Latest News

”ഏറ്റവും സ്‌റ്റൈലിഷ് സൂപ്പര്‍സ്റ്റാര്‍ മമ്മൂക്കയാണ്, ഒരു സംവിധായകന്റെ സ്വപ്നം ആണ് അതുപോലൊരു ആക്ടറെ കയ്യില്‍ കിട്ടുകയെന്നത് ” ; പൃഥ്വിരാജ് സുകുമാരന്‍ പറയുന്നു

തീരാമോഹത്തോടെ കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഏറ്റെടുക്കുന്ന വേഷങ്ങളോട് മമമ്മൂട്ടി കാണിക്കുന്ന ആത്മാര്‍ത്ഥത ഏത് മേഖലയുലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. നടനായി ഉയരങ്ങള്‍ കീഴടക്കെ തന്നെ സംവിധായകനായും വലിയ വിജയമൊരുക്കാന്‍ സാധിച്ചിട്ടുള്ള താരമാണ് മലയാളികളുടെ സ്വന്തം പൃഥ്വിരാജ് സുകുമാരന്‍. ഇപ്പോഴിതാ പൃഥ്വി മമ്മൂട്ടിയെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞ പഴയ ഒരു വീഡിയോ ആണ് വൈറലാവുന്നത്. ഏറ്റവും സ്‌റ്റൈലിഷ് സൂപ്പര്‍സ്റ്റാറാണ് മമ്മൂക്കയെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ പോയാല്‍ മമ്മൂക്കയാണ് നമുക്ക് ഭക്ഷണം വിളമ്പി തരാറുള്ളതെന്നും പൃഥ്വിരാജ് പറയുന്നു.

താന്‍ കുട്ടിക്കാലം മുതല്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചിട്ടുള്ള മറ്റൊരു നടന്റെ വീട് മമ്മൂക്കയുടേതാണ്. ഏറ്റവും സ്‌റ്റൈലിഷ് സൂപ്പര്‍സ്റ്റാറാണ് മമ്മൂക്കയെന്നും വണ്‍ ഓഫ് ദി വേള്‍ഡ്സ് ഫൈനെസ്റ്റ് ആക്ടറാണ് അദ്ദേഹമെന്നും പൃഥ്വി പറയുന്നു. ഏറ്റവും ന്യുഅന്‍സ്റ്റ് ആക്ടേര്‍സില്‍ ഒരാളാണ് മമ്മൂട്ടി. ഒരു സംവിധായകന്റെ സ്വപ്നമാണ് അതുപൊലൊരു നടനെ കയ്യില്‍കിട്ടുകയെന്നത്. മമ്മൂക്ക ദേഷ്യം വന്നാല്‍ വഴക്ക് പറയും എന്നാല്‍ സ്നേഹം വന്നാല്‍ അതുപോലെ നമ്മളെ ഇരുത്തി ഭക്ഷണം തന്നിട്ടേ അദ്ദേഹം ഭക്ഷണം കഴിക്കാന്‍ ഇരിക്കുകയുള്ളൂ. ഇന്നും നടക്കുന്ന കാര്യങ്ങളാണ്. മമ്മൂക്കയുടെ വീട്ടില്‍ പോയാല്‍ മമ്മൂക്കയാണ് ഭക്ഷണം വിളമ്പി തരാറുള്ളത്. ഭയങ്കര ആത്മാര്‍ത്ഥതയുള്ള ഒരു മനുഷ്യനാണ് മമ്മൂക്കയെന്നും പൃഥ്വിരാജ് വ്യക്തമാക്കുന്നു.

മമ്മൂട്ടിയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുകള്‍ ഇനിയാണ് വരാന്‍ പോകുന്നതെന്ന് പൃഥ്വിരാജ് കഴിഞ്ഞ മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ പറഞ്ഞതാ അക്ഷരാര്‍ത്ഥത്തില്‍ ശരിയായതെല്ലാം സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പൃഥ്വി ഇത് പറഞ്ഞതിന് ശേഷമിറങ്ങിയ ചിത്രങ്ങളായിരുന്നു ഭീഷ്മപര്‍വ്വം, സിബിഐ5, പുഴു എന്നീ സിനിമകള്‍. ഈ ചിത്രങ്ങളെല്ലാം തന്നെ വന്‍ ഹിറ്റായിരുന്നു. മമ്മൂട്ടിയുടെ കരിയറില്‍ തന്നെ ഏറ്റവും ഹിറ്റായ ചിത്രങ്ങളിലൊന്നായി ഭീഷ്മപര്‍വ്വം. 100 കോടി ക്ലബില്‍ ചിത്ര ഇടം നേടുകയും ചെയ്തിരുന്നു.

മമ്മൂക്കയെവെച്ച് ഒരു സിനിമ എന്ന ഒരു ആഗ്രഹം മനസിലുണ്ട്. മമ്മൂക്കയെ വെച്ച് എന്ന് ഒരു സിനിമ എടുക്കും എന്ന് ചോദിച്ചാല്‍ അങ്ങനെ കൃത്യം ഒരു ഡേറ്റൊന്നും തനിക്ക് പറയാന്‍ കഴിയില്ലെന്നും എങ്കിലും മമ്മൂക്കയ്ക്ക് വേണ്ടിയുള്ള ഒരു കഥ തന്റെ മനസിലുണ്ടെന്നും അത് നടക്കുമായിരിക്കുമെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.