടുന്ന മലയാള ചിത്രമെന്ന ഖ്യാതിയാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക വിവരത്തിനായി കാത്തിരിക്കുകയാണ് മലയാളികള്‍. 2018 പതിനൊന്ന് ദിവസം കൊണ്ടും മഞ്ഞുമ്മൽ ബോയ്സ് 12 ദിവസം കൊണ്ടും ആയിരുന്നു 100 കോടി ക്ലബ്ബിൽ എത്തിയിരുന്നത്.
കൂടാതെ 2024ലെ മൂന്നാമത്തെ 100 കോടി ക്ലബ്ബ് സിനിമ കൂടിയാണ് ആടുജീവിതം. ഒപ്പം മോളിവുഡിലെ ആറാമത്തെ 100 കോടി സിനിമയും ഇത് തന്നെ. പുലിമുരുകൻ, 2018, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ലൂസിഫർ എന്നിവയാണ് ആടുജീവിതത്തിന് മുൻപ് സെഞ്ച്വറി തികച്ച മലയാള സിനിമകൾ. എന്തായാലും ഈ പോക്കനുസരിച്ച് വലിയൊരു റെക്കോർഡിന് ആകും ആടുജീവിതം സാക്ഷിയാകുക എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 38 കോടിയാണ് കേരളത്തിൽ നിന്നുമാത്രം ആടുജീവിതം സ്വന്തമാക്കിയത്.