സുപ്രിയ കാണിച്ചത് ചീപ്പ് ഷോ!! “ഇവിടെ ശെരിക്കും ചെറുതായത് സുപ്രിയയോ, ശ്രീനിധിയോ?” ; കെ ജി എഫ് 2 പ്രമോഷൻ വേദിയിൽ നായിക ശ്രീനിധിയെ അവഗണിച്ച സുപ്രിയ മേനോന് വിമർശനം
കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിരവധി തവണ റിലീസ് ഡേറ്റ് മാറ്റി വെച്ച, സിനിമ പ്രേമികളെ ഒന്നടങ്കം ആസ്വാദനത്തിന്റെ മുൾമുനയിൽ നിർത്തിയ ‘കെജിഎഫ്’ രണ്ടാംഭാഗം ഏപ്രിൽ 14 ന് തീയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്. മലയാളത്തിൽ ഉൾപ്പെടെ ഏറെ ആസ്വാദകരെ നേടിയെടുത്ത കെജിഎഫ് ചാപ്റ്റർ രണ്ടിന്റെ വിതരണം കേരളത്തിൽ ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസ് ചേർന്നാണ്. ഇതിൻറെ ഭാഗമായി ഇന്നലെ ചിത്രത്തിൻറെ പ്രമോഷന് വേണ്ടി നടൻ യാഷും നടി ശ്രീ നിധിയും അടക്കമുള്ളവർ കൊച്ചിയിലെ ലുലുമാളിലെത്തിയിരുന്നു.
എന്നാൽ പ്രമോഷൻ ചടങ്ങിന് വേദിയിൽവെച്ച് ചിത്രത്തിലെ നായികയായ ശ്രീ നിധിയെ നിർമാതാവും സംവിധായകയുമായ സുപ്രിയ മേനോൻ അവഗണിച്ചതിനെ തുടർന്ന് രൂക്ഷവിമർശനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്. വേദിയിലേക്ക് വന്ന സുപ്രിയ നടൻ യാഷിന് കൈകൊടുത്ത് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ശേഷം സ്വന്തം ഇരിപ്പിടത്തിലേക്ക് പോവുകയായിരുന്നു. അടുത്തിരുന്ന ശ്രീനിധിയെ സുപ്രിയ ഒന്ന് നോക്കുവാൻ പോലും തയ്യാറായില്ലെന്നാണ് സുപ്രിയക്കെതിരെ ഉയരുന്ന രൂക്ഷവിമർശനം.
സുപ്രിയ അടുത്തേക്ക് വന്നപ്പോൾ തന്നെ ശ്രീനിധി എഴുന്നേറ്റ് നിൽക്കുകയും സുപ്രിയയെ നോക്കുകയും ചെയ്യുന്ന വീഡിയോ അടക്കം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ശ്രീനിധിയെ ഒന്ന് നോക്കുവാനോ അവർക്ക് കൈ കൊടുക്കുവാനോ സുപ്രിയ തയ്യാറായിട്ടില്ല. ഇതിനെ തുടർന്ന് രണ്ട് തരത്തിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ഒന്ന് സുപ്രിയ മനപൂർവ്വം ശ്രീനിധിയെ അവഗണിച്ചു എന്നും ശ്രീനിധിക്ക് താരമൂല്യം കുറവായതിനാലാണ് സുപ്രിയ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും നാളെ താരമൂല്യം കൂടുമ്പോൾ അവർ തന്നെ ചെന്ന് ഹഗ്ഗ് ചെയ്യുമെന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. അതേ സമയം ശ്രീനിധിയെ സുപ്രിയ കണ്ടിട്ടില്ലെന്നും അത്തരമൊരു സാഹചര്യത്തിൽ അങ്ങനെ ഒരു അബദ്ധം പറ്റി പോയതാണെന്ന് സുപ്രിയ അനുകൂലിച്ച് പറയുന്നവരും ഉണ്ട്.
സുപ്രിയയ്ക്ക് പിന്നാലെ നടൻ ശങ്കർ രാമകൃഷ്ണനും ശ്രീനിധിയെ അവഗണിച്ചുകൊണ്ട് യാഷിന് മാത്രം കൈ കൊടുക്കുന്നത് വളരെ വിവാദങ്ങൾ തന്നെയാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്.’ആടുജീവിതം’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് വിദേശത്ത് പോയതിനാൽ പ്രമോഷൻ ചടങ്ങിൽ ഭാഗമാകുവാൻ പൃഥ്വിരാജിന് സാധിച്ചിരുന്നില്ല. പകരം താരത്തിന്റെ ഭാര്യയും മലയാളത്തിലെ മുൻനിര നിർമാതാവും സംവിധായകയുമായ സുപ്രിയ മേനോൻ ആണ് യാഷിനെ സ്വീകരിച്ചത്. ഒന്നര വർഷം കൊണ്ട് മലയാളം പതിപ്പ് ഡബ്ബിങ് പൂർത്തിയാക്കി ഇപ്പോൾ തീയേറ്ററുകളിൽ എത്തിക്കാൻ ഒരുങ്ങുന്നതിന്റെ സന്തോഷവും ചടങ്ങിൽ സുപ്രിയ പങ്കുവെച്ചിരുന്നു.