“എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ പേടിയായിരുന്നു”ഫഹദ് ഫാസിലിനെ കുറിച്ച് തുറന്നുപറഞ്ഞ് ഇഷാ ഷെർവാണി.
ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ഇഷാ ഷെർവാണി. അഭിനയം മാത്രമല്ല നൃത്ത രംഗത്തും സജീവമാണ് താരം. അഞ്ചു സുന്ദരികൾ എന്ന ആന്തോളജിയിൽ ഇശാ എന്ന ഷോർട്ട് ഫിലിമിൽ താരം 2013ൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ശ്രദ്ധിക്കപ്പെട്ടത് 2014ൽ അമൽ നീരദ് സംവിധാനം ചെയ്ത ഇയ്യോബിൻ്റെ പുസ്തകം എന്ന സിനിമയിൽ മലയാളികളുടെ പ്രിയപ്പെട്ട നായകൻ ഫഹദ് ഫാസിലിൻ്റെ നായികയായിട്ടാണ് താരം ശ്രദ്ധിക്കപ്പെട്ടത്.
അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ,ഇഷാ ഷെർവാണിയും കൂടെ മലയാള സിനിമയിലെ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. പത്മപ്രിയ, വിനായകൻ, ടി ജി രവി, ലെന, ചെമ്പൻ വിനോദ് ജോസ്, ജിനു ജോസഫ്, ഷെബിൻ ആൻറണി, റീനു മാത്യൂസ്, അമല പോൾ, ശ്രീജിത്ത് രവി, നെബിഷൻ ബെൻസൺ, ജോൺ വിജയ്, സായി യൂസഫ്, അനിൽ മുരളി, വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സുർജിത്, ബോണി മേരി മാത്യു, അമിത് ചക്കാലക്കൽ, ലാൽ, ജയസൂര്യ, ആഷിക് അബു, ദിലീഷ് പോത്തൻ, പോളി വൽസൻ, എന്നിവരടങ്ങിയ വലിയ താരനിര തന്നെ സിനിമയിൽ അണിനിരക്കുന്നുണ്ട്.
ഇപ്പോഴിതാ ചിത്രത്തിലെ നായിക ഇഷ ഷെർവാണി തൻ്റെ നായകനായിരുന്ന ഫഹദ് ഫാസിലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഒരുപാട് കാലമായി ഫഹദ് ഫാസിലിൻറെ ആരാധികയാണ് താനെന്ന് ആണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്.”ഒരുപാട് കാലം ആയി ഞാൻ ഫാസിലിനെ ആരാധികയാണ്. അദ്ദേഹത്തിൻറെ ഒരുപാട് സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻറെ കൂടെ അഭിനയിക്കുമ്പോൾ എനിക്ക് ഒരുപാട് പരിഭ്രമം ഉണ്ടായിരുന്നു. കാരണം അദ്ദേഹം മികച്ച നടനാണ്.”ഇതായിരുന്നു ഫഹദ് ഫാസിലിനെ കുറിച്ച് ഇഷ ഷർവാണി പറഞ്ഞ വാക്കുകൾ.
ഇയ്യോബിൻ്റെ പുസ്തകം എന്ന സിനിമ കൂടാതെ 2015ൽ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാളത്തിലെ ഇൻഡിപെൻഡൻസ് പാരഡി ഫിലിം ആയ ഡബിൾ ബാരെലിലും താരം അവതരിച്ചിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത് സുകുമാരൻ, ആര്യ, ചെമ്പൻ വിനോദ്, സണ്ണി വെയ്ൻ, ആസിഫ് അലി എന്നിവരടങ്ങിയ വലിയ താരനിര തന്നെ ഈ സിനിമയിൽ ഉണ്ടായിരുന്നു. ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ലാത്ത താരം അവസാനം അഭിനയിച്ചത് 2020ൽ പുറത്തിറങ്ങിയ ദിൽ ബെച്ചാറ എന്ന സിനിമയിലായിരുന്നു.