‘മോഹന്‍ലാലിനൊപ്പം ഫോട്ടോയെടുക്കാന്‍ നടിമാരുടെ ക്യൂ, മറ്റൊരു നടന്മാരുടെയും അടുത്ത് കാണാത്ത ഒരു ക്യൂ’ ; ജീജ സുരേന്ദ്രന്റെ അനുഭവം
മിനിസ്ക്രീനില്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടിയാണ് ജീജ സുരേന്ദ്രന്. 20 വര്‍ഷത്തിലേറെ നിരവധി വേഷങ്ങളിലൂടെ മിനിസ്ക്രീനില്‍ നിറഞ്ഞു നിന്ന താരമാണ് ജീജ. ഇപ്പോള്‍ സിനിമകളിലും താരം സജീവമാണ്. സമയം, ഇങ്ങനെയും ഒരാള്‍, തിലോത്തമ, കുപ്പിവള, തൂരിയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയല്‍ താരങ്ങളായ അമ്പിളിയുടേയും ആദിത്യന്റെയും വിവാഹം നടന്നപ്പോള്‍ ജീജ പറഞ്ഞ വാക്കുകളെല്ലാം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടുകയുണ്ടായിരുന്നു. അത് പലതരം വിമര്‍ശനങ്ങള്‍ക്ക് പോലും വഴിതെളിച്ചിരുന്നു.
മലയാളികളുടെ പ്രിയ താരമായ മോഹന്‍ലാല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ എത്തി ഇപ്പോള്‍ ആറാട്ടില്‍ നില്‍ക്കുകയാണ്. മോഹന്‍ലാലിനെക്കുറിച്ചുള്ള എല്ലാ വാര്‍ത്തകളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി തുടരുന്ന മലയാളികളുടെ താരരാജാവ് മോഹന്‍ലാലിനെക്കുറിച്ച് മനസ് തുറന്ന് പറയുകയാണ് ജീജ. മോഹന്‍ലാല്‍ വളരെ സിംപിള്‍ ആയിട്ടുള്ള വ്യക്തിയാണെന്നും നല്ല ക്ഷമയുള്ള ആളാണെന്നും ജീജ പറയുന്നു.
മോഹന്‍ലാലിനൊപ്പം ഫോട്ടോ എടുക്കാന്‍ നടിമാരുടെ ക്യൂ ആണെന്നാണ് ജീജ പറയുന്നത്. മോഹന്‍ലാലിന്റെ കഴിവുകള്‍ എല്ലാവര്ക്കും ഇഷ്ടമാണ്. വനിതാ ദിനത്തില്‍ അമ്മയുടെ പരിപാടി വെച്ചിരുന്നു. അന്ന് മോഹന്‍ലാല്‍ വന്നിരുന്നു. അന്ന് ഞാന്‍ സെല്‍ഫിയെടുക്കാന്‍ കൂടെ നിന്നപ്പോള്‍ മോഹന്‍ലാല്‍ എന്റെ കൈയ്യില്‍ പിടിച്ച് ക്ലിയര്‍ ആയിട്ടെടുക്കാന്‍ പറയുകയും ചെയ്തു. മോഹന്‍ലാല്‍ വളരെ സിംപിള്‍ ആണ്. അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുക്കാന്‍ നടിമാരുടെ ക്യൂ ആയിരിക്കും. മോഹന്‍ലാലിന് ഒരു കുഴപ്പവുമില്ലാതെ വളരെ ക്ഷമയോടെ എല്ലാവരുടേയും കൂടെ ഫോട്ടോ എടുത്തതിന് ശേഷമേ പോവാറുള്ളൂവെന്നും ജീജ കൂട്ടിച്ചേര്‍ത്തു.
അമ്മയുടെ മീറ്റിംങ് ഞങ്ങളെ സംബന്ധിച്ച് ഒരു ആഘോഷമാണ്. എല്ലാവരും വരുമ്പോള്‍ നല്ല ഭംഗിയായി ഒരുങ്ങി ആണ് വരാറുള്ളത്. കാണുമ്പോള്‍ ഒരു ആനചന്തം തന്നെയാണ്. അതേസമയം സുകുമാരി ചേച്ചിയുടെ വിയോഗത്തെക്കുറിച്ചും ജീജ പറയുന്നുണ്ട്. സുകുമാരി ചേച്ചിയെ ലൊക്കേഷനിലൊക്കെ എനിക്ക് കിട്ടുമ്പോള്‍ എനിക്ക് ഒരമ്മയെപോലെയാണെന്നും പലര്‍ക്കും അങ്ങനെയാണെന്നും പറയുന്നു. അവരെ അവനസാനം കാണുമ്പോള്‍ ചേച്ചിയുടെ കാലിലൊക്കെ നഖമെല്ലാം വളര്‍ന്ന് നിക്കുന്നുണ്ടാരുന്നുവെന്നും താനത് വെട്ടി ചേച്ചിയെ നല്ല അടിപൊളിയാക്കി തരാമെന്നെല്ലാം പറഞ്ഞിരുന്നു. വീട്ടില്‍ വന്ന് രണ്ട് ദിവസം നില്‍ക്കാനെല്ലാം പറഞ്ഞിരുന്നു ചേച്ചിയോട്.
ഒരു ദിവസം പൂനെയില്‍ നിന്ന് സുകുമാരി ചേച്ചി വിളിക്കുകയും വരാമെന്ന് പറയുകയും ചെയ്തിരുന്നു. ചെന്നെയില്‍ പോയിട്ട് വിളിക്കാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ചേച്ചിയ്ക്ക് വയ്യാതായെന്നും ചേച്ചിയെ വിളിച്ചിട്ട് ഫോണും കിട്ടുന്നുണ്ടായിരുന്നില്ല. പിന്നെ കുറെ കഴിഞ്ഞാണ് ചേച്ചി മരിച്ച വിവരം അറിയുന്നത്. അത് തന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നുവെന്നും ജീജ വ്യക്തമാക്കി.