8 ശില്‍പികളുടെ മൂന്നര വര്‍ഷത്തെ പരിശ്രമം; ലോക റെക്കോര്‍ഡ് ശില്‍പം ഇനി മോഹന്‍ലാലിന് സ്വന്തം
1 min read

8 ശില്‍പികളുടെ മൂന്നര വര്‍ഷത്തെ പരിശ്രമം; ലോക റെക്കോര്‍ഡ് ശില്‍പം ഇനി മോഹന്‍ലാലിന് സ്വന്തം

മലയാളത്തിന്റെ താരരാജാവാണ് മോഹന്‍ലാല്‍. മലയാളത്തിലും മറ്റ് വിവിധ ഭാഷകളിലും അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന നടന വിസ്മയം. മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. അതിലൂടെ തുടങ്ങിയ അഭിനയം ഇന്നും ആരാധകരെ ഞെട്ടിച്ചു കൊണ്ട് തുരടുന്നു. ആന്റിക് സാധനങ്ങള്‍ ഒക്കെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാള്‍ ആണ് മോഹന്‍ലാന്‍. അദ്ദേഹം ലോകത്ത് എവിടെ പോയാലും ഇഷ്ടപ്പെട്ട സാധനങ്ങള്‍ ലക്ഷങ്ങള്‍ വില കൊടുത്ത് വാങ്ങും. ആനകൊമ്പ് വീട്ടില്‍ വെച്ചതിനൊക്കെ മോഹന്‍ലാലിന് നിരവധി കേസ് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് മോഹന്‍ലാലുമനായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് നിര്‍മ്മിച്ച വിശ്വരൂപ ശില്‍പം മോഹന്‍ലാല്‍ സ്വന്തമാക്കാന്‍ പോകുന്നു എന്നതാണ് ആ വാര്‍ത്ത.

 

ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് നിര്‍മ്മിച്ച 11 മുഖമുള്ള വിശ്വരൂപ ശില്‍പത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇനി ഈ ശില്‍പം നടന്‍ മോഹന്‍ലാലിന് കൈമാറും. കോവളം ക്രാഫ്റ്റ് വില്ലേജില്‍ 12 അടി ഉയരത്തില്‍ തടിയിലാണ് ശില്‍പം പണിതത്. അതില്‍ ചൂതാട്ടവും ഗീതോപദേശവും മുതല്‍ ധര്‍മ്മപുത്രരുടെ സ്വര്‍ഗാരോഹണം വരെ മഹാഭാരതത്തിലെ പ്രധാനപ്പെട്ട രംഗങ്ങളെല്ലാം കൊത്തിയെടുത്തിട്ടുണ്ട്. വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജില്‍ വെള്ളാര്‍ നാഗപ്പനും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സഹ ശില്‍പികളായ സോമന്‍, ഭാഗ്യരാജ്, വിജയന്‍, രാധാകൃഷ്ണന്‍, സജു, ശിവാനന്ദന്‍, കുമാര്‍, നന്ദന്‍, രാമചന്ദ്രന്‍ എന്നീ 8 ശില്‍പികളും ചേര്‍ന്നാണ് ശില്‍പം പണിതത്. അവരുടെ മൂന്നര വര്‍ഷത്തെ കഠിന ശ്രമമാണ് വിശ്വരൂപം.

ഈ വിശ്വരൂപ ശില്‍പം മോഹന്‍ലാലിന്റെ ചെന്നൈയിലെ വീട്ടിലേക്ക് കൊണ്ടു പോകും. നാഗപ്പന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിന് ആറടി ഉയരമുള്ള വിശ്വരൂപ ശില്‍പം സമ്മാനിച്ചിരുന്നു. പിന്നീട് മോഹന്‍ലാല്‍ വലിയ ശില്‍പം പണിത് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുമ്പിള്‍ തടിയിലാണ് ശില്‍പം തയ്യാറാക്കിയത്. വിശ്വരൂപ ദര്‍ശനത്തിന്റെ സങ്കല്‍പ്പമാണ് ശില്‍പത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്. അതേസമയം, പണിപൂര്‍ത്തിയായ ഈ വിശ്വരൂപ ശില്‍പം കാണാന്‍ നിരവധി ജനങ്ങളാണ് ഓരോ ദിവസവും അവിടേക്ക് എത്തുന്നത്. 12 അടി ഉയരമുള്ള ശില്‍പം പുറത്തെടുക്കാന്‍ ചുമരിന്റെ ഒരു ഭാഗം പൊളിക്കേണ്ടി വരുമെന്നാണ് ശില്‍പം പണിത നാഗപ്പന്‍ പറയുന്നത്.