മോഹന്‍ലാല്‍-ജീത്തു ജോസഫ് സിനിമകൾ വന്‍ പ്രതീക്ഷ നല്കാന് കാരണം ഇതൊക്കെയാണ്
മലയാള സിനിമയ്ക്ക് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. അതുപോലെ മോഹന്‍ലാല്‍- ജീത്തു ജോസഫ് കോമ്പിനേഷനില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് തിയേറ്ററില്‍ എത്തിയത്. അതില്‍ ഒന്നാണ് ദൃശ്യം. പ്രേക്ഷകര്‍ കാത്തിരുന്ന പോലെ തന്നെ അടിപൊളി ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. അല്ല ദൃശ്യത്തെ നമുക്ക് കുടുംബചിത്രമെന്നോ സസ്പെന്‍സ് ത്രില്ലറെന്നോ മുഴുനീള എന്റെര്‍ടെയിനറെന്നോ എന്തു പേരിട്ട് വേണേലും വിളിക്കാം. ഇതെല്ലാം ഒരു പോലെ ചേര്‍ന്ന ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രമായിരുന്നു ട്വല്‍ത്ത് മാന്‍. മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങിയ ചിത്രം നിര്‍മ്മിച്ചത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
മോഹന്‍ലാല്‍ അടുത്തൊന്നും ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണ് ട്വല്‍ത്ത് മാനില്‍ ഉള്ളത്. അതുപോലെ ചിത്രത്തിന്റെ തൊണ്ണൂറു ശതമാനവും ഒറ്റ ലൊക്കേഷനിലാണ് ചിത്രീകരിച്ചത്. ട്വത്ത്മാന് ഒരു ബേസ് സിനിമയല്ലെന്നും 12 പേരുടെ കഥയാണെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഹൈലൈറ്റ് സസ്പെന്‍സാണ്. അതുപോലെ മലയാളത്തില്‍ ഇതുപോലൊരു മോഹന്‍ലാല്‍ ചിത്രം അടുത്ത കാലത്ത് വന്നിട്ടില്ല. അത് തന്നെയാണ് ചിത്രത്തിന്റെ ഫ്രഷ്നെസ്. അതേസമയം, ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു പ്രത്യേക വൈബ് ആണെന്നും, 25 ദിവസം ലാലേട്ടന് ഞങ്ങളുടെ കൂടെ ലൊക്കേഷനില്‍ ഉണ്ടായിരുന്നതായും നേരത്തെ ജീത്തു ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്താത്ത ഒരു ചിത്രം തന്നെയായിരുന്നു ഇത്. അതുകൊണ്ട് തന്നെയാണ് ഇവരുടെ കോമ്പിനേഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നത്.
മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്തൊരു കഥ പറച്ചിലാണ് ട്വല്‍ത്ത് മാനില്‍ ജീത്തു ജോസഫ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് റാം. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഹേയ് ജൂഡ് എന്ന ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമാണ് റാം. ജീത്തു ജോസഫിന്റെ ഇതുവരെ ഉള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് റാം എന്ന ചിത്രം ഒരുങ്ങുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പിള്ള, സുധന് എസ് പിള്ള എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. എന്തായാലും ദൃശ്യവും ട്വല്‍ത്ത് മാനും കണ്ടവരുടെ പ്രതീക്ഷ ഒട്ടും മോശമല്ലാത്ത ചിത്രമാകും റാം എന്നത് തന്നെയാണ്.