അഭിമാനത്തോടു കൂടി പറയുന്നു, അതെ ഞാൻ പുലയന്‍ ആണ്’, മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു തൊട്ടു പിന്നാലെ ജാതി അധിക്ഷേപം
1 min read

അഭിമാനത്തോടു കൂടി പറയുന്നു, അതെ ഞാൻ പുലയന്‍ ആണ്’, മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു തൊട്ടു പിന്നാലെ ജാതി അധിക്ഷേപം

താരങ്ങൾക്കൊപ്പം ഉള്ള ചിത്ര സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. എന്നാൽ പല ചിത്രങ്ങൾക്കും താഴെവ രുന്ന കമന്റുകൾ കാണുമ്പോൾ എന്തിനാണ് ഇത്തരത്തിലുള്ള മോശം കമന്റുകൾ പങ്കു വയ്ക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള കമന്റുകൾ പോലും പലപ്പോഴും പല ഫോട്ടോയ്ക്കും താഴെ വന്നിട്ടുണ്ട് അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു ചിത്രത്തിന് താഴെ വന്ന കമന്റ് ആണ്. സംവിധായകനായ അരുണ്‍രാജ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം  അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ആ പോസ്റ്റിന് താഴെ വന്ന ജാതി അധിക്ഷേപ കമന്റിന് കൃത്യമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. ‘ബാക്കി പുറകെ,’ എന്ന ക്യാപ്ഷനോടെയായിരുന്നു അരുണ്‍രാജ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ‘ഇവന്‍ ആണോ അരുണ്‍രാജ്, മമ്മൂട്ടിയെ പോലെ ഒരു നടനെ വെച്ച്‌ സിനിമ എടുക്കാന്‍ പോകുന്നത് ഈ കറുത്തിരിക്കുന്നവന്‍ ആണോ. പുലയന്മാര്‍ക്ക്  മമ്മൂക്ക ഡേറ്റ് കൊടുക്കാറില്ല . ഇവന്മാര്‍ എന്നും ഞങ്ങളുടെ അടിമകൾ തന്നെയാണ് . പോയി വല്ല കൂലിപ്പണിയും ചെയ് . പുലയന്റെ മോന്‍,’ എന്നാണ് പ്രിയ രതീഷ് എന്ന സോഷ്യൽ മീഡിയ അക്കൗണ്ടില്‍ നിന്നും ഈ പോസ്റ്റിന് താഴെ  കമന്റ് ചെയ്തിരിക്കുന്നത് . അതേ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം പങ്കുവെച്ചാണ് അരുണ്‍രാജ് പുലയനാണെന്ന് അഭിമാനത്തോടെ പറയുന്ന പോസ്റ്റ്‌ പങ്കുവെച്ചത് .


താന്‍ ഒരിക്കലും ജാതിയോ മതമോ നിറമോ  മറച്ചുവെച്ചിട്ടില്ലെന്നും അതറിഞ്ഞു കൊണ്ടാണ് പല നിര്‍മ്മാതാക്കളും തന്റെ ഒപ്പം നിന്നതെന്നും അരുണ്‍രാജ് വ്യക്തമാക്കി . ജാതി-മത വ്യത്യാസമില്ലാതെ ഏവരെയും കാണുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്നും അതു കൊണ്ട് തനിക്കും തന്റെ സിനിമക്കും ഒരു പ്രശ്നവുമില്ലെന്നും അരുണ്‍രാജ് കുറിച്ചു. ഇതിനു മുന്‍പും താൻ ഇത്തരത്തിൽ പല രീതിയിലുള്ള ആക്ഷേപങ്ങളും കേള്‍ക്കേണ്ടതും കാണേണ്ടതുമായി വന്നിട്ടുണ്ടെന്നും ഇനിയും അങ്ങനെയുണ്ടായാല്‍ ഈ രീതിയില്‍ അല്ല താൻ പ്രതികരിക്കുന്നതെന്നും അരുണ്‍രാജ് കുറിച്ചു. മമ്മൂട്ടിയുടെ ചിത്രത്തിന്റെ അപ്ഡേറ്റുകൾ അറിയാനായി ഇപ്പോൾ ആരാധകർ കാത്തിരിക്കുകയാണ് സംവിധായകനെ സപ്പോർട്ട് ചെയ്തു കൊണ്ട് നിരവധി ആളുകളാണ് രംഗത്ത് എത്തുന്നത്.