ഞായറാഴ്ച മാത്രം പൃഥ്വിയുടെ ആടുജീവിതം നേടിയത് ഞെട്ടിപ്പിക്കുന്ന കളക്ഷൻ; വിജയക്കുതിപ്പ് തുടരുന്നു…
1 min read

ഞായറാഴ്ച മാത്രം പൃഥ്വിയുടെ ആടുജീവിതം നേടിയത് ഞെട്ടിപ്പിക്കുന്ന കളക്ഷൻ; വിജയക്കുതിപ്പ് തുടരുന്നു…

പൃഥ്വിരാജ്- ബ്ലസ്സി കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതം മലയാള സിനിമയെത്തന്നെ ഞെട്ടിച്ചു കൊണ്ട് തിയേറ്ററിൽ വിജയക്കുതിപ്പ് തുടരുകയാണ്. ആഗോള ബോക്സ് ഓഫീസിൽ മലയാളത്തിന്റെ കളക്ഷൻ റെക്കോർഡുകൾ തിരുത്തിയാണ് ആടുജീവിതത്തിന്റെ മുന്നേറ്റം. ആടുജീവിതം റിലീസായി 11 ദിവസങ്ങൾക്ക് ശേഷവും മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്. ഞായറാഴ്‍ച മാത്രം ആടുജീവിതം 3.55 കോടി രൂപയിലധികം നേടി ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ.

ആടുജീവിതം ആഗോളതലത്തിൽ ആകെ 115 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മമ്മൂട്ടിയുടെ ഭീഷ്‍മ പർവമടക്കമുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ കുതിപ്പ്. ആടുജീവിതത്തിന്റെ ബജറ്റും ഏകദേശം 82 കോടി രൂപയായിരുന്നു. ഇത്രയും ബജറ്റിലെത്തിയ ഒരു ചിത്രം കളക്ഷനിലും വമ്പൻ നേട്ടമുണ്ടാക്കുന്നത് മലയാളത്തിനാകെ അഭിമാനിക്കാവുന്നതാണ്.

പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോർഡാണ് എന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളത്തിൽ നിന്ന് വേഗത്തിൽ 50 കോടി ക്ലബിലെത്തി എന്ന റെക്കോർഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. മലയാളത്തിൽ നിന്ന് വേഗത്തിൽ 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതമാണ്. കേരളത്തിൽ മാത്രമല്ല വിദേശത്തും ആടുജീവിതത്തിന്റെ കളക്ഷൻ അമ്പരപ്പിക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

പൃഥ്വിരാജിന് മലയാളത്തിന്റെ മേൽവിലാസമാകാനാകുന്ന വിജയമാണ് ചിത്രം സമ്മാനിക്കുന്നത് എന്നും ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ബെന്യാമിൻ എഴുതിയ ആടുജീവിതം നോവൽ സിനിമയാക്കിയ ബ്ലെസ്സിയെയും നിരവധി പേരാണ് പ്രശംസിക്കുന്നത്. നജീബായിട്ടാണ് പൃഥ്വിരാജ് ആടുജീവിതം എന്ന സിനിമയിൽ നായകനായി വേഷമിട്ടത്. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു നടൻ പൃഥ്വിരാജിന്റേതെന്നാണ് ചിത്രം കണ്ടവർ അഭിപ്രായപ്പെട്ടതിൽ നിന്ന് വ്യക്തമാകുന്നത്.