എൻ്റെ ആഗ്രഹം നല്ലൊരു നടൻ ആകണം എന്നാണ്, അതുമാത്രമാണ് എൻ്റെ പ്രതിച്ഛായ; തുറന്നു പറഞ്ഞ് മമ്മൂട്ടി.
1 min read

എൻ്റെ ആഗ്രഹം നല്ലൊരു നടൻ ആകണം എന്നാണ്, അതുമാത്രമാണ് എൻ്റെ പ്രതിച്ഛായ; തുറന്നു പറഞ്ഞ് മമ്മൂട്ടി.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായകൻമാരിൽ മുൻപന്തിയിൽ തന്നെ ഉള്ള താരമാണ് മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ മമ്മൂട്ടി. ഒട്ടനവധി നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച താരമാണ് മമ്മൂട്ടി. ചിരിച്ചും ചിന്തിപ്പിച്ചും കരയിച്ചും ഒട്ടനവധി നിരവധി ചിത്രങ്ങൾ മമ്മൂട്ടി കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളികളുടെ മനസ്സിൽ മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക സിനിമ ആരാധകരുടെയും മനസ്സിൽ മമ്മൂട്ടിക്ക് സ്ഥാനമുണ്ട്. പണത്തിനോട് അല്ല പകരം സിനിമകളോടാണ് ആർത്തി എന്നാണ് തൻറെ സിനിമ ജീവിതത്തെക്കുറിച്ച് ഒരിക്കൽ താരം പറഞ്ഞത്.

പ്രായം 70 ആയെങ്കിലും ഇന്നും മലയാള സിനിമയിൽ ലുക്കിന് മമ്മൂട്ടിയെ വെല്ലാൻ മറ്റൊരു നടനും തുറന്നിട്ടില്ല. ലുക്കിൽ മാത്രമല്ല ഒരുപാട് സിനിമകളിലൂടെ ആരാധകരെ അതിശയിപ്പിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ മനോരമയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാള സിനിമയിൽ എന്നും സൂപ്പർസ്റ്റാറായോ നായകനായോ നിലനിൽക്കാനാവില്ലെന്ന് തനിക്കറിയാമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. നല്ലൊരു നടനാകാൻ മാത്രമാണ് താൻ ആഗ്രഹിച്ചിട്ട് ഉള്ളത്,അതാണ് എൻറെ പ്രതിച്ഛായ. സൂപ്പർ സ്റ്റാർ നായകൻ എന്ന പദവി ഒക്കെ ഓരോ കാലഘട്ടങ്ങൾ കഴിയുമ്പോഴും മാറി മറിഞ് വന്നു പോകുന്നതാണ്.പക്ഷേ നടന്‍ എന്നും നടന്‍ തന്നെയായിരിക്കും.

 

വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ ഞാന്‍ പറഞ്ഞിട്ടുള്ളതും എനിക്ക് നല്ലൊരു നടന്‍ ആകണമെന്നാണ്. എന്ന് പറഞ്ഞത് ഇപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് മാത്രം. ഇതായിരുന്നു തൻറെ സിനിമ ജീവിതത്തെക്കുറിച്ച് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകൾ. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ പ്രൊഡക്ഷനിൽ വരുന്ന റോഷോക്ക്. നിസാം ബഷീറാണ് ചിത്രമൊരുക്കുന്നത്. കെട്ട്യോളാണ് എൻറെ മാലാഖ എന്ന സിനിമയ്ക്ക് ശേഷമാണ് നിസാം റോഷോക്ക് ഒരുക്കുന്നത്.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സമീർ അബ്ദുള്ളയാണ്. ജഗദീഷ്, ബിന്ദു പണിക്കർ, ഷറഫുദ്ദീൻ, ഗ്രേസ് ആൻറണി, സഞ്ജു ശിവറാം, കോട്ടയം നസീർ എന്നിവർ മമ്മൂട്ടി കൂടാതെ സിനിമയിൽ അവതരിക്കുന്നുണ്ട്. ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നത് നിമിഷ് രവിയാണ്. മിഥുൻ മുകുന്ദനാണ് സംഗീതമൊരുക്കുന്നത്. കിരൺ ദാസ് എഡിറ്റിങ്ങും ചെയ്യുന്നു. വാച്ച്മാൻ എന്ന ഡിസി കോമിക്സിൻ്റെ നോവലിലെ പ്രധാന കഥാപാത്രത്തിൻ്റെ പേരാണ് റോഷോക്ക്. വാച്ച്മാൻ എന്ന പേരിൽ സിനിമയും പുറത്തിറക്കിയിട്ടുണ്ട്. ഈ സിനിമ ഒരു ഫാൻറസി ആക്ഷൻ ചിത്രമായിരുന്നു. മനുഷ്യന്മാരുടെ സ്വഭാവം മനസ്സിലാക്കാൻ നടത്തുന്ന ടെസ്റ്റ് ആണ് റോഷോക്ക്. ഈ ടെസ്റ്റ് കണ്ടെത്തിയത് സ്വിസ് സൈക്കോളജിസ്റ്റായ ഹെർമൻ റോഷോക്ക് ആണ്. ഈ ടെസ്റ്റ് അദ്ദേഹത്തിൻറെ പേരിലാണ് അറിയപ്പെടുന്നത്.