‘എനിക്ക് ഒരു സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടാല്‍ അത് സിനിമയാക്കാന്‍ വേറൊരാളുടെ സഹായം ആവശ്യമില്ല’! പൃഥ്വിരാജ്
മലയാളികളുടെ യുവ നടന്‍, അഭിനയം കൊണ്ടും നിലപാടുകള്‍ കൊണ്ടും മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തന്‍. താരദമ്പതികളായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായ പൃഥ്വിരാജ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അന്ന് മുതല്‍ തന്നെ മലയാള സിനിമയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ അഭിനയത്തോടൊപ്പം, പിന്നണിഗായകനായും സിനിമാ നിര്‍മ്മാതാവായും സംവിധായകനായും താരം അറിപ്പെടുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് മലയാളികളുടെ മനസ് കീഴടക്കിയത്. സ്റ്റോപ്പ് വയലന്‍സ്, സ്വപ്നക്കൂട്, ക്ലാസ്‌മേറ്റ്സ് വര്‍ഗ്ഗം, വാസ്തവം, തിരക്കഥ, ഉറുമി, ഇന്ത്യന്‍ റുപ്പി, അയാളും ഞാനും തമ്മില്‍, മെമ്മറീസ്, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്.
2006ല്‍ അഭിനയിച്ച വാസ്തവം എന്ന ചിത്രത്തിന് ആദ്യ പുരസ്‌കാരവും, 2013 ല്‍ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലഭിച്ചു. പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിലെ വന്‍ ഹിറ്റായ ചിത്രമാണ്. ‘എനിക്ക് ഒരു സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടാല്‍ അത് സിനിമയാക്കാന്‍ വേറൊരാളുടെ സഹായം ആവശ്യമില്ലെന്ന് നടന്‍ തുറന്നു പറഞ്ഞു. അതേസമയം, തന്റെ ആഗ്രഹങ്ങള്‍ നടക്കുവാന്‍ വേണ്ടി ഭയങ്കരമായി പണിയെടുത്തു. അതുകൊണ്ടു തന്നെ താന്‍ എന്റെതായ പൊസിഷനില്‍ എത്തിയിട്ടുണ്ടെന്നും’ പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയോടും ആരാധകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമാണ്. ഇരുവരെയും മാതൃക ദമ്പതികളായാണ് ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. സിനിമ ഷൂട്ടിങ്ങുമായും മറ്റും പൃഥ്വിരാജ് തിരക്കിലാവുമ്പോള്‍ പ്രൊഡക്ഷന്‍ കമ്പനിയുടെ കാര്യങ്ങളുമായി സുപ്രിയയും സജീവമാണ്. സിനിമയില്‍ അഭിനയിക്കാതെ തന്നെ ആരാധകരുടെ മനസില്‍ ഇടംനേടിയ ഒരാളാണ് സുപ്രിയ മേനോന്‍. മാധ്യമപ്രവര്‍ത്തകയായ സുപ്രിയ മേനോന്റേയും പൃഥ്വിരാജിന്റെയും പ്രണയ വിവാഹമാണ്. 4 വര്‍ഷം പ്രണയിച്ചതിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. അതേസമയം, പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജനഗണമന. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ‘ജനഗണമന’ ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലാണ് നിര്‍മാണം. ജസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിന്റെ സഹ നിര്‍മ്മാണം.