” ഇത്രയും അറിവും വിവരവും ഒക്കെ ഉള്ള ഒരു വ്യക്തി ഒന്നും അറിയാത്ത ഒരാളെ പോലെ അഭിനയിക്കുന്നു, യഥാർത്ഥത്തിൽ ഏറ്റവും മികച്ച നടൻ ജഗദീഷ് തന്നെയാണ്” – ലാൽ

മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്തിട്ടുള്ള ഒരു നടൻ തന്നെയാണ് ജഗദീഷ്. നായകനായും സഹനടനായും ഒക്കെ മികച്ച വേഷങ്ങളാണ് ജഗദീഷ് കൈകാര്യം ചെയ്തിട്ടുള്ളത്. ഇൻ ഹരിഹർ നഗർ എന്ന ചിത്രം കണ്ടവരാരും ജഗദീഷിന്റെ അപ്പുകുട്ടനെ മറന്നു പോകാൻ ഇടയില്ല. കാരണം ആ ചിത്രത്തെ മനോഹരമാക്കുന്നത് ജഗദീഷ് തന്നെ ആണെന്ന് പറയേണ്ടിയിരിക്കുന്നു. ജഗദീഷിന്റെ യഥാർത്ഥ ജീവിതവും പ്രേക്ഷകർക്ക് സുപരിചിതമായ ഒന്ന് തന്നെയാണ്. യഥാർത്ഥ ജീവിതത്തിൽ ജഗദീഷ് അധ്യാപകനാണ് എന്ന് എല്ലാവർക്കും അറിയാം. ഇത്രയും അറിവുള്ള ഒരു മനുഷ്യൻ ഇങ്ങനെ ഒരു കഥാപാത്രമായി എത്തുന്നതിനെകുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല എന്നാണ് നടൻ ലാൽ പറയുന്നത്.

ഇത്രയും ഒക്കെ ഉള്ള ഒരു വ്യക്തി ഇങ്ങനെ ഒരു കഥാപാത്രമായി അഭിനയിക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ആദ്യം തോന്നിയത് അത്ഭുതമാണ്. ആ നിമിഷം എനിക്ക് തോന്നിപ്പോയി യഥാർത്ഥത്തിൽ ഏറ്റവും മികച്ച നടൻ ജഗദീഷ് തന്നെയാണെന്ന് അത്രത്തോളം മികച്ച രീതിയിലായിരുന്നു ജഗദീഷ് സിനിമയിൽ അഭിനയിച്ചിരുന്നത്.. ഇത്രയും അറിവും വിവരവും ഒക്കെ ഉള്ള ഒരു വ്യക്തി ഒന്നും അറിയാത്ത ഒരാളെ പോലെ അഭിനയിക്കുക എന്ന് പറഞ്ഞാൽ അത് എല്ലാവർക്കും അത്ഭുതം ഉളവാക്കുന്ന ഒരു കാര്യം തന്നെയാണ് എന്ന് പലപ്പോഴും തനിക്ക് തോന്നിയിരുന്നു.

ജഗദീഷിന്റെ ഇൻ ഹരിഹർ നഗർ എന്ന ചിത്രം കാണുന്നവർക്ക് എല്ലാം സ്വാഭാവികം ആയി സംസാരിക്കുന്ന ജഗദീഷിന്റെ കോമഡി വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും എന്നതാണ് സത്യം. ജഗദീഷ് തന്നെയാണോ ഈ കഥാപാത്രത്തിൽ എത്തിയത് എന്നും പ്രേക്ഷകർ ഒരു നിമിഷം ചിന്തിച്ചു പോകും. ഒരു ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച ഒരു കാര്യമാണ് ഇത്. കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിക്കാൻ സാധിക്കുന്നുവെങ്കിൽ ഒരു നടൻ ആ കഥാപാത്രത്തിനു വേണ്ടി അത്രത്തോളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്നാണ് അർത്ഥം. അത് അംഗീകരിക്കപ്പെടേണ്ട ഒരു കാര്യം തന്നെയാണ്. ടു ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്നീ ചിത്രങ്ങളിലും ഈ കഥാപാത്രത്തിന് റെ സ്വഭാവം അതേപോലെ തന്നെ മുന്നോട്ട് കൊണ്ടു പോകുവാൻ ജഗദീഷിന് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. 100% ആ കഥാപാത്രത്തോട് നീതി പുലർത്തുന്ന ഒരു പ്രകടനം തന്നെയായിരുന്നു ജഗദീഷ് കാഴ്ച വച്ചിരുന്നത്.

Related Posts