“ഏറ്റവും വലിയ ‘INSPIRATION’ മോഹൻലാൽ”: നടൻ ഷൈൻ ടോം ചാക്കോ കാരണം വ്യക്തമാക്കുന്നു
മലയാളത്തിലെ മുന്‍നിര നടന്മാരില് ഒരാളാണ് ഷൈന്‍ ടോം ചാക്കോ. കമലിന്റെ സംവിധാന സഹായി ആയാണ് ഷൈന്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് കമല്‍ ചിത്രത്തിലൂടെ തന്നെയാണ് അഭിനയത്തിലും തുടക്കമിട്ടത്. ‘നമ്മള്’ ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുവെങ്കിലും അഭിനയ ജീവിതം തുടങ്ങുന്നത് ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ്. ഷൈന്‍ ചെയ്ത ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ കഥാപാത്രങ്ങളാണ്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരം മിക്കപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. വളരെ ചുരുക്കസമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം ഉറപ്പിക്കാന്‍ ഷൈന്‍ ടോമിന് സാധിച്ചിരുന്നു.
ഈയ്യടുത്തിറങ്ങിയ വെയില്, ഭീഷ്മ പര്‍വ്വം, കുറുപ്പ് തുടങ്ങിയ സിനിമകളിലെ ഷൈന്റെ വേഷങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് ഷൈന്‍ ടോം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. മോഹന്‍ലാലിന്റെ അഭിനയം കണ്ടാണ് സിനിമയിലേക്ക് വരണമെന്ന് ആഗ്രഹം തനിക്കുണ്ടായതെന്നാണ് ഷൈന്‍ പറയുന്നത്. ലാലേട്ടന്റെ ഹ്യൂമറായിട്ടുള്ള കാര്യങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും താരം പറയുന്നുണ്ട്. തന്നെ കൂടുതല്‍ സ്വാധീനിച്ച വ്യക്തിയും മോഹന്‍ലാല്‍ ആണെന്ന് വ്യക്തമാക്കുന്നു.
കുട്ടിക്കാലത്ത് സിനിമ കാണുമ്പോള്‍ ലാലേട്ടനെ ആയിരുന്നു കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. ഞാന്‍ 1984ലാണ് ജനിച്ചത്. 1987 മുതലെ ചിത്രങ്ങള്‍ കണ്ട് തുടങ്ങി. ആ കാലഘട്ടത്തില്‍ ലാലേട്ടനും മമ്മൂക്കയുമായിരുന്നു സിനിമകള്‍ കൂടുതല്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ലാലേട്ടനായിരുന്നു ആ കാലഘട്ടത്ത് കളിയും ചിരിയും പാട്ടും കോമഡിയുമൊക്കെയുള്ള വേഷങ്ങള്‍ ചെയ്തിരുന്നത്. കുട്ടികള്‍ക്കെല്ലാം അട്രാക്ട് ചെയ്തിരുന്ന കഥാപാത്രങ്ങളായിരുന്നു അന്ന് ലാലേട്ടന് ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ കുട്ടികളെല്ലാം തന്നെ ലാലേട്ടന്റെ ആരാധകരായി മാറിയതെന്നും ഷൈന്‍ ടോം പറയുന്നു.
അതേസമയം താരം മറ്റൊരു അഭിമുഖത്തില്‍ സിനിമയില്‍ എത്തിയിട്ട് ഇത്രയും നാളായിട്ടും തനിക്ക് ലാലേട്ടനെ പരിജയപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും പറയുന്നു. അസിസ്റ്റന്റ് ഡയരക്ടറായപ്പോഴും അഭിനയിക്കാന്‍ തുടങ്ങിയപ്പോഴും ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. അതേസമയം കായംകുളം കൊച്ചുണ്ണിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും പക്ഷേ തങ്ങള്‍ ഒരുമിച്ച് സീനുണ്ടായിരുന്നില്ലെന്നും ഷൈന്‍ ടോം വ്യക്തമാക്കുന്നു. ഏറ്റവും വലിയ ആഗ്രഹമാണ് ലാലേട്ടനൊടൊപ്പം അഭിനയിക്കണമെന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.