“കോസ്റ്റ്യൂം ഡിസൈനിംഗ് എത്ര പ്രധാനപ്പെട്ടതാണ്…” 9 തവണ കോസ്റ്റ്യൂം ഡിസൈന് സംസ്ഥാന അവാർഡ് നേടിയ എസ്.ബി സതീശൻ പറയുന്നു
എസ്.ബി സതീശൻ കോസ്റ്റും ഡിസൈൻ ചെയ്ത ചിത്രത്തിലെ തന്റെ അനുഭവങ്ങൾ പങ്കു വെക്കുന്നു .കഥാപാത്രത്തിന്റെയും സംവിധായകന്റെയും താല്പര്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഓരോ കോസ്റ്റുമും ഡിസൈൻ ചെയുന്നത്.അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2007-ൽ ഇറങ്ങിയ ‘ചോട്ടാ മുംബൈ’. ഈ സിനിമയിൽ ഒരു പ്രത്യേകതരം കളറോടുകൂടിയ കോസ്ടുമ് ആണ് ഡിസൈൻ ചെയ്തത്. ഗോവൻ ബീച്ച് പോലെ കാണിക്കുന്ന ഒരു തരം ഡ്രസ്സ് സ്റ്റൈൽ ആണ് ഈ സിനിമക്ക് വേണ്ടി ഡിസൈൻ ചെയ്തത് എന്നതാണ്. അതുപോലെ ലങ്ക എന്ന സിനിമയിൽ മമതയുടെ കോസ്റ്റും അത് പോലെ ഒരു ഡിസൈൻ ആയിരുന്നു. ഓരോ സംവിധായകർക്കും അവരുടെ ചിത്രത്തെ നിലനിർത്തി കൊണ്ടുപോവാൻ കാരണമാവുന്നത് പലപ്പോഴും കോസ്റ്റും ആണ് അത്തരം ഒരു സ്റ്റൈൽ എല്ലായിപ്പോഴും കാത്തുവെക്കുന്നു എന്നതുമാണ്. ഉദാഹരണത്തിന് ഷാഫി സംവിധാനം ചെയ്യുന്ന എല്ലാ ചിത്രത്തിലും ഒരേ രീതിയിൽ ആണ് ഡിസൈൻ ചെയ്യുന്നത് എന്നതാണ്.
ഷാഫി ചിത്രമായ ചട്ടമ്പിനാട്, 2008-ൽ ഇറങ്ങിയ ലോലിപോപ്പ്, 2007 ൽ പുറത്തിറങ്ങിയാ ചോക്ലേറ്റ്, 2010 ൽ ഇറങ്ങിയ മേരിക്കുണ്ടോരു കുഞ്ഞാട്, എന്നിങ്ങനെ ഓരോ ചിത്രത്തിലൂടെയും കൊണ്ടുവരുന്ന ഒരു കോസ്ടുമിനെ കുറിച്ച് വ്യക്തമാക്കി. വ്യത്യസ്തതയാർന്ന പല സ്റ്റൈൽകളും കൊണ്ടു വരുന്നത് പുതിയ സിമിനകളിലൂടെ ആണ്.ഇദ്ദേഹം ഒരു ദേശിയ അവാർഡ് നേടിയ ഇന്ത്യൻ കോസ്റ്റും ഡിസൈൻ ആണ്, മലയാള സിനിമകളിൽ ആണ് കൂടുതൽ പ്രവർത്തിക്കുന്നത്.9 തവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ലഭിച്ചിട്ടുണ്ട്.കൗമുദി ചാനലിൽ സോപ്രേഷണം ചെയ്യുന്ന ഇന്നലെയുടെ ഓർമ്മകൾ എന്നാ പരിപാടിയിലൂടെ ആണ് എസ് ബി സതീശൻ തന്റെ സിനിമാ വിശേഷങ്ങൾ വ്യക്തമാക്കിയത്.